Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊവിഡ് ബാധിതൻ മറ്റൊരാൾക്ക് നേരെ തുപ്പിയാൽ കൊലപാതകശ്രമത്തിന് കേസ്; വൈറസ് വ്യാപനം തടയാൻ കർശന നിലപാടുകളുമായി ഹിമാചൽ പ്രദേശ്

കൊവിഡ് ബാധിതൻ മറ്റൊരാൾക്ക് നേരെ തുപ്പിയാൽ കൊലപാതകശ്രമത്തിന് കേസ്; വൈറസ് വ്യാപനം തടയാൻ കർശന നിലപാടുകളുമായി ഹിമാചൽ പ്രദേശ്

മറുനാടൻ മലയാളി ബ്യൂറോ

ഷിംല: കോവിഡ് വ്യാപനം തടയുന്നതിന് നടപടികൾ കടുപ്പിച്ച് ഹിമാചൽ പ്രദേശ്. കൊറോണ വൈറസ് സ്ഥിരീകരിച്ചയാൾ മറ്റൊരാളുടെ നേർക്ക് തുപ്പിയാൽ, ആ വ്യക്തിക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. ആക്രമണത്തിന് ഇരയായ ആൾ അസുഖം ബാധിച്ച് മരിക്കുന്ന ഘട്ടം ഉണ്ടായാൽ, കോവിഡ് സ്ഥിരീകരിച്ചയാൾക്കെതിരെ കൊലപാതക കുറ്റം ചുമത്തുമെന്നും ഹിമാചൽ പ്രദേശ് ഡിജിപി എസ് ആർ മാർഡി പറഞ്ഞു.

ഹിമാചൽ പ്രദേശിൽ നിലവിൽ 13 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഡൽഹിയിലെ ക്വാറന്റൈൻ സെന്ററിൽ തബ് ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്തയാൾ ഡോക്ടർമാർക്കും മറ്റ് ആരോഗ്യപ്രവർത്തകർക്കും നേരെ തുപ്പിയത് വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഹിമാചൽ പ്രദേശ് നടപടികൾ കടുപ്പിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP