Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എല്ലാ ദിവസവും തുണിക്കടയിൽ എത്തുന്ന പശു ഫാനിന് കീഴിൽ വിശ്രമിക്കുന്നത് മൂന്ന് മണിക്കൂറോളം; സ്ഥിരമായി പശു എത്തിയതോടെ കച്ചവടം കൂടിയെന്ന് കടയുടമ; സ്ഥിരമായി വരുന്ന ഗോമാതാവ് ഐശ്വര്യം കൊണ്ടുവരും എന്ന വിശ്വാസത്തിൽ പി ഉബൈ

എല്ലാ ദിവസവും തുണിക്കടയിൽ എത്തുന്ന പശു ഫാനിന് കീഴിൽ വിശ്രമിക്കുന്നത് മൂന്ന് മണിക്കൂറോളം; സ്ഥിരമായി പശു എത്തിയതോടെ കച്ചവടം കൂടിയെന്ന് കടയുടമ; സ്ഥിരമായി വരുന്ന ഗോമാതാവ് ഐശ്വര്യം കൊണ്ടുവരും എന്ന വിശ്വാസത്തിൽ പി ഉബൈ

മറുനാടൻ മലയാളി ബ്യൂറോ

അളകാപുരി: എല്ലാ ദിവസവും സ്ഥിരമായി വസ്ത്ര വ്യാപാര സ്ഥാപനത്തിലെത്തി വിശ്രമിക്കുന്ന പശു അത്ഭുതമാകുന്നു. ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയിലെ തുണിക്കടയിലാണ് സ്ഥിരം അതിഥിയായി ഒരു പശു എത്തുന്നത്. കഴിഞ്ഞ ആറുമാസമായി മുടങ്ങാതെ പശു കടയിൽ എത്തുന്നതായി കടയുടെ ഉടമ പി ഉബൈ പറയുന്നു.

ശ്രീ സായിറാം എന്ന പേരിലുള്ള തുണിക്കടയിലാണ് പശു പതിവായി സന്ദർശനം നടത്തുന്നത്. കടയിൽ ഫാനിന്റെ ചുവട്ടിൽ മൂന്ന് മണിക്കൂറോളം ചെലവഴിച്ച് മടങ്ങിപോകുന്നതാണ് പശുവിന്റെ പതിവുരീതി. സ്ഥിരമായി വരുന്നത് ഐശ്വര്യമാണ് എന്ന വിശ്വാസത്തിൽ അതിഥിയായി കണ്ട് പശുവിനെ പരിപാലിച്ചുവരികയാണ് കടയുടമയായ പി ഉബൈ. പശുവിന്റെ പതിവ് സന്ദർശനം വഴി വിൽപ്പന ഉയർന്നതായി കടയുടമ പറയുന്നു.

ആറുമാസം മുമ്പാണ് പശു ആദ്യമായി കടയിലെത്തിയത്. കൂസലില്ലാതെ അകത്ത് കയറിവന്ന പശു ഫാനിന് കീഴിൽ പോയികിടന്നു. വേനൽക്കാലത്താണ് ആദ്യമായി പശു എത്തിയത്. തുടക്കത്തിൽ സ്ഥിരമായി പശു കടയിൽ വരുന്നത് ബിസിനസ്സിനെ ബാധിക്കുമെന്നാണ് വിചാരിച്ചിരുന്നതെന്ന് ഉബൈ പറയുന്നു. അത്‌കൊണ്ട് തന്നെ അതിനെ കടയിൽ കയറുന്നതിൽ നിന്നും തടയാനും ശ്രമിച്ചിരുന്നു. എന്നാൽ വിൽപ്പന വർധിക്കുന്നതാണ് പിന്നീട് കണ്ടത്. കടയിലെ ഒന്നും ഇതുവരെ പശു നശിപ്പിച്ചിട്ടില്ലെന്നും കടയുടമ പറയുന്നു.

മാസങ്ങൾക്ക് മുൻപ് ഒരു വേനൽക്കാലത്താണ് പശു കടയിൽ ആദ്യമായി വന്നത്. മൂന്നു മണിക്കൂറോളം ചെലവഴിച്ച പശു തിരിച്ചുപോയി. പിന്നീട് സ്ഥിരമായി വരുന്നത് പശു പതിവാക്കി. തുടക്കത്തിൽ പശു കടയിൽ കയറുന്നതിനെ പരിഭ്രമത്തോടെയാണ് കണ്ടിരുന്നത്. പശുവിനെ ഓടിച്ചുവിടാനും ശ്രമിച്ചിരുന്നു. എന്നാൽ പോകാൻ കൂട്ടാക്കാതെ കടയിൽ മണിക്കൂറുകളോളം ചെലവഴിക്കുകയാണ് ഉണ്ടായതെന്നും ഉബൈ പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP