Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അമ്മ ഉണരാൻ കളി ചിരികളുമായി കൺമണി; റെയിൽവേ പ്ലാറ്റ് ഫോമിൽ കുഴഞ്ഞ് വീണ് മരിച്ച അമ്മയെ ഉണർത്താൻ കളിചിരിയോടെ രണ്ടുവയസുകാരൻ; മനുഷ്യമനസാക്ഷിയുടെ ഹൃദയം നുറുങ്ങുന്ന രംഗത്തിന് സാക്ഷി മുസഫിർപൂർ റെയിൽവേ സ്റ്റേഷൻ; സോഷ്യൽ മീഡിയയെ കണ്ണീരിലാഴ്‌ത്തുന്ന ദൃശ്യം

മറുനാടൻ ഡെസ്‌ക്‌

പട്‌ന: മരിച്ചു കിടക്കുന്ന അമ്മയുടെ മുന്നിൽ തുള്ളിച്ചാടി നടക്കുന്ന രണ്ട് വയസുകാരൻ, ഇടയ്ക്ക് അമ്മയെ ഉണർത്താൻ പുതപ്പ് വലിച്ച് മാറ്റാനും അവൻ ശ്രമിക്കുന്നുണ്ട്. സമൂഹമനസാക്ഷിയുടെ ഹൃദയം തകർക്കുന്ന ദൃശ്യമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ബിഹാറിലെ മുസഫർപൂർ റെയിൽവേ സ്റ്റേഷനിൽനിന്നുള്ള ദൃശ്യങ്ങളാണ് ഇത്. ഇരുപത്തിമൂന്ന് കാരിയായ യുവതി കുഴഞ്ഞ് വീണ് മരിച്ചപ്പോൾ രണ്ട് വയസുകാരൻ മകൻ അനാഥനായി. അമ്മയെ ഉണർത്താൻ അവൻ ആവുന്നരീതിയിൽ ശ്രമിക്കുന്നുണ്ട്. പക്ഷേ അമ്മ ഇനി ഉണരില്ലെന്ന് ഈ കുഞ്ഞിന് അറിയില്ലല്ലോ.

തിങ്കളാഴ്ചയാണ് ഇരുപത്തിമൂന്നുകാരിയായ യുവതി ഗുജറാത്തിൽനിന്നു മുസഫർപൂരിലേക്ക് യാത്രതിരിച്ചത്. കനത്ത ചൂടിൽ വിശപ്പും നിർജലീകരണവും മൂലം യുവതി കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. മുസഫർപൂരിൽ എത്തുന്നതിനു മുൻപായിരുന്നു മരണം. ഇവരുടെ മൃതദേഹം പ്ലാറ്റ്‌ഫോമിൽ കിടത്തിയതോടെ രണ്ടു വയസ്സുകാരൻ ഇവരുടെ ശരീരം മറച്ചിരുന്ന പുതപ്പ് വലിക്കുകയും മാറ്റുകയും ചെയ്യുകയായിരുന്നു. അമ്മ എഴുന്നേക്കുന്നത് നോക്കിയിരുന്ന കുഞ്ഞിന്റെ കളി ഒപ്പമുണ്ടായിരുന്നവർക്ക് ഹൃദയഭേദകമായി. മുതിർന്ന പയ്യൻ വന്ന് വിളിച്ചുകൊണ്ടു പോകുന്നതുവരെ കുരുന്ന് ഇത്തരത്തിൽ കളിതുടർന്നു.

സഹോദരിക്കും സഹോദരീ ഭർത്താവിനും രണ്ടു മക്കൾക്കുമൊപ്പമാണ് യുവതി യാത്ര ചെയ്തിരുന്നത്. ട്രെയിനിൽ ഭക്ഷണവും വെള്ളവും ലഭിക്കാത്തത് ഇവരുടെ നിലഗുരുതരമാക്കി. ഇവർ ട്രെയിനിൽ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നുവെന്നും അതിനാൽ കുടുംബത്തോടെ മുസഫർപുരിൽ ഇറങ്ങാൻ ആവശ്യപ്പെട്ടുവെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.

കോവിഡ് വ്യാപനവും ലോക്ഡൗണും തുടരുന്നതിനിടെ ആയിരക്കണക്കിന് അതിഥി തൊഴിലാളികളാണ് സ്വദേശത്തേക്ക് മടങ്ങുന്നത്. സൈക്കിളുകളിലും കാൽനടയായും വരെ ഇവർ മടങ്ങുന്നുണ്ട്. ഇതേത്തുടർന്ന് സർക്കാർ ശ്രമിക് ട്രെയിൻ സർവീസ് ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇവർക്കാവശ്യമായ ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ലെന്ന് പരാതി ഉയർന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP