Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആ പശുവിനെ കൊന്നതു സിംഹം; ദളിത് യുവാക്കളല്ല; തോൽവിറ്റു ജീവിക്കുന്ന യുവാക്കളെ തല്ലിച്ചതച്ച 'ഗോരക്ഷക്കാർ'ക്കെതിരെ ഗുജറാത്ത് പൊലീസിന്റെ റിപ്പോർട്ട്

ആ പശുവിനെ കൊന്നതു സിംഹം; ദളിത് യുവാക്കളല്ല; തോൽവിറ്റു ജീവിക്കുന്ന യുവാക്കളെ തല്ലിച്ചതച്ച 'ഗോരക്ഷക്കാർ'ക്കെതിരെ ഗുജറാത്ത് പൊലീസിന്റെ റിപ്പോർട്ട്

അഹമദാബാദ്: പശുവിനെ കൊന്നു തുകലെടുത്തു എന്നാരോപിച്ചു ദളിത് യുവാക്കളെ തല്ലിച്ചതച്ച ഗോരക്ഷാപ്രവർത്തകർക്കു തിരിച്ചടി. പശുവിനെ കൊന്നതു സിംഹമാണെന്നു ഗുജറാത്ത് പൊലീസിന്റെ റിപ്പോർട്ട് വ്യക്തമാക്കി.

ദൃക്സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിലാണു സിഐഡി റിപ്പോർട്ട്. അതേസമയം, പശുവിന്റെ തുകലെടുത്തവരെ കുറിച്ച് ഗോരക്ഷാ പ്രവർത്തകർക്ക് വിവരം നൽകിയയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

ദളിതരെ തല്ലിച്ചതച്ച സംഭവം രാജ്യവ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഗുജറാത്തിലെ ഉനയിൽ പശുത്തുകൽ ശേഖരിച്ച നാല് ദളിത് യുവാക്കളെയാണ് ഗോവധമാരോപിച്ച് ഗോരക്ഷക് പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചത്.

ഈ മാസം 11 നാണ് ഗോവധം ആരോപിച്ച് ഗുജറാത്തിൽ തുകൽ തൊഴിലാളികളായ നാൽ ദളിത് യുവാക്കളെ ഗോരക്ഷക് പ്രവർത്തകർ അർധനഗ്നരാക്കി കാറിൽ കെട്ടിയിട്ട് മർദ്ദിച്ചത്. സംഭവത്തിൽ ഉന പൊലീസ് സ്റ്റേഷനിലെ രേഖകൾ പ്രകാരം ഉച്ചയ്ക്ക് 1.30 നാണ് നരൻഭായ് എന്നയാൾ ഗോവധം നടന്നതായി പൊലീസിൽ പരാതി റിപ്പോർട്ട് ചെയ്ത്. എന്നാൽ എഫ്ഐആറിൽ രാവിലെ 10 മണിക്കാണ് ദളിത് യുവാക്കൾക്ക് ഗോരക്ഷ പ്രവർത്തകരുടെ മർദ്ദനമേറ്റതെന്നും പറയുന്നു.

ഈ മാസം 20ന് കേസിലെ ആദ്യ അഞ്ച് പ്രതികളെ ഗുജറാത്ത് സിഐഡി കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ദളിത് യുവാക്കളെ മർദ്ദിക്കുന്ന വീഡിയോ പകർത്തിയവരെയും സോഷ്യൽ മീഡിയയിൽ അവ പ്രചരിപ്പിച്ചവരെയും ഇതിന് പിന്നിൽ പ്രവർത്തിച്ചവരെയും കണ്ടെത്താനുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കേസിന്റെ എല്ലാ വശങ്ങളും പരിശോധിക്കുമെന്നും അക്രമികളെ വിളിച്ചുകൂട്ടിയവരെ കണ്ടെത്തേണ്ടതുണ്ടെന്നും കേസ് അന്വേഷിക്കുന്ന ഗിർ സോമനാഥ് ഡിവൈഎസ്‌പി കേശവ്ജി സരദവ പറഞ്ഞു. അഹിറിന്റെ പശുവിനെ സിംഹം കൊന്നതാണെന്നതിന് ദൃക്സാക്ഷി മൊഴികളുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേസിൽ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്‌ച്ച സംഭവിച്ചിട്ടുണ്ടെന്നും ദളിതർക്കെതിരായ കേസ് കൈകാര്യം ചെയ്യുന്നതിൽ ഗുരുതര വീഴ്‌ച്ച പറ്റിയെന്നും വകുപ്പുതല അന്വേഷണത്തിൽ വ്യക്തമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP