Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജ്യത്ത് കോവിഡ് ഹോട്ട് സ്പോട്ടുകളിൽ റാപ്പിഡ് ആന്റിബോഡി ടെസ്റ്റ് നടത്തണം; പതിനഞ്ചു മിനിറ്റിൽ ഫലം വരും; ശുപാർശയുമായി ഐസിഎംആർ; കോവിഡ്19 വൈറസ് ബാധിച്ചവരുടെ എണ്ണം 2301 ആയി വർധിച്ചു

രാജ്യത്ത് കോവിഡ് ഹോട്ട് സ്പോട്ടുകളിൽ റാപ്പിഡ് ആന്റിബോഡി ടെസ്റ്റ് നടത്തണം; പതിനഞ്ചു മിനിറ്റിൽ ഫലം വരും; ശുപാർശയുമായി ഐസിഎംആർ; കോവിഡ്19 വൈറസ് ബാധിച്ചവരുടെ എണ്ണം 2301 ആയി വർധിച്ചു

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ഹോട്ട് സ്പോട്ടുകളായി കണ്ടെത്തിയ സ്ഥലങ്ങളിൽ റാപ്പിഡ് ആന്റിബോഡി രക്തപരിശോധന നടത്തണമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്. കൂടുതലായി വൈറസ് ബാധ കണ്ടെത്തിയ പ്രദേശങ്ങളിലും റാപ്പിഡ് ആന്റിബോഡി ടെസ്റ്റ് നടത്തണമെന്ന് ഐസിഎംആർ ശുപാർശയിൽ പറയുന്നു. റാപ്പിഡ് ആന്റിബോഡി ടെസ്റ്റിൽ പോസിറ്റിവ് ആവുന്നവരെ സ്രവപരിശോധനയ്ക്കു വിധയേമാക്കാം. നെഗറ്റിവ് ആവുന്നവരെ വീടുകളിൽ ക്വാറന്റൈനിൽ താമസിപ്പിക്കണമെന്നും ശുപാർശയിൽ പറയുന്നു.

റാപ്പിഡ് ആന്റിബോഡി ടെസ്റ്റിന്റെ ഫലം മറ്റെല്ലാ സാധാരണ രക്തപരിശോധനകളുടെയും ഫലം പോലെ പതിനഞ്ചു മിനിറ്റുകൊണ്ടു ലഭ്യമാവും. നിലവിൽ കൂടുതൽ സമയമെടുക്കുന്ന സ്രവപരിശോധനയിലൂടെയാണ് രാജ്യത്തുകൊറോണ ബാധ സ്ഥിരീകരിക്കുന്നത്. രോഗ ലക്ഷണങ്ങൾ ഉള്ള വരെയും രോഗം സ്ഥിരീകരിച്ചവരുമായി അടുത്ത് ഇടപഴകിയവരെയുമാണ് പരിശോധനയ്ക്കു വിധേയമാക്കുന്നത്

അതേസമയം ഇന്ത്യയിൽ കോവിഡ്19 വൈറസ് ബാധിച്ചവരുടെ എണ്ണം 2301 ആയി വർധിച്ചുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 56 പേർ മരിച്ചതായും ആരോഗ്യമന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. 2088 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. രോഗം ഭേദമായി ആശുപത്രി വിട്ടവരുടെ എണ്ണം 156 ആയെന്നും ഒരാൾ രാജ്യം വിട്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ 24 മണിക്കൂറിൽ രോഗബാധിതരായവരുടെ എണ്ണം 306 ആണ്. ഏറ്റവും കൂടുതൽ കോവിഡ് ബാധിതരും മരണവും റിപ്പോർട്ട് ചെയ്ത സംസ്ഥാനം മഹാരാഷ്ട്രയാണ്. 13 പേരാണ് ഇതുവരെ ഇവിടെ കോവിഡ് ബാധിച്ച് മരിച്ചത്. 335 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഗുജറാത്തിൽ എട്ടുപേർ മരിച്ചു. മധ്യപ്രദേശിൽ ആറ് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. കോവിഡ് ബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ളത് തമിഴ്‌നാടാണ്. ഇവിടെ 309 പേർക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയും ആറുപേർ മരിക്കുകയും ചെയ്തു. മൂന്നാം സ്ഥാനത്തുള്ള കേരളത്തിൽ 286 പേർക്കാണ് കോവിഡ് ബാധയുള്ളത്. രണ്ടു മരണം റിപ്പോർട്ട് ചെയ്തു. പഞ്ചാബിലും ഡൽഹിയിലും നാല് പേർ വീതം പേർ മരിച്ചു.

ഡൽഹിയിൽ ഇന്നലെ മാത്രം 141 പേർക്ക് രോഗബാധ സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. ഇതിൽ 129പേർ മർകസ് നിസാമുദ്ദീനിൽ നടന്ന തബ്‌ലീഗ് ജമാഅത്ത് പരിപാടിയുമായി ബന്ധപ്പെവരാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP