Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വാലന്റൈൻസ് ഡേയിൽ കറങ്ങി നടക്കുന്ന കമിതാക്കൾ ജാഗ്രതൈ! പിടിച്ചു കെട്ടിക്കുമെന്ന ഭീഷണിയുമായി ഹിന്ദു മഹാസഭ രംഗത്ത്

വാലന്റൈൻസ് ഡേയിൽ കറങ്ങി നടക്കുന്ന കമിതാക്കൾ ജാഗ്രതൈ! പിടിച്ചു കെട്ടിക്കുമെന്ന ഭീഷണിയുമായി ഹിന്ദു മഹാസഭ രംഗത്ത്

പ്രണയം ആഘോഷിക്കാൻ വാലന്റൈൻസ് ഡേ തെരഞ്ഞെടുക്കുന്ന കമിതാക്കൾ ഒന്നു ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ഹിന്ദു മഹാസഭക്കാരുടെ മുന്നിലെങ്ങാനും പെട്ടാൽ അവർ പിടിച്ചു കെട്ടിക്കും നിങ്ങളെ.

'പാശ്ചാത്യ സംസ്‌കാര'ത്തിൽപ്പെട്ട ആഘോഷളിൽ ഒന്നായ വാലന്റൈൻസ് ഡേ ആഘോഷിക്കാൻ പുറത്തിറങ്ങുന്ന എല്ലാ കമിതാക്കളെയും വ്യത്യസ്തമായ രീതിയിൽ ശിക്ഷിക്കുമെന്നാണ് ഹിന്ദു മഹാസഭയുടെ ഭീഷണി മുഴക്കിയിരിക്കുന്നത്.

ഹിന്ദു മതത്തിൽപ്പെട്ടവരാണെങ്കിൽ അപ്പോൾ തന്നെ പിടിച്ചു വിവാഹം കഴിപ്പിക്കും. വ്യത്യസ്ത മതത്തിൽപ്പെട്ടവരാണെങ്കിൽ അവരെ ശുദ്ധീകരണം നടത്തുകയും ചെയ്യുമെന്നാണ് ഹിന്ദു മഹാസഭക്കാർ പറയുന്നത്. കൈയിൽ ചുവന്ന റോസാ പുഷ്പങ്ങളുമായി കറങ്ങുന്ന കമിതാക്കളെയും മാളുകളിലും പാർക്കുകളിലും മറ്റും സ്‌നേഹാലിംഗനം കൈമാറുന്നവരെയുമാകും സഭ ലക്ഷ്യം വയ്ക്കുകയെന്ന് ദേശീയ മാദ്ധ്യമം റിപ്പോർട്ടു ചെയ്യുന്നു.

ഒരു വർഷത്തിലെ എല്ലാ ദിവസവും സ്‌നേഹിക്കാനുള്ളതാണ്. അങ്ങനെയിരിക്കെ എന്തിനാണ് ഫെബ്രുവരി 14 മാത്രം കമിതാക്കൾ ആഘോഷിക്കുന്നതെന്ന് ഹിന്ദു മഹാസഭ ദേശീയ പ്രസിഡന്റ് ചന്ദ്ര പ്രകാശ് കൗഷിക് ചോദിച്ചു. ഈ വർഷം വാലന്റൈസ് ദിനത്തിൽ പ്രണയമാണെന്ന് പറഞ്ഞ് വരുന്നവർക്ക് ഞങ്ങൾ നടത്തുന്ന വിവാഹ പരീക്ഷ പാസാകേണ്ടി വരും. ഞങ്ങൾ പ്രണയത്തിന് എതിരല്ല, പക്ഷെ കമിതാക്കൾ പ്രണയത്തിലാണെങ്കിൽ അവർ വിവാഹിതരാകണം എന്നാണ് ഞങ്ങളുടെ നിലപാടെന്നും കൗഷിക് പറഞ്ഞു.

ഹിന്ദുത്വ അജൻഡകൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്ന ഹിന്ദു മഹാസഭ ഉത്തർ പ്രദേശിലും, ഡൽഹിയിലും കമിതാക്കളെ കണ്ടെത്തുന്നതിനായി പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടത്രെ. ഘർവാപ്പസി, ഗോഡ്‌സെയുടെ പ്രതിമ തുടങ്ങിയ വിഷയങ്ങളിൽ സഭയുടെ നിലപാടുകൾ മാദ്ധ്യമശ്രദ്ധ നേടിയിരുന്നു.

എന്നാൽ, എല്ലാക്കൊല്ലവും പ്രണയദിനത്തിന് എതിരെ നിലപാട് സ്വീകരിക്കാറുള്ള ബജ്‌റംഗദൾ ഈ വർഷം പ്രതിഷേധം നടത്തേണ്ട എന്ന് തീരുമാനത്തിലാണ്. ഉത്തർപ്രദേശിൽ 15നു നടക്കുന്ന ഹിന്ദു മഹാ സമ്മേളനത്തിന്റെ തിരക്കിലായതിനാലാണ് കമിതാക്കളെ ബജ്‌റംഗദൾ വെറുതെ വിടുന്നത്.

പ്രണയിച്ചു വിവാഹം കഴിക്കുന്നതിന് സമയം വേണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടാൽ, അക്കാര്യത്തിൽ ഉറപ്പില്ലാത്തവർ പ്രേമിച്ചു നടക്കേണ്ടതില്ലെന്ന് ബോധ്യപ്പെടുത്തുമെന്നാണ് ഹിന്ദു മഹാസഭ നേതാക്കൾ പറയുന്നത്. ഇക്കാര്യം അവരുടെ മാതാപിതാക്കളെ അറിയിക്കുകയും ചെയ്യും. എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കൾ ആണെന്നും അതിനാൽ വ്യത്യസ്ത മതക്കാരുടെ വിവാഹത്തെ സ്വാഗതം ചെയ്യുന്നതായും മീറത്തിലെ ഹിന്ദുമഹാ സഭാ നേതാവ് മഹേഷ് ചന്ദാന പറഞ്ഞു. എങ്കിലും, വാലന്റൈൻസ് ദിനാഘോഷത്തിൽ പങ്കെടുക്കുന്ന മറ്റു മതക്കാർ ശുദ്ധികർമം നടത്തി ഹിന്ദു ആവുക തന്നെ വേണമെന്നും മഹേഷ് പറഞ്ഞു.

മതേതര ഹിന്ദുക്കളുടെ ഘർവാപസിയിലാണ് തങ്ങൾ കൂടുതൽ ശ്രദ്ധയൂന്നുത്. മതേതര ഹിന്ദുക്കൾ നിർബന്ധമായും ഹിന്ദു മതത്തിലേക്ക് പൂർണ്ണമായും മാറണം. മറ്റു മതങ്ങളെ അവർ അംഗീകരിക്കാൻ പാടില്ലെന്നും മഹേഷ് പറഞ്ഞു. പിടിയിലാവുന്ന മറ്റ് മതത്തിൽ പെട്ട ചെറുപ്പക്കാരെ അപ്പോൾ തന്നെ ഹിന്ദു മതത്തിലേക്ക് മാറ്റുമെന്ന് മീറത്തിലെ ഹിന്ദു മഹാസഭാ നേതാവ് ഭരത് രാജ്പുത് മുന്നറിയിപ്പ് നൽകി.

കല്യാണത്തിന് സമ്മതിക്കാത്ത കുടുംബങ്ങൾക്കു പണി കൊടുക്കാൻ ഈ 'സൗകര്യം' കമിതാക്കൾ പ്രയോജനപ്പെടുത്തുമോ എന്നു മാത്രമേ ഇനി അറിയാനുള്ളൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP