Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആയിരം സഹോദരിമാരുടെ സഹോദരൻ എന്നറിയപ്പെടാൻ എല്ലാ വർഷവും രാഖി കെട്ടിയത് ആയിരത്തോളം പെൺകുട്ടികൾക്ക്; സ്വതന്ത്രനായി മത്സരിച്ച് കൗൺസിലറായ രാജേന്ദ്ര സിംങ് പതിനൊന്നുകാരിയെ പീഡിപ്പിച്ചത് ഒരുവർഷത്തോളം; പെൺകുട്ടിയേയും അമ്മയേയും ഭീഷണിപ്പെടുത്തി നിശബ്ദരാക്കിയെങ്കിലും സംഭവം പുറംലോകം അറിയുന്നത് പൊലീസിന് ലഭിച്ച ഊമക്കത്തിലൂടെ

ആയിരം സഹോദരിമാരുടെ സഹോദരൻ എന്നറിയപ്പെടാൻ എല്ലാ വർഷവും രാഖി കെട്ടിയത് ആയിരത്തോളം പെൺകുട്ടികൾക്ക്; സ്വതന്ത്രനായി മത്സരിച്ച് കൗൺസിലറായ രാജേന്ദ്ര സിംങ് പതിനൊന്നുകാരിയെ പീഡിപ്പിച്ചത് ഒരുവർഷത്തോളം; പെൺകുട്ടിയേയും അമ്മയേയും ഭീഷണിപ്പെടുത്തി നിശബ്ദരാക്കിയെങ്കിലും സംഭവം പുറംലോകം അറിയുന്നത് പൊലീസിന് ലഭിച്ച ഊമക്കത്തിലൂടെ

മറുനാടൻ മലയാളി ബ്യൂറോ

ഭോപ്പാൽ: പതിനൊന്നു വയസുകാരിയെ ഒരു വർഷത്തോളം ബലാത്സംഗം ചെയ്തത് എല്ലാ വർഷവും വലിയ വേദിയിൽ വച്ച് ആയിരത്തോളം പെൺകുട്ടികളെ രാഖി കെട്ടിയിരുന്ന പൊതുപ്രവർത്തകൻ. പൊലീസിന് ലഭിച്ച ഊമക്കത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കോർപ്പറേഷൻ കൗൺസിലറായ രാജേന്ദ്ര സിങ് ചൗഹാൻ അറസ്റ്റിലായത്. കെന്ദു ബാബ എന്ന പേരിൽ അറിയപ്പെടുന്ന രാജേന്ദ്ര സിങ്ങ് ചൗഹാൻ മധ്യപ്രദേശിലെ സ്വതന്ത്ര കൗൺസിലറാണ്. 'ആയിരം സഹോദരിമാരുടെ സഹോദരൻ' എന്നും ഇയാൾ അറിയപ്പെട്ടിരുന്നു.

മധ്യപ്രദേശിലെ ബെതുൽ എന്ന സ്ഥലത്താണ് സംഭവം. സംഭവത്തെക്കുറിച്ച് പൊലീസിന് ലഭിച്ച ഒരു ഊമക്കത്താണ് കെന്ദു ബാബയുടെ അറസ്റ്റിലേക്ക് നയിച്ചത്. പൊലീസ് പെൺകുട്ടിയിൽ നിന്ന് മൊഴിയെടുത്തു. പീഡനത്തെക്കുറിച്ച് പെൺകുട്ടി പൊലീസിന് വിശദമായ മൊഴി നൽകിയിട്ടുണ്ട്. ഒരു വർഷത്തോളമായി പെൺകുട്ടിയെ ഇയാൾ പീഡിപ്പിച്ചു വരികയായിരുന്നു. ജനപ്രതിനിധിയായ കെന്ദു ബാബയെ ഭയന്നാണ് പെൺകുട്ടിയും കുടുംബവും സംഭവം പുറത്ത് പറയാതിരുന്നത്.

ഒരു വർഷത്തോളമാണ് പതിനൊന്നുകാരിയെ 57കാരനായ രാജേന്ദ്രസിംങ് പീഡിപ്പിച്ചത്. പുറത്തുപറഞ്ഞാൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഇവിടുത്തെ ജനപ്രതിനിധി കൂടിയായ രാജേന്ദ്ര സിങ് കുട്ടിയെ പേടിപ്പിച്ചിരുന്നു. എന്നാൽ മാർച്ചിൽ പെൺകുട്ടിയുടെ മാതാവ് വിവരം അറിയുകയും ചോദിക്കാൻ സിങ്ങിന്റെ വീട്ടിലെത്തുകയും ചെയ്തു. ഇവരെയും ഭീഷണിപ്പെടുത്തി നിശബ്ദയാക്കുകയായിരുന്നു ഇയാൾ. തുടർന്നാണ് സംഭവം ചൂണ്ടിക്കാട്ടി ഒരാൾ പൊലീസിന് ഊമക്കത്ത് അയയ്ക്കുന്നത്. പൊലീസെത്തി ചോദ്യം ചെയ്തതോടെ പെൺകുട്ടി സംഭവങ്ങൾ തുറന്നു പറഞ്ഞു. പിന്നാലെ പൊലീസ് രാജേന്ദ്ര സിങ്ങിനെ അറസ്റ്റു ചെയ്യുകയായിരുന്നു.

ഇയാളെ അറസ്റ്റു ചെയ്യാൻ പൊലീസെത്തിയപ്പോൾ സ്ഥലത്ത് ചെറിയ തോതിൽ സംഘർഷം ഉണ്ടായി. തുടർന്ന് ഇയാൾ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു. രക്ഷാബന്ധൻ ദിവസം വലിയ വേദിയൊരുക്കി ആയിരത്തോളം പെൺകുട്ടികൾക്ക് കെന്ദുബാബ രാഖി കെട്ടാറുണ്ടായിരുന്നു. രാഖി കെട്ടുന്നതിനൊപ്പം സമ്മാനങ്ങളും ഇയാൾ നൽകാറുണ്ട്. അതുകൊണ്ടാണ് ഇയാൾ 'ആയിരം സഹോദരിമാരുടെ സഹോദരൻ' എന്ന് അറിയപ്പെടുന്നത്.

പോക്സോ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. കെന്ദു ബാബയുടെ ഭാര്യയെയും മകനെയും ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP