Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ബന്ധുക്കൾ പോലും ഏറ്റെടുക്കുവാൻ വിസമ്മതിക്കുന്നു; പേടികാരണം മൃതദേഹ സംസ്‌കാരം പോലും അനുവദിക്കാതെ നാട്ടുകാരും; കോവിഡിൽ പഞ്ചാബ് നേരിടുന്നത് കടുത്ത വെല്ലുവിളികൾ; സംസ്‌കാര ചടങ്ങ് തടസപ്പെടുത്താൻ ശ്രമിച്ച 60 പേർക്കെതിരെ കേസ്

കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ബന്ധുക്കൾ പോലും ഏറ്റെടുക്കുവാൻ വിസമ്മതിക്കുന്നു; പേടികാരണം മൃതദേഹ സംസ്‌കാരം പോലും അനുവദിക്കാതെ നാട്ടുകാരും; കോവിഡിൽ പഞ്ചാബ് നേരിടുന്നത് കടുത്ത വെല്ലുവിളികൾ; സംസ്‌കാര ചടങ്ങ് തടസപ്പെടുത്താൻ ശ്രമിച്ച 60 പേർക്കെതിരെ കേസ്

സ്വന്തം ലേഖകൻ

ചണ്ഡീഗഢ്: കോവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാര ചടങ്ങ് തടസപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പഞ്ചാബിൽ 60 പേർക്കെതിരെ കേസ്. പഞ്ചാബിലെ ജലന്തറിലാണ് സംഭവം. കോവിഡ് ആദ്യഘട്ടത്തിൽ ഭീതി പടർത്തിയ സംസ്ഥാനങ്ങളിൽ ഒന്നാണ് പഞ്ചാബ്.

ബുധനാഴ്ച രോഗം സ്ഥിരീകരിച്ച ഇയാൾ വ്യാഴാഴ്ചയാണ് മരിച്ചത്. മൃതദേഹം സംസ്‌കാരം ചെയ്യുന്നതിനിടെ പ്രദേശവാസികൾ തടയുകയായിരുന്നു. രോഗം പടരുമെന്ന ഭീതിയായിരുന്നു ഇതിന് കാരണം. രണ്ട് മണിക്കൂർ നേരത്തെ തർക്കത്തിനൊടുവിലാണ് പ്രശ്നം പരിഹരിച്ചത്.

സംസ്ഥാനത്ത് ഇത്തരം സംഭവങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്നതിന്റെ പശ്ചാത്തലത്തിൽ ജനങ്ങളെ ബോധവത്ക്കരിക്കാൻ സംസ്ഥാനത്തെ രണ്ട് മന്ത്രിമാർ കോവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തിരുന്നു. പഞ്ചാബിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ബന്ധുക്കൾ പോലും ഏറ്റെടുക്കുവാൻ വിസമ്മതിക്കുകയാണ്. കോവിഡ് ബാധിച്ച് മരിച്ച 69കാരിയുടെ മൃതദേഹം ഏറ്റെടുക്കുവാൻ ബന്ധുക്കൾ വിസമ്മതിച്ച സംഭവവും പത്മശ്രീ നിർമൽ സിംഗിന്റെ മൃതശരീരം സംസ്‌കാരം ചെയ്യുന്നത് അമൃത്സറിലെ വെർക ഗ്രാമത്തിലെ ആളുകൾ തടഞ്ഞതും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

സംസ്ഥാനത്തെ ആരോഗ്യമന്ത്രി ബൽബീർ സിങ് സിന്ധു, കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതശരീരം സംസ്‌കരിക്കുന്നതിൽ യാതൊരു അപകടവുമില്ലെന്ന് ഫേസ്‌ബുക്കിലൂടെ അറിയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP