Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊറോണയിൽ പ്രതിസന്ധി ഘട്ടം തരണം ചെയ്യാൻ സ്വകാര്യ മേഖലയെയും ഉപയോഗപ്പെടുത്താൻ കേന്ദ്ര സർക്കാർ നടപടി; ഇനി കോവിഡ്-19 പരിശോധനയും ചികിത്സയും ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന ഇൻഷുറൻസ് പദ്ധതിയിൽ; പാവപ്പെട്ടവർക്കുണ്ടാകുന്ന ദുരിതം ഇതുവഴി ലഘൂകരിക്കാനാവുമെന്ന് കേന്ദ്രമന്ത്രി ഡോ ഹർഷവർധൻ

കൊറോണയിൽ പ്രതിസന്ധി ഘട്ടം തരണം ചെയ്യാൻ സ്വകാര്യ മേഖലയെയും ഉപയോഗപ്പെടുത്താൻ കേന്ദ്ര സർക്കാർ നടപടി; ഇനി കോവിഡ്-19 പരിശോധനയും ചികിത്സയും ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന ഇൻഷുറൻസ് പദ്ധതിയിൽ; പാവപ്പെട്ടവർക്കുണ്ടാകുന്ന ദുരിതം ഇതുവഴി ലഘൂകരിക്കാനാവുമെന്ന് കേന്ദ്രമന്ത്രി ഡോ ഹർഷവർധൻ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കൊറോണ പടർന്നു പിടിച്ചാൽ ചികിൽസിക്കാൻ സർക്കാർ സംവിധാനങ്ങൾ മാത്രം മതിയാകില്ല. സമൂഹ വ്യാപനത്തിലേക്ക് രോഗം മാറിയാൽ പ്രതിസന്ധി അതിരൂക്ഷമാകും. അതിനിടെ കോവിഡ്-19 പരിശോധനയും ചികിത്സയും ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാർ തീരുമാനം എടുത്തു. ആയുഷ്മാൻ ഭാരതിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 50 കോടിയോളം പേർക്ക് ഇത് തുണയാകും. കോവിഡ് ചികിത്സയിൽ പങ്കാളികളാവാൻ ഇതോടെ കൂടുതൽ ആശുപത്രികൾ രംഗത്തുവരുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.

സ്വകാര്യ ലബോറട്ടറികളിൽ പരിശോധന നടത്താനും ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമായ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടാനും ഇനി ഗുണഭോക്താക്കൾക്കും. കോവിഡ് പരിശോധനയ്ക്ക് സ്വകാര്യ ലാബുകൾക്കും അനുമതി കിട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നീക്കം. പരിശോധനയ്ക്ക് 4500ലേറെ രൂപ വേണ്ടി വരും. കേന്ദ്ര സർക്കാർ തീരുമാനത്തോടെ സ്വകാര്യ ലാബുകളെ ആശ്രയിക്കാൻ പാവങ്ങൾക്കുമാകും. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐ.സി.എം.ആർ.) മാനദണ്ഡം അനുസരിച്ചാവണം പരിശോധന. സ്വകാര്യ ലാബുകൾക്ക് ഐ.സി.എം.ആറിന്റെ അംഗീകാരമുണ്ടാവണം.

കൊറോണയിൽ പ്രതിസന്ധിഘട്ടം തരണം ചെയ്യാൻ സ്വകാര്യമേഖലയെയും ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കോവിഡ് രോഗനിർണയവും ചികിത്സയും ആയുഷ്മാൻ ഭാരതിൽ ഉൾപ്പെടുത്തിയതെന്ന് ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ പറഞ്ഞു. പാവപ്പെട്ടവർക്കുണ്ടാകുന്ന ദുരിതം ഇതുവഴി ലഘൂകരിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.
മെഡിക്കൽ ഉപകരണങ്ങളുടെ ലഭ്യതയുറപ്പാക്കാൻ പ്രധാനമന്ത്രിയുടെ നിർദ്ദേശം

അവശ്യ മെഡിക്കൽ ഉപകരണങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ ഉദ്യോഗസ്ഥരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച നിർദേശിച്ചു. കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കായി രൂപവത്കരിച്ച ശാക്തീകരണ സമിതികളുടെ യോഗത്തിലാണ് പ്രധാനമന്ത്രിയുടെ നിർദ്ദേശം. വ്യക്തിസുരക്ഷാ ഉപകരണങ്ങൾ, മുഖാവരണങ്ങൾ, കൈയുറകൾ, വെന്റിലേറ്ററുകൾ തുടങ്ങിയവയെല്ലാം ആവശ്യത്തിനു ലഭ്യമാക്കണമെന്ന് ഉദ്യോഗസ്ഥരോടു പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

ആശുപത്രികളിൽ സൗകര്യമൊരുക്കൽ, ഐസൊലേഷൻ സംവിധാനങ്ങൾ ഏർപ്പെടുത്തൽ, രോഗ നിരീക്ഷണം, പരിശോധന, ഗുരുതരാവസ്ഥയിലുള്ളവർക്കുള്ള പരിചരണം എന്നിവയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായുള്ള തയ്യാറെടുപ്പ് യോഗത്തിൽ മോദി അവലോകനം ചെയ്തതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

അടച്ചിടലിനുശേഷമുള്ള ആരോഗ്യ സുരക്ഷ കൂടി ഉറപ്പുവരുത്താനും സമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്താനും 11 ശാക്തീകരണ സമിതികളാണ് കേന്ദ്രമുണ്ടാക്കിയത്. പ്രശ്‌നമേഖലകൾ തിരിച്ചറിയുക, ഫലപ്രദമായ പരിഹാരങ്ങൾ നൽകുക, നയം രൂപവത്കരിക്കുക, പദ്ധതികൾ ആവിഷ്‌കരിക്കുക, തന്ത്രങ്ങൾ മെനയുക തുടങ്ങിയവയാണ് സമിതികളുടെ ലക്ഷ്യം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP