Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡൽഹി വിദേശകാര്യ മന്ത്രാലയത്തിലെ രണ്ട് ജീവനക്കാർക്ക് കോവിഡ്; സമ്പർക്കം പുലർത്തിയവർ ക്വാറന്റീനിൽ പ്രവേശിച്ചു

ഡൽഹി വിദേശകാര്യ മന്ത്രാലയത്തിലെ രണ്ട് ജീവനക്കാർക്ക് കോവിഡ്; സമ്പർക്കം പുലർത്തിയവർ ക്വാറന്റീനിൽ പ്രവേശിച്ചു

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഡൽഹിയിലെ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് ജോലി ചെയ്യുന്ന രണ്ട് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് അവരുമായി സമ്പർക്കം പുലർത്തിയ എല്ലാ ഉദ്യോഗസ്ഥരോടും 14 ദിവസത്തേക്ക് സ്വയം ക്വാറന്റീനിൽ പോകാൻ ആവശ്യപ്പെട്ടു. ഹിന്ദുസ്ഥാൻ ടൈംസാണ് ഈ വാർത്ത റിപ്പോർട്ടു ചെയ്തത്.

മന്ത്രാലയത്തിന്റെ സെൻട്രൽ യൂറോപ്പ് ഡിവിഷനിൽ പ്രവർത്തിക്കുന്ന ഒരു കൺസൾട്ടന്റിനും നിയമ വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥനുമാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇതോടെ സെൻട്രൽ യൂറോപ്പ് ഡിവിഷനിലെ മറ്റ് ഉദ്യോഗസ്ഥർക്ക് രണ്ടാഴ്ചത്തേക്ക് സ്വയം ക്വാറന്റീനിൽ തുടരാനും വീട്ടിൽനിന്ന് ജോലി ചെയ്യാനും നിർദ്ദേശം നൽകി.

നിയമ ഉദ്യോഗസ്ഥനുമായി സമ്പർക്കം പുലർത്തുന്നവരോടും വെള്ളിയാഴ്ച മുതൽ ക്വാറന്റീൻ പാലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സെൻട്രൽ യൂറോപ്പ് ഡിവിഷനിലെ മിക്കവാറും എല്ലാ ജീവനക്കാരും നിയമവിഭാഗത്തിലെ ഭൂരിഭാഗം ജീവനക്കാരും ഇപ്പോൾ ക്വാറന്റീനിലാണ്. മന്ത്രാലയത്തിലെ നിയമ, സെൻട്രൽ യൂറോപ്പ് ഡിവിഷനുകളിൽ വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയതായാണ് റിപ്പോർട്ടുകൾ.

ജീവനക്കാർക്ക് കോവിഡ് ബാധിച്ചാൽ സർക്കാർ നിർദ്ദേശിച്ച ആരോഗ്യ പ്രോട്ടോക്കോൾ അനുസരിച്ച് കൈകാര്യം ചെയ്യുന്നതിൽ വിദേശകാര്യ മന്ത്രാലയം സജീവമാണെന്ന് മന്ത്രാലയ വൃത്തങ്ങൾ പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP