Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തബ്ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയ ദക്ഷിണാഫ്രിക്കൻ പൗരൻ കൊറോണ ബാധിച്ച് മരിച്ചു; എൺപതുകാരൻ മൗലാന യൂസഫ് ടൂട്‌ലാ മരിച്ചത് ഐസൊലേഷനിൽ കഴിഞ്ഞ ശേഷം രോഗം വഷളായി

തബ്ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയ ദക്ഷിണാഫ്രിക്കൻ പൗരൻ കൊറോണ ബാധിച്ച് മരിച്ചു; എൺപതുകാരൻ മൗലാന യൂസഫ് ടൂട്‌ലാ മരിച്ചത് ഐസൊലേഷനിൽ കഴിഞ്ഞ ശേഷം രോഗം വഷളായി

സ്വന്തം ലേഖകൻ

ജൊഹന്നാസ്ബർഗ്: നിസാമൂദ്ദീനിൽ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയ ദക്ഷിണാഫ്രിക്കൻ മുസ്ലിം പുരോഹിതൻ കോവിഡ് 19 ബാധയെ തുടർന്ന് മരിച്ചതായി കുടുംബാംഗങ്ങൾ അറിയിച്ചു. മൗലാനാ യൂസുഫ് ടൂട്ലാ(80)ആണ് മരിച്ചത്.

ഇന്ത്യയിൽ നിന്ന മടങ്ങിയെത്തിയ ശേഷം ഇയാൾക്ക് പനിയുണ്ടായിരുന്നുതായി കുടുംബാംഗങ്ങൾ പറഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ആഴ്ചയോടെ രോഗം ഭേദമായതാണെങ്കിലും തിങ്കളാഴ്ച വീണ്ടും അസുഖം മൂർച്ഛിച്ചു. വളരെ പെട്ടന്നാണ് അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളായത്. - കുടുംബാംഗം പറഞ്ഞു.

14 ദിവസം യൂസുഫ് ഐസൊലേഷനിലാണ് ഇയാൾ കഴിഞ്ഞത്. കുടുംബാംഗങ്ങൾക്കാർക്കും കൊറോണ സ്ഥിരീകരിച്ചിട്ടില്ല. ഇൻഡനീഷ്യ, മലേഷ്യ, തായ്ലൻഡ്. നേപ്പാൾ, മ്യാന്മർ, ബംഗ്ലാദേശ്, ശ്രീലങ്ക, കിർഗിസ്ഥാൻ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്ന് തബ്ലീഗിൽ പങ്കെടുക്കാൻ ആളുകൾ എത്തിയിരുന്നു. ദക്ഷിണാഫ്രിക്കയിൽ 1585 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഒമ്പതുപേർ മരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP