Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യാക്കൂബ് മേമനെ തൂക്കിലേറ്റരുതെന്ന് സിപിഐ(എം); കീഴടങ്ങി വിചാര നേരിട്ടതിനാൽ ശിക്ഷ ജീവപര്യന്തമായി കുറക്കയ്ക്കണം; വീണ്ടും ദയാഹർജി സമർപ്പിച്ച് മേമൻ സുപ്രീംകോടതിയിൽ

യാക്കൂബ് മേമനെ തൂക്കിലേറ്റരുതെന്ന് സിപിഐ(എം); കീഴടങ്ങി വിചാര നേരിട്ടതിനാൽ ശിക്ഷ ജീവപര്യന്തമായി കുറക്കയ്ക്കണം; വീണ്ടും ദയാഹർജി സമർപ്പിച്ച് മേമൻ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: 257 പേരുടെ മരണത്തിനിടയാക്കിയ മുംബൈ സ്‌ഫോടന കേസിലെ പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റരുതെന്ന് സിപിഐ(എം). മേമന്റെ ദയാഹർജി സ്വീകരിച്ച് അദ്ദേഹത്തിന്റെ ശിക്ഷ ജീവപര്യന്തമായി കുറയ്ക്കണമെന്നും സിപിഐ(എം) പോളിറ്റബ്യൂറോ വാർത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു. അതിനിടെ ദയാഹർജി പരിഗണിക്കണമെന്ന ആവശ്യവുമായി മേമൻ വീണ്ടും കോടതിയെ സമീപിച്ചു.

വധശിക്ഷയ്‌ക്കെതിരാണ് പാർട്ടി നിലപാടെന്ന് പറഞ്ഞുകൊണ്ടാണ് സിപിഐ(എം) യാക്കൂബ് മേമന് വേണ്ടി രംഗത്തെത്തിയത്. 257 പേരുടെ മരണത്തിനിടയാക്കിയ ഹീനമായ തീവ്രവാദി ആക്രമണമാണ് മുംബൈയിൽ നടന്നത്. അതിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുകയും ശിക്ഷിക്കുകയും വേണം. പ്രധാന കുറ്റവാളികൾ പലരും നിയമത്തിന്റെ പിടിയിൽ നിന്ന് രക്ഷപെട്ടു.

വിദേശത്ത് കഴിയുന്ന അവരെ ഇന്ത്യയിലെത്തിച്ച് വിചാരണ നടത്തി ശിക്ഷിക്കാനുള്ള ശ്രമം വേണം. ഈ ഘട്ടത്തിൽ യാക്കൂബ് മേമനെ തൂക്കിലേറ്റുന്നത് നീതിക്ക് നിരക്കുന്നതല്ല. സ്‌ഫോടനത്തിന്റെ ഗൂഢാലോചനയുടെ ഭാഗമായിരുന്നു യാക്കൂബ് മേമൻ. അദ്ദേഹം ഇന്ത്യൻ അധികാരികൾക്ക് മുമ്പാകെ കീഴടങ്ങി വിചാരണ നേരിട്ടു. അദ്ദേഹത്തിന്റെ കുടുംബത്തെ വരെ ഇവിടെ എത്തിച്ച് വിചാരണയ്ക്ക് ഹാജരാക്കി. സ്‌ഫോടനത്തിന് ചുക്കാൻ പിടിച്ച പ്രധാനികൾ നിയമത്തിന് പിടിതരാതെ ഒളിവിൽ കഴിയുമ്പോൾ മേമനെ മാത്രം തൂക്കിലേറ്റുന്നത് ശരിയല്ല. വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കണം. രാജീവ് ഗാന്ധിയുടെ ഘാതകരുടെ വരെ ശിക്ഷ ജീവപര്യന്തമാക്കി കുറച്ചകാര്യവും സിപിഐ(എം) എടുത്തുപറയുന്നു

1993ൽ 257 പേരുടെ മരണത്തിനിടയാക്കിയ മുംബൈ സ്‌ഫോടനപരമ്പരയിലെ പ്രതിയായ യാക്കൂബ് മേമനെ ഈ മാസം 30ന് നാഗ്പുർ സെൻട്രൽ ജയിലിൽ തൂക്കിലേറ്റാനിരിക്കുകയാണ്. വധശിക്ഷയിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അമ്പത്തിമൂന്നുകാരനായ യാക്കൂബ് മേമൻ സമർപ്പിച്ച തിരുത്തൽ ഹർജി സുപ്രീംകോടതി ചൊവ്വാഴ്ച തള്ളിയിരുന്നു. ബോംബെ സ്റ്റോക് എക്‌സ്‌ചേഞ്ച് ഉൾപ്പെടെ 12 സ്ഥലങ്ങളിൽ നടന്ന സ്‌ഫോടനപരമ്പര രാജ്യചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണങ്ങളിലൊന്നാണ്. ഈ കേസിൽ വധശിക്ഷ ഉറപ്പാവുന്ന ആദ്യപ്രതിയാണ് ചാർട്ടേഡ് അക്കൗണ്ടന്റായ യാക്കൂബ് മേമൻ.

അതേസമയം മേമൻ ദയാഹർജി നൽകിയതോടെ ഇതിൽ രാഷ്ട്രപതിയുടെ തീരുമാനം വരേണ്ടതുണ്ട്. സാധാരണ തനിക്ക് മുന്നിൽ വന്ന ദയാഹർജികളിൽ രാഷ്ട്രപതി വേഗത്തിൽ തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. നേരത്തെ സമാനമായ ഒരു ദയാഹർജി രാഷ്ട്രപതി തള്ളിയിരുന്നതാണ്. മേമന്റെ കേസിൽ ശിക്ഷ നടപ്പാക്കാൻ ഇനി ഏഴു ദിവസം മാത്രമാണുള്ളത്. ദയാഹർജി തള്ളിയാൽ 14 ദിവസത്തിനുള്ളിൽ മാത്രമെ വധശിക്ഷ നടപ്പാക്കാവു എന്ന് ജനുവരിയിൽ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇത് കണക്കിലെടുത്താൽ മേമന്റെ ശിക്ഷ നടപ്പാക്കുന്നത് ഇനിയും നീളും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP