Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കർണാടകയിൽ രണ്ട് മലയാളികൾക്ക് കൊറോണ സ്ഥിരീകരിച്ചു; ഇരുവരും എത്തിയത് ദുബായിൽ നിന്നും

കർണാടകയിൽ രണ്ട് മലയാളികൾക്ക് കൊറോണ സ്ഥിരീകരിച്ചു; ഇരുവരും എത്തിയത് ദുബായിൽ നിന്നും

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: കർണാടകയിൽ രണ്ട് മലയാളികൾക്ക് കൊറോണ സ്ഥിരീകരിച്ചു. കാസർകോട്, കണ്ണൂർ സ്വദേശികൾക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇരുവരും വിദേശത്തുനിന്ന് കർണാടയിലെത്തിയവരാണ്. ഇതിൽ 46കാരനായ കാസർകോട് സ്വദേശി മൈസൂരിലും 22കാരനായ കണ്ണൂർ സ്വദേശി ബെംഗളൂരുവിലുമാണ് ഐസൊലേഷനിൽ കഴിയുന്നതെന്നാണ് കർണാടക ആരോഗ്യവകുപ്പ് അറിയിച്ചത്. നിലവിൽ 33 പേർക്കാണ് കർണാടയിൽ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.

ദുബായിൽ നിന്നെത്തിയ ഇരുവരെയും കൊറോണ രോഗ ലക്ഷണങ്ങളോടു കൂടി തന്നെയാണ് വിമാനത്താവളത്തിൽ നിന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതേസമയം, കാസർകോടുവച്ച് കൊറോണ സ്ഥിരീകരിച്ച ഒരു വ്യക്തി കർണാടയിലുടനീളം സഞ്ചരിച്ചതായി സൂചിപ്പിക്കുന്ന ഒരു റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിടുന്നുണ്ട്. ഇദ്ദേഹവുമായി സമ്പർക്കത്തിലേർപ്പെട്ടവർ ആരോഗ്യവകുപ്പുമായി ബന്ധപ്പെടാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP