Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഏഴു പവൻ സ്വർണ്ണാഭരണങ്ങളുടെ തുകയായി നൽകിയത് 'എന്റർടെയ്ന്മെന്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ' നോട്ട് ! ദമ്പതിമാർ ജൂവലറി ഉടമയെ പറ്റിച്ചത് 1.90 ലക്ഷം രൂപയുടെ വ്യാജ നോട്ടുകൾ നൽകി; പണം പോളിത്തീൻ കവറിലാക്കി ധൃതിയിൽ സ്ഥലം വിട്ട് 'തട്ടിപ്പുകാർ' ; സിസിടിവി ദൃശ്യങ്ങൾ വച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമമാണെന്ന് പൊലീസ്

ഏഴു പവൻ സ്വർണ്ണാഭരണങ്ങളുടെ തുകയായി നൽകിയത് 'എന്റർടെയ്ന്മെന്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ' നോട്ട് ! ദമ്പതിമാർ ജൂവലറി ഉടമയെ പറ്റിച്ചത് 1.90 ലക്ഷം രൂപയുടെ വ്യാജ നോട്ടുകൾ നൽകി; പണം പോളിത്തീൻ കവറിലാക്കി ധൃതിയിൽ സ്ഥലം വിട്ട് 'തട്ടിപ്പുകാർ' ; സിസിടിവി ദൃശ്യങ്ങൾ വച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമമാണെന്ന് പൊലീസ്

മറുനാടൻ ഡെസ്‌ക്‌

ലുധിയാന: കള്ളനോട്ട് നൽകി ഏഴു പവൻ സ്വർണം ജൂവലറി ഉടമയിൽ നിന്നും തട്ടി ദമ്പതിമാർ. ലുധിയാനയിലെ ജൂവലറിയിൽ അവിശ്വസനീയമായ തട്ടിപ്പാണ് നടന്നത്. നിലവിലില്ലാത്ത ബാങ്ക് കറൻസി നോട്ടുകൾ നൽകിയാണ് ദമ്പതികൾ തട്ടിപ്പ് നടത്തിയത്. 'എന്റർടെയ്ന്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ' എന്നായിരുന്നു 500ന്റെയും 2000ന്റെയും കറൻസി നോട്ടുകളിൽ രേഖപ്പെടുത്തിയിരുന്നത്.

1.90 ലക്ഷം രൂപയുടെ വ്യാജ നോട്ടുകളാണ് ദമ്പതികൾ നൽകിയത്. സ്വർണം വാങ്ങുന്ന സമയം പോളിത്തീൻ കവറിലാക്കിയ പണമാണ് ഇവർ കൈമാറിയത്. ധൃതിയുണ്ടെന്ന് വരുത്തി തീർത്ത് ഇവർ പോകുകയും ചെയ്തിരുന്നു.ദമ്പതിമാർ പോയ ശേഷം ജൂവലറി ഉടമയായ ശ്യാം സുന്ദർ വർമ്മ നോട്ടുകൾ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്ത് വന്നത്.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എന്നതിനു പകരം എന്റർടെയ്ന്റ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നാണ് നോട്ടുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് ദമ്പതിമാർ എത്തിയ കാറിന് നമ്പർ പ്ലേറ്റില്ലായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP