Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒഡീഷയിൽ ബിജെഡി തരംഗത്തിനിടയിലും സിറ്റിങ് സീറ്റ് നിലനിർത്തി സിപിഎം; സംവരണ മണ്ഡലമായ ബോണായ് നിലനിർത്തിയത് 11594 വോട്ടുകൾക്ക്; തുണയായത് വനഭൂമി സംരക്ഷണത്തിനായ് ലക്ഷ്മൺ മുണ്ട നടത്തിയ പോരാട്ടം

ഒഡീഷയിൽ ബിജെഡി തരംഗത്തിനിടയിലും സിറ്റിങ് സീറ്റ് നിലനിർത്തി സിപിഎം; സംവരണ മണ്ഡലമായ ബോണായ് നിലനിർത്തിയത് 11594 വോട്ടുകൾക്ക്; തുണയായത് വനഭൂമി സംരക്ഷണത്തിനായ് ലക്ഷ്മൺ മുണ്ട നടത്തിയ പോരാട്ടം

ന്യൂസ് ഡെസ്‌ക്‌

ഭുവനേശ്വർ: രാജ്യത്ത് സിപിഎം സീറ്റുകൾ ഒരു കൈ വിരളുകൾ കൊണ്ട് എണ്ണാവുന്ന രീതിയിലേക്ക് താണതിന്റെ ആഘാതത്തിന് ഇടയിലും സിപിഎമ്മിന് ആശ്വാസമായി ഒഡീഷയിൽ നിയമസഭ സീറ്റിൽ വിജയം. ബോണായ് മണ്ഡലത്തിലാണ് സിപിഐ എമ്മിലെ ലക്ഷ്മൺ മുണ്ടയാണ് വിജയിച്ചത്. ഖനനത്തിനും ഉരുക്ക് നിർമ്മാണശാല ആരംഭിക്കാനുമായി പോസ്‌കോ കമ്പനിക്ക് മൂവായിരം ഹെക്ടർ വനഭൂമി നൽകാനുള്ള നീക്കത്തിനെതിരെ ശക്തമായ പോരാട്ടം നടത്തിയ പ്രദേശമാണിത്.

സമരത്തിന്റെ മുൻനിരയിൽ മുണ്ട ഉണ്ടായിരുന്നു.ഗിരിവർഗ സംവരണ മണ്ഡലമായ ഇവിടെ അറുപത് ശതമാനത്തിൽ ഏറെപ്പേർ ഗിരിവർഗ വിഭാഗത്തിൽ പെട്ടവരാണ്.ബിജു ജനതാദളിലെ രഞ്ജിത്ത് കിഷാനെ 11594 വോട്ടിനാണ് മുണ്ട പരാജയപ്പെടുത്തിയത്. കോൺഗ്രസ് ഇവിടെ മത്സരിച്ചിരുന്നില്ല. ബിജെപി മൂന്നാം സ്ഥാനത്താണ്. ലക്ഷ്മൺ മുണ്ട 2004ലും 2014 ലും ഇവിടെ നിന്ന് നിയമസഭയിലേക്ക് വിജയിച്ചിട്ടുണ്ട്. 2014ൽ ബിജു ജനതാദളിന്റെ തന്നെ ദയാനിധി കിസനെ 1818 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്.ഇതിന് പുറമെ നാല് മണ്ഡലങ്ങളിലേക്ക് കൂടി ഒഡീഷയിൽ സിപിഐ എം മത്സരിച്ചെങ്കിലും എല്ലായിടത്തും പരാജയപ്പെട്ടു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP