Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആശുപത്രികളിൽ മുസ്ലിങ്ങൾ മരിച്ചാൽ സംസ്‌കാര ചടങ്ങുകൾക്കായി പോപ്പുലർ ഫ്രണ്ടിനെ ബന്ധപ്പെടണം; വിചിത്ര ഉത്തരവുമായി മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ; തെളിവുകൾ പുറത്ത് വിട്ട് ദേവേന്ദ്ര ഫട്‌നാവിസ്

മറുനാടൻ ഡെസ്‌ക്‌

മുംബൈ:കൊറോണ വൈറസ് ബാധിതരായി മരണപ്പെടുന്ന മുസ്ലീങ്ങളുടെ സംസ്‌കാര ചടങ്ങുകൾക്കായി പോപ്പുലർ ഫ്രണ്ടിനെ സമീപിക്കണമെന്ന് ബ്രിഹാൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ. ഇതു സംബന്ധിച്ച് പുറത്തിറക്കിയ ഉത്തരവ് വിവാദമായി. മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസാണ് ഉത്തരവിന്റെ പകർപ്പ് പുറത്തുവിട്ടത്.

മെയ് 18ന് ആരോഗ്യവകുപ്പ് പുറത്തിറക്കിയ ഉത്തരവാണ് വിവാദമായിരിക്കുന്നത്. കൊറോണ രോഗികളായ മുസ്ലീങ്ങൾ മരിച്ചാൽ ആശുപത്രി അധികൃതർ പ്രാദേശിക പൊലീസിനേയും മെഡിക്കൽ ഓഫീസറേയും ബന്ധപ്പെടണമെന്ന് നിർദ്ദേശിക്കുന്ന ഉത്തരവിൽ പോപ്പുലർ ഫ്രണ്ടിന്റെ നാല് കോർഡിനേറ്റർമാരുടെ പേരും മൊബൈൽ നമ്പറും നൽകിയിട്ടുണ്ട്. ഇഖ്ബാൽ ഖാൻ, സയീദ് അഹമ്മദ്, സയീദ് ചൗധരി, സാദിഖ് ഖുറേഷി എന്നിവരുടെ വിവരങ്ങളാണ് നൽകിയിരിക്കുന്നത്.

അതേസമയം, വിവാദമായ ഉത്തരവിന്റെ പകർപ്പ് ദേവേന്ദ്ര ഫഡ്നാവിസ് പുറത്തുവിട്ടു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഉത്തരവിന്റെ പകർപ്പ് പുറത്തുവിട്ടത്. ഉത്തരവുമായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ യോജിക്കുന്നുണ്ടോ എന്നും യോജിക്കുന്നില്ലെങ്കിൽ ശക്തമായ നടപടി സ്വീകരിക്കുമോ എന്നും ഫഡ്നാവിസ് ചോദിച്ചു. നിരവധി രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനയാണ് പോപ്പുലർ ഫ്രണ്ട് എന്നും ഫഡ്നാവിസ് ചൂണ്ടിക്കാട്ടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP