Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മധ്യപ്രദേശ് ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കോവിഡ്; കൊറോണ നിയന്ത്രണ ചുമതലയുള്ള മുതിർന്ന ഉദ്യോഗസ്ഥനും രോഗബാധ; ഇവരുമായി ഇടപഴകിയ മുതിർന്ന ഉദ്യോഗസ്ഥരെ വീട്ടുനിരീക്ഷണത്തിലാക്കി

മധ്യപ്രദേശ് ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കോവിഡ്; കൊറോണ നിയന്ത്രണ ചുമതലയുള്ള മുതിർന്ന ഉദ്യോഗസ്ഥനും രോഗബാധ; ഇവരുമായി ഇടപഴകിയ മുതിർന്ന ഉദ്യോഗസ്ഥരെ വീട്ടുനിരീക്ഷണത്തിലാക്കി

സ്വന്തം ലേഖകൻ

ഭോപ്പാൽ: മധ്യപ്രദേശിൽ സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ പ്രിൻസിപ്പൽ സെക്രട്ടറിക്കും കൊറോണ നിയന്ത്രണ ചുമതലയുള്ള മുതിർന്ന ഉദ്യോഗസ്ഥനും കോവിഡ് പൊസിറ്റീവ്. ഭോപ്പാൽ ചീഫ് മെഡിക്കൽ ഓഫിസർ സുധീർ ദെഹരിയയാണ് വിവരം സ്ഥിരീകരിച്ചത്.

വൈറസ് ബാധ കണ്ടെത്തിയതോടെ ഇവരുമായി ഇടപഴകിയ സംസ്ഥാനത്തെ നിരവധി മുതിർന്ന ഉദ്യോഗസ്ഥരെ വീട്ടുനിരീക്ഷണത്തിലാക്കി. ഇതേതുടർന്ന് വിവിധ വകുപ്പുകളുടെ ചുമതല രണ്ടാംനിരയിലുള്ള 14 ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് ഏൽപിക്കാനുള്ള ഒരുക്കത്തിലാണ് സർക്കാർ. രോഗബാധിതരുടെ വീടുകൾക്ക് ഒരുകിലോമീറ്റർ ചുറ്റളവിൽ ജില്ല കലക്ടർ കർശന നിയന്ത്രണം ഏർപ്പെടുത്തി. പ്രദേശവാസികളെ കോവിഡ് പരിശോധനക്ക് വിധേയമാക്കും.

അതേസമയം, ഭോപ്പാലിലെ കരോണ്ട് മണ്ഡിയിലെ ഉരുളക്കിഴങ്ങ് , ഉള്ളി മൊത്തക്കച്ചവടക്കാരിൽ ഒരാൾക്കും കോവിഡ് 19 കണ്ടെത്തി. ഇതേത്തുടർന്ന് പ്രദേശത്തെ മറ്റ് വ്യാപാരികളെയും പരിശോധിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP