Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

7 വർഷം കൊണ്ട് ഭർത്താവിനെതിരെ ഒൻപത് കേസുകൾ ഭാര്യ ഫയൽ ചെയ്തപ്പോൾ 58 കേസുകൾ ഫയൽ ചെയ്ത് ഭർത്താവിന്റെ പ്രതികാരം; പരസ്പരം കുറ്റപ്പെടുത്തി ചെയ്ത കേസുകളുടെ എണ്ണം 67 ആയതോടെ അനുമതി ഇല്ലാതെ പുതിയ കേസുകൾ രജിസ്റ്റർ ചെയ്യരുതെന്ന് സുപ്രീം കോടതി; കുട്ടി പഠിക്കുന്ന സ്‌കൂളിൽ മാതാപിതാക്കളുടെ പ്രവേശനത്തിനും കോടതി നിയന്ത്രണം

7 വർഷം കൊണ്ട് ഭർത്താവിനെതിരെ ഒൻപത് കേസുകൾ ഭാര്യ ഫയൽ ചെയ്തപ്പോൾ 58 കേസുകൾ ഫയൽ ചെയ്ത് ഭർത്താവിന്റെ പ്രതികാരം; പരസ്പരം കുറ്റപ്പെടുത്തി ചെയ്ത കേസുകളുടെ എണ്ണം 67 ആയതോടെ അനുമതി ഇല്ലാതെ പുതിയ കേസുകൾ  രജിസ്റ്റർ ചെയ്യരുതെന്ന് സുപ്രീം കോടതി; കുട്ടി പഠിക്കുന്ന സ്‌കൂളിൽ മാതാപിതാക്കളുടെ പ്രവേശനത്തിനും കോടതി നിയന്ത്രണം

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: ഏഴ് വർഷം കൊണ്ട് ദമ്പതികൾ പരസ്പരം കുറ്റപ്പെടുത്തി ഫയൽ ചെയ്തത് 67 കേസുകൾ. ഭർത്താവിനെതിരെ ഭാര്യ 9 കേസുകൾ ഫയൽ ചെയ്തപ്പോൾ ഭർത്താവ് ഭാര്യയെ കുറ്റപ്പെടുത്തി 58 കേസുകളാണ് ഫയൽ ചെയ്തത്. കേസുകളുടെ എണ്ണം 67 ആയതോടെ ഇനി ഹൈക്കോടതിയുടെ അനുമതി ഇല്ലാതെ പുതിയ കേസുകൾ രജിസ്റ്റർ ചെയ്യരുതെന്ന് സുപ്രീം കോടതി ഇരുവർക്കും കർശന നിർദ്ദേശവും നൽകിയിട്ടുണ്ട്. ജസ്റ്റിസ് കുര്യൻ ജോസഫിന്റെ ബെഞ്ചാണ് ബെംഗളൂരു സ്വദേശികളായ ദമ്പതികൾക്ക് നിർദ്ദേശം നൽകിയതെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

അമേരിക്കൻ പൗരത്വമുള്ള സോഫ്റ്റ്‌വെയർ എൻജിനീയറാണ് ഭർത്താവ്. എംബിഎ ബിരുദധാരിയാണ് ഭാര്യ. 2002ലാണ് ഇരുവരും വിവാഹിതരായത്. വിവാഹ ശേഷം ഇരുവരും അമേരിക്കയിലേക്ക് പോയി. 2009ൽ ഇവർക്ക് കുട്ടിയും ജനിച്ചു. ഭർത്താവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് ഭാര്യ ഇപ്പോൾ മാതാപിതാക്കൾക്കൊപ്പം ബെംഗളൂരുവിലാണ് താമസം. കഴിഞ്ഞ ഏഴു വർഷത്തിനിടെയാണ് ഇവർ പരസ്പരം 67 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

കോടതിയുടെ പരിഗണനയിലുള്ള തർക്ക വിഷയങ്ങളുമായി ബന്ധപ്പെട്ട് ക്രിമിനലോ സിവിലോ ആയ കേസുകൾ അന്യോന്യമോ ഇരുഭാഗത്തെയും കുടുംബങ്ങൾക്കെതിരെയോ കുട്ടി പഠിക്കുന്ന സ്‌കൂളിനെതിരെയോ ഇരുഭാഗത്തെയും അഭിഭാഷകർക്കെതിരെയോ ഇനി ഫയൽ ചെയ്യുന്നത് ഹൈക്കോടതിയുടെ അനുമതിയോടെയേ ആകാവൂ എന്നാണ് സുപ്രീം കോടതിയുടെ നിർദ്ദേശം. കുട്ടി പഠിക്കുന്ന സ്‌കൂളിൽ മാതാപിതാക്കളുടെ പ്രവേശനത്തിനും കോടതി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ഇരുവരുടെയും സന്ദർശനം സ്‌കൂൾ അധികൃതർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നെന്നും ഒമ്പതുവയസ്സുകാരനായ കുട്ടിക്ക് വേദനയും അപമാനവും സൃഷ്ടിക്കുന്നെന്നും കണ്ടെത്തിയതിനെ തുടർന്നാണ് ഇത്. ആറു മാസത്തിനുള്ളിൽ ദമ്പതികളുടെ വിവാഹമോചനക്കേസിലും കുട്ടിയുടെ സംരക്ഷണാവകാശം ഉൾപ്പെടെയുള്ള കേസുകളിലും തീർപ്പുണ്ടാക്കാൻ ബെംഗളൂരുവിലെ കോടതികൾക്ക് സുപ്രീം കോടതി നിർദേശവും നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP