Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോക്ഡൗണിനിടെ വൈദ്യുതി നിരക്ക് വർധിപ്പിച്ചു; പുതുച്ചേരിയിൽ പ്രതിഷേധവുമായി സിപിഐ; വൈദ്യുതി വകുപ്പ് ഓഫിസിനു മുന്നിൽ ധർണ നടത്തി

മറുനാടൻ ഡെസ്‌ക്‌

പുതുച്ചേരി: ലോക്ഡൗണിനിടെ വൈദ്യുതി നിരക്ക് വർധിപ്പിച്ചതിൽ പ്രതിഷേധവുമായി സിപിഐ. പാർട്ടിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച പുതുച്ചേരി വൈദ്യുതി വകുപ്പ് ഓഫിസിനുമുന്നിൽ ധർണ നടത്തി.

ലോക്ക് ഡൗൺ കാരണം അവതാളത്തിലായ ബിസിനസ്, വ്യവസായ സംരംഭങ്ങളെ വർധിപ്പിച്ച വൈദ്യുതി നിരക്ക് സാരമായി ബാധിക്കും. ലോക്ഡൗൺ തിരിച്ചടിയിൽനിന്ന് കരകയറാൻ മൂന്ന് വർഷത്തിലധികം എടുക്കും. ഇതിനിടെ ജൂൺ മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരുന്നത് അപമാനിക്കുന്നതിന് തുല്യമാണെന്ന്. സിപിഐ പുതുച്ചേരി യൂനിറ്റ് സെക്രട്ടറി എ.എം. സലീം അഭിപ്രായപ്പെട്ടു.

കഴിഞ്ഞ നാല് വർഷത്തിനിടയിലെ മൂന്നാമത്തെ വർധനയാണിതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച വൈദ്യുതി രംഗത്തെ പരിഷ്‌കരണങ്ങളെയും പാർട്ടി എതിർത്തു. വൈദ്യുതി വകുപ്പിനെ സ്വകാര്യവത്കരിക്കുന്ന നയം സംസ്ഥാനങ്ങളുടെ അവകാശങ്ങളെ ലംഘിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP