Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ് ബെഡ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച രോഗി മരിച്ചു; ഡൽഹിയിൽ ചികിത്സയിലിരിക്കെ മരിച്ചത് നഗ്രി സ്വദേശിയായ മോത്തി റാം ഗോയൽ; നഴ്‌സിങ് ഹോമിന്റെ അനാസ്ഥയാണ് മരണകാരണമെന്ന് മകന്റെ ആരോപണം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: സർക്കാർ ആശുപത്രിയിൽ കോവിഡ് ബെഡ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച കോവിഡ് രോഗി മരിച്ചു. ഡൽഹിയിലെ നന്ദ് നഗ്രി സ്വദേശിയായ മോത്തി റാം ഗോയലാണ് കോവിഡ് ബെഡ് അനുമതിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്.

കോവിഡ് രോഗിയായ മോത്തി റാമിന്റെ പരാതി കോടതി സ്വീകരിച്ച് മണിക്കൂറുകൾക്കുള്ളിലാണ് രോഗം മൂർച്ചിച്ച് ഇയാൾ മരിച്ചത്. ഡൽഹിയിലെ ഒരു സ്വകാര്യ നഴ്സിങ് ഹോമിൽ പരിശോധനയ്ക്ക് എത്തിയതിന് പിന്നാലെയാണ് പിതാവിന് കോവിഡ് ബാധിച്ചത്. നഴ്സിങ് ഹോമിന്റെ അനാസ്ഥയാണ് പിതാവിന് രോഗം വരാൻ കാരണമായതെന്നും മോത്തി റാം ഗോയലിന്റെ മകൻ ആരോപിക്കുന്നു.

രോഗലക്ഷണം കാണിച്ചതോടെ നാല് ആശുപത്രികളെ സമീപിച്ചിട്ടും അനുകൂല നിലപാട് ലഭിക്കാതെ വന്നതോടെയാണ് ഇവർ കോടതിയെ സമീപിച്ചത്. പിതാവിന് രക്തസമ്മർദ്ദം കൂടി തല കറങ്ങി വീണതിന് പിന്നാലെ മെയ് 25നാണ് ഡൽഹി ഷാദ്രയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതെന്ന് മകൻ അനിൽ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

ഇവിടെ നിന്നാണ് അന്തവിഹാറിലെ നഴ്സിങ് ഹോമിലേക്ക് പിതാവിനെ റഫർ ചെയ്തത്. ചികിത്സ പുരോഗമിക്കുന്നതിനിടെയാണ് മോത്തി റാമിന് കോവിഡ് സ്ഥിരീകരിക്കുന്നത്. ഇതോടെ വാർഡിൽ നിന്നും പിതാവിനെ മാറ്റണമെന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടുവെന്നും മകൻ പരാതിപ്പെടുന്നു.

സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഈ സ്വകാര്യ ആശുപത്രിയിൽ നിന്ന് സമ്മർദ്ദവുമുണ്ടായി. പിതാവിന് രോഗം മൂർച്ഛിച്ചതോടെ വെന്റിലേറ്റർ ലഭ്യമല്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞുവെന്നും മകൻ പറയുന്നു. ജിടിബി, രാജീവ് ഗാന്ധി, സഞ്ജീവനി, മാക്സ് പാത്പർഗഞ്ച് ആശുപത്രികളെ പിതാവിനെ അഡ്‌മിറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചെങ്കിലും അനുകൂല സമീപനമല്ല ഉണ്ടായത്.

ബിപിഎൽ വിഭാഗത്തിനുള്ള കോവിഡ് ബെഡുകൾ ഇല്ലെന്നായിരുന്നു ആശുപത്രികളുടെ പ്രതികരണം. സൈക്കിൾ റിപ്പയർ കട നടത്തി ജീവിക്കുന്ന വൻതുക മുടക്കി സ്വകാര്യം ബെഡ് പിതാവിന് ലഭ്യമാക്കാൻ സാധിക്കുമായിരുന്നില്ലെന്നും അനിൽ പറയുന്നു. ഇതോടെയാണ് സർക്കാർ ആശുപത്രിയിൽ കോവിഡ് ബെഡ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP