Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊറോണ ഭീതി; എയർ ഇന്ത്യ ഫ്‌ളൈറ്റുകൾ ജൂൺ 30 വരെ ചൈനയിലേക്കും ഹോങ്കോങ്ങിലേക്കും പറക്കില്ല

കൊറോണ ഭീതി; എയർ ഇന്ത്യ ഫ്‌ളൈറ്റുകൾ ജൂൺ 30 വരെ ചൈനയിലേക്കും ഹോങ്കോങ്ങിലേക്കും പറക്കില്ല

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കൊറോണ വൈറസ് ഭീതി നിൽക്കുന്നതിനാൽ എയർ ഇന്ത്യ ചൈനയിലേക്കുള്ള വിമാന യാത്ര മൂന്ന് മാസത്തേക്ക് കൂടി നീട്ടി വെച്ചു. ജൂൺ അവസാനം വരെ ചൈനയിലേക്ക് വിമാനം പറത്തില്ലെന്നാണ് എയർ ഇന്ത്യ അറിയിച്ചിരിക്കുന്നത്. നേരത്തെ മാർച്ച് 28വരെയാണ് ചൈനയിലേക്ക് വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നത്. എന്നാൽ ഇന്നലെ ഇത് ജൂൺ അവസാനം വരെ നീട്ടുക ആയിരുന്നു.

ഷാങ്ഹായ്, ഹോങ്കോങ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് ജൂൺ 30 വരെ നിർത്തലാക്കിയിരിക്കുന്നതെന്ന് എയർ ഇന്ത്യാ വക്താവ് വ്യാഴാഴ്ച പറഞ്ഞു. എയർ ഇന്ത്യയ്ക്ക് ഡൽഹിയിൽ നിന്നും ഹോങ്കോങിലേക്ക് ദിവസേനയുള്ള ഒരു വിമാന സർവ്വീസും ആഴ്ചയിൽ ആറ് തവണ ഷാങ്ഹായിയിലേക്കും വിമാന സർവീസ് ഉണ്ടായിരുന്നു. ഇതെല്ലാം ജൂൺ 30 വരെ നിർത്തലാക്കിയിരിക്കുകയാണ്.

അതേസമയം ഇൻഡഗോയും സ്‌പൈസ് ജെറ്റും ചൈനയിലേക്കുള്ള വിമാനം റദ്ദാക്കൽ തുടരുമോ എന്ന് അറിയിച്ചിട്ടില്ല. ഫെബ്രുവരി അവസാനം വരെയാണ് രണ്ട് എയർലൈനുകളും വിമാന യാത്ര റദ്ദാക്കിയിരുന്നത്. ഇത് നീട്ടുമോ എന്ന് വ്യക്തമല്ല. സ്‌പൈസ് ജെറ്റിന് ദിവസേന ഡൽഹി-ഹോങ്കോങ് വിമാന സർവീസ് ആണ് ഉള്ളത്. ഇൻഡിഗോ തങ്ങളുടെ മൂന്ന് ദൈനംദിന സർവ്വീസുകളാണ് നിർത്തിവെച്ചിരിക്കുന്നത്. ഡൽഹി-ചെണ്ടു, ബെംഗളൂരു-ഹോങ്കോങ്, കൊൽക്കത്ത-ഗാങ്ഷൂ എന്നിവയാണ് ആ സർവ്വീസുകൾ. ഹോങ്കോങിന്റെ വിമാന സർവീസ് ആയ കാത്തേ പെസഫിക് ആഴ്ചയിലുണ്ടായിരുന്ന 49 വിമാന സർവ്വീസുകൾ 36 ആയി മാർച്ച് 29 വരെ നിജപ്പെടുത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP