Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കശ്മീരിലെ സൈന്യത്തിന്റെ ഇടപെടലുകളെ കുറിച്ച് പ്രസ്താവന നടത്തിയതിന്റെ പേരിൽ രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട ഷെഹ്ല റാഷിദിനെ ഉടൻ അറസ്റ്റ് ചെയ്യില്ല; കശ്മീർ രാഷ്ട്രീയ പ്രവർത്തകക്ക് അറസ്റ്റിൽ നിന്നും ഇടക്കാല സംരക്ഷണം നൽകി പാട്യാല ഹൗസ് കോടതി; ഷെഹ്ലക്കെതിരെ ഇന്ത്യൻ സൈന്യം പരാതി നൽകിയിട്ടില്ലെന്ന് പബ്ലിക് പ്രൊസിക്യുട്ടറും

കശ്മീരിലെ സൈന്യത്തിന്റെ ഇടപെടലുകളെ കുറിച്ച് പ്രസ്താവന നടത്തിയതിന്റെ പേരിൽ രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട ഷെഹ്ല റാഷിദിനെ ഉടൻ  അറസ്റ്റ് ചെയ്യില്ല; കശ്മീർ രാഷ്ട്രീയ പ്രവർത്തകക്ക് അറസ്റ്റിൽ നിന്നും ഇടക്കാല സംരക്ഷണം നൽകി പാട്യാല ഹൗസ് കോടതി; ഷെഹ്ലക്കെതിരെ ഇന്ത്യൻ സൈന്യം പരാതി നൽകിയിട്ടില്ലെന്ന് പബ്ലിക് പ്രൊസിക്യുട്ടറും

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: കശ്മീർ പുനഃസംഘടനക്ക് ശേഷം സംസ്ഥാനത്തെ സാഹചര്യങ്ങളെ സംബന്ധിച്ച് പ്രസ്താവനകൾ നടത്തിയ രാഷ്ട്രീയ പ്രവർത്തക ഷെഹ്ല റാഷിദിനെ ഉടൻ അറസ്റ്റ് ചെയ്യില്ല. രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേസിൽ ഷെഹ്ല റാഷിദിന് അറസ്റ്റിൽ നിന്ന് ഇടക്കാല സംരക്ഷണം നൽകി ഡൽഹി പാട്യാല ഹൗസ് കോടതി ഉത്തരവിട്ടു. കശ്മീർ വിഷയത്തിൽ സമൂഹ മാധ്യമങ്ങളിൽ നടത്തിയ പ്രസ്താവനകളുടെ പേരിലാണ് അവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124എ, 153എ, 153, 504, 505 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ഇന്ത്യൻ സൈന്യത്തിന് അപകീർത്തിപ്പെടുത്തിയെന്ന സുപ്രീം കോടതി അഭിഭാഷകന്റെ പരാതിയിലാണ് കേസെടുത്തത്.

കേസിൽ വിശദമായ അന്വേഷണം വേണമെന്നാണ് കരുതുന്നതെന്ന് ഡൽഹി പാട്യാല ഹൗസ് കോടതി അഡീഷണൽ സെഷൻസ് ജഡ്ജ് പവൻ കുമാർ ജെയിൻ പറഞ്ഞു. കേസ് നവംബർ അഞ്ചിന് വീണ്ടും പരിഗണനയ്ക്ക് എടുക്കും. അതുവരെ ഷെഹ്ലയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിൽ പറുന്നു. എന്നാൽ അന്വേഷണവുമായി ഷെഹ്ല പൂർണ്ണമായും സഹകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

ഷെഹ്ലക്കെതിരെ ഇന്ത്യൻ സൈന്യം പരാതി നൽകിയിട്ടില്ലെന്ന് പബ്ലിക് പ്രൊസിക്യുട്ടർ പറഞ്ഞു. രാഷ്ട്രീയ പ്രവർത്തകയെന്ന നിലയിൽ കശ്മീരിൽ നിന്ന് ലഭിച്ച വിവരങ്ങൾ പങ്കുവയ്ക്കുകയായിരുന്നു താനെന്നും തന്നെ നിശബ്ദയാക്കാനാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയതെന്നുമാണ് ഷെഹ്ല റാഷിദ് പ്രതികരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP