Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പഞ്ചാബിനുപിന്നാലെ ഹരിയാനയിലെ സിഖുകാരും ദേര തലവനെതിരെ; ദൈവദൂതൻ സിനിമ നിരോധിക്കണമെന്ന ആവശ്യം

പഞ്ചാബിനുപിന്നാലെ ഹരിയാനയിലെ സിഖുകാരും ദേര തലവനെതിരെ; ദൈവദൂതൻ സിനിമ നിരോധിക്കണമെന്ന ആവശ്യം

ഞ്ചാബിലെ സിഖുകാർക്ക് പിന്നാലെ ഹരിയാനയിലെ സിഖുകാരും മെസഞ്ചർ ഓഫ് ഗോഡ് സിനിമയ്‌ക്കെതിരെ രംഗത്ത്. ഹരിയാന സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മറ്റിയാണ് ദേര സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീമിന്റെ ആദ്യ സിനിമയായ മെസഞ്ചർ ഓഫ് ഗോഡിനെതിരെ രംഗത്തെത്തിയത്. സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട കമ്മറ്റി, ഗുർമീത് റാം റഹിമിനെ താൻ ദൈവദൂതനാണെന്ന് തെളിയിക്കാൻ വെല്ലുവിളിച്ചു.

ബലാൽസംഗവും കൊലപാതകവുമുൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ പ്രതിയായിട്ടുള്ളയാളാണ് ഗുർമീത് റാം റഹീമെന്ന് ഹരിയാന ഗുരുദ്വാര കമ്മറ്റി നേതാവ് ദിദർ സിങ് നൽവി പറഞ്ഞു. അത്തരത്തിലൊരാൾ ദൈവത്തിന്റെ ദൂതനാണെന്ന് അവകാശപ്പെട്ട് സിനിമയെടുത്താൽ അംഗീകരിക്കാനാവില്ല. സിനിമ നിരോധിക്കാനുള്ള നടപടി അധികൃതർ കൈക്കൊള്ളണം. സിനിമ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചാബിലും ഹരിയാനയിലും സിനിമ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് ഗുരുദ്വാര കമ്മറ്റികൾ. സിനിമ ലോകത്തെവിടെയും പ്രദർശിപ്പിക്കാൻ അനുവദിക്കരുതെന്നാണ് ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മറ്റിയുടെയും അഭിപ്രായം. സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അഖിലേന്ത്യാ സിഖ് സ്റ്റുഡന്റ്‌സ് ഫെഡറേഷനും.

എന്നാൽ, സിനിമയ്ക്ക് അനുകൂലമായി ദേര സച്ച സൗദ പ്രവർത്തകർ രംഗത്തെത്തിയത് സംഘർഷത്തിനും വഴിവച്ചിട്ടുണ്ട്. പഞ്ചാബിലെ ദൊരാഹ പട്ടണത്തിൽ അജ്ഞാതരായ ചിലർ സിനിമയുടെ പോസ്റ്റർ ഒട്ടിച്ചതാണ് പ്രശ്‌നങ്ങൾക്ക് തുടക്കമിട്ടത്. ദേര പ്രവർത്തകൻ തന്റെ കടയുടെ പുറത്ത് സിനിമയുടെ പോസ്റ്റർ ഒട്ടിച്ചതും സംഘർഷത്തിനിടയാക്കി. പോസ്റ്റർ നീക്കം ചെയ്തയാൾക്കെതിരെ പൊലീസിൽ പരാതിപ്പെട്ടത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP