Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കഴുത്തിൽ പ്ലാസ്റ്റിക്ക് കയർ കുരുക്കി മുറുക്കി, മുറികൾ തുറന്നിട്ട നിലയിൽ: ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് നിഗമനത്തിലെത്താതെ പൊലീസ്; മുതിർന്ന സിപിഎം നേതാവിന്റെ മരണത്തിൽ ദുരൂഹതയേറുന്നു

കഴുത്തിൽ പ്ലാസ്റ്റിക്ക് കയർ കുരുക്കി മുറുക്കി, മുറികൾ തുറന്നിട്ട നിലയിൽ: ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് നിഗമനത്തിലെത്താതെ പൊലീസ്; മുതിർന്ന സിപിഎം നേതാവിന്റെ മരണത്തിൽ ദുരൂഹതയേറുന്നു

മറുനാടൻ മലയാളി ബ്യൂറോ

പാറ്റ്‌ന: ബീഹാറിലെ ബെഗുസറായിയിൽ സിപിഐ എം നേതാവ് രാജീവ് ചൗധരിയെ മരിച്ച നിലയിൽ കണ്ടെത്തി. ബിഹാറിലെ മനോപൂറിൽ ഭഗ്വാൻപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഭാര്യയുടെ അടുത്ത് നിന്നും വീട്ടിലേക്ക് മടങ്ങിയെത്തിയ രാജീവ്, ആസ്ബസ്റ്റോസ് ഉപയോഗിച്ച് നിർമ്മിച്ച തന്റെ മുറിക്കകത്ത് കയറി കിടന്നു. ഇദ്ദേഹത്തിന്റെ പിതാവ് നാരായൺ ചൗധരി മാത്രമാണ് വീട്ടിൽ ഈ സമയത്തുണ്ടായിരുന്നത്. പിന്നീടാണ് രാജീവിനെ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

രാവിലെ രാജീവിന്റെ മുറി തുറന്നിട്ട നിലയിലായിരുന്നു. കഴുത്തിൽ പ്ലാസ്റ്റിക് കയർ കുരുക്കിയിരുന്നു. സ്ഥലത്തെത്തിയ പൊലീസ് സംഘത്തിന് ഇത് ആത്മഹത്യയാണോ കൊലപാതകമാണോ എന്ന നിഗമനത്തിലെത്താനായില്ല. ഭഗ്വാൻപൂർ എസ്എച്ച്ഒ ദീപക് കുമാർ, എഎസ്‌ഐ വിനോദ് കുമാർ പതക് എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി. സംഭവത്തിൽ രാജീവ് ചൗധരിയെ കൊലപ്പെടുത്തിയതാണെന്നും സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും സിപിഎം ആവശ്യപ്പെട്ടു. ഇദ്ദേഹത്തിന്റെ ഭാര്യ തളർവാതം വന്ന് ചികിത്സയിലാണ്. ശരീരത്തിന്റെ ഒരുഭാഗം തളർന്ന പൂനം ദേവിയെ ബെഗുസരായിയിലെ ഒരു സ്വകാര്യ ക്ലിനിക്കിൽ അഡ്‌മിറ്റ് ചെയ്തിരിക്കുകയാണ്.

ജാതീയ ഉച്ഛനീചത്വങ്ങൾക്കെതിരെ നിരന്തരം സമരങ്ങൾ സംഘടിപ്പിച്ച നേതാവായിരുന്നു ചൗദരി. അഞ്ച് വർഷം മുൻപ് ഗ്രാമത്തിൽ ഒരു കർഷകനെ കൊല്ലപ്പെടുത്തിയതിന്റെ ഏക ദൃക്സാക്ഷി കൂടിയായ വ്യക്തിയാണ് ഇദ്ദേഹം, ഇതിലുള്ള പകയാണോ കൊലപാതകത്തിൽ എത്തിച്ചതെന്ന സൂചന ലഭിക്കുന്നത്. എന്നാൽ, പൊലീസ് സ്ഥിരീകരണം വന്നിട്ടില്ല. കേസിൽ സാക്ഷി പറയാതിരിക്കാനും ജാതീയ വിവേചനങ്ങൾക്കെതിരായ സമരങ്ങൾ അവസാനിപ്പിക്കാനും വേണ്ടിയാണ് ചൗധരിയെ കൊലപ്പെടുത്തിയതെന്ന് ഗ്രാമവാസികൾ പറയുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP