Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പശുസ്‌നേഹത്തിന്റെ വ്യാപ്തി പോത്തുകളിലേക്ക് കൂടി വ്യാപിപ്പിച്ച് സംഘപരിവാർ; ഡൽഹിയിൽ പോത്തുകളുടെ അവശിഷ്ടങ്ങൾ കൊണ്ടുപോയ വാഹനം തടഞ്ഞു രണ്ടുപേരെ ഇരുമ്പുവടി കൊണ്ടടിച്ച് മൃതപ്രായരാക്കി

പശുസ്‌നേഹത്തിന്റെ വ്യാപ്തി പോത്തുകളിലേക്ക് കൂടി വ്യാപിപ്പിച്ച് സംഘപരിവാർ; ഡൽഹിയിൽ പോത്തുകളുടെ അവശിഷ്ടങ്ങൾ കൊണ്ടുപോയ വാഹനം തടഞ്ഞു രണ്ടുപേരെ ഇരുമ്പുവടി കൊണ്ടടിച്ച് മൃതപ്രായരാക്കി

ന്യൂഡൽഹി: ഗോമാതാവ് എന്ന പേരിൽ പശുവധത്തിന് വിലക്കേർപ്പെടുത്തിയ സംഘപരിവാർ, പോത്തുകളെക്കൂടി വിലക്കിന്റെ പരിധിയിലേക്ക് കൊണ്ടുവരികയാണോ? ഡൽഹിയിൽ പോത്തുകളുടെ അവശിഷ്ടങ്ങളുമായി പോയ രണ്ടുപേരെ വണ്ടി തടഞ്ഞുനിർത്തി ഇരുമ്പു വടികൊണ്ടടിച്ച് മൃതപ്രായരാക്കിയ സംഭവം, പശുസംരക്ഷണം പരിധിവിടുകയാണെന്ന സൂചന നൽകുന്നു.

ഡൽഹിയിലെ പ്രേംഗനറിലുള്ള മദ്രസയ്ക്ക് പുറത്തുവച്ചാണ് സംഭവം. ബക്രീദിനോട് അനുബന്ധിച്ച് അറുത്ത പോത്തുകളുടെ അവശിഷ്ടങ്ങൾ കൊണ്ടുപോയ രണ്ടുപേരെയാണ് ഗോസംരക്ഷണ സേനക്കാർ തടഞ്ഞത്. വണ്ടിയിൽനിന്ന് പുറത്തേയ്ക്ക് വലിച്ചിറക്കിയ ഇരുവരെയും ഇരുമ്പുവടികൊണ്ട് അടിക്കുകയായിരുന്നു.

ഇരുവരുടെയും തുണി അഴിച്ചശേഷമായിരുന്നു മർദനം. ബഹളം കേട്ട് ഇരുഭാഗത്തും ആൾക്കാർ കൂടിയതോടെ സംഭവം സംഘർഷത്തിലേക്ക് നീണ്ടു. പൊലീസിന്റെ സമയോചിതമായ ഇടപെടൽ വർഗീയ സംഘർഷമുണ്ടാകുന്നത് തടഞ്ഞു. ഹഫീസ് അബ്ദുൾ ഖലീദ്, അലി ഹസൻ എന്നിവരാണ് ക്രൂരമായ മർദനത്തിന് ഇരയായത്.

രാത്രി ഏഴരയോടെ മൃഗങ്ങളുടെ അവശിഷ്ടങ്ങൾ കയറ്റിപ്പോകാൻ ഒരുങ്ങുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. സമീപത്തുകൂടി മോട്ടോർ ബൈക്കിൽ കടന്നുപോയ രണ്ട് യുവാക്കൾ കൂടുതൽ ആളുകളെ കൂട്ടി സംഭവസ്ഥലത്ത് എത്തുകയും ഇരുവരെയും ർദിക്കുകയുമായിരുന്നു. യുവാക്കൾ വിവരം നൽകിയതിന് തൊട്ടുപിന്നാലെ ആറു കാറുകളിലായി ഗോസംരക്ഷണ സേനക്കാർ എത്തി. ഇറച്ചിയവശിഷ്ടങ്ങൾ കയറ്റിപ്പോകാൻ നിന്ന വാഹനം തടഞ്ഞ അവർ രണ്ടുപേരെയും വണ്ടിയിൽനിന്നിറക്കി മർദിക്കുകയായിരുന്നു. മുടിക്ക് പിടിച്ച് പുറത്തേയ്ക്ക് വലിച്ചിറക്കിയശേഷമായിരുന്നു മർദനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP