Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സോഫ്റ്റ്‌വേർ എൻജിനിയറായ ഭർത്താവിനെ ഉറക്കഗുളിക കൊടുത്തു മയക്കിയശേഷം കഴുത്തുഞെരിച്ച് കൊന്ന് ഭാര്യ ആഭരണങ്ങളും പണവുമായി മുങ്ങി; ഉറക്ക ഗുളിക കഴിച്ചിട്ടും രക്ഷപ്പെട്ട മകൻ നൽകിയ വിവരം വച്ച് യുവതിയെ തേടി പൊലീസ്

സോഫ്റ്റ്‌വേർ എൻജിനിയറായ ഭർത്താവിനെ ഉറക്കഗുളിക കൊടുത്തു മയക്കിയശേഷം കഴുത്തുഞെരിച്ച് കൊന്ന് ഭാര്യ ആഭരണങ്ങളും പണവുമായി മുങ്ങി; ഉറക്ക ഗുളിക കഴിച്ചിട്ടും രക്ഷപ്പെട്ട മകൻ നൽകിയ വിവരം വച്ച് യുവതിയെ തേടി പൊലീസ്

ർത്താവിന് ഉറക്ക ഗുളിക നൽകി മയക്കിയശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ യുവതി ആഭരണങ്ങളും പണവും കവർന്ന് ഒളിച്ചോടി. ശാരീരിക വൈകല്യമുള്ള 14 വയസ്സുള്ള മകനും ഉറക്ക ഗുളിക നൽകിയിരുന്നെങ്കിലും കുട്ടി രക്ഷപ്പെട്ടു. മകൻ നൽകിയ വിവരം അനുസരിച്ച് യുവതിയെത്തേടി പൊലീസ് അന്വേഷണം തുടങ്ങി.

സോഫ്റ്റ്‌വേർ എൻജിനിയറായ നിർമൽ സിങ്ങാണ് (45) മരിച്ചത്. മകൻ ഭരത് സിങ്ങ് ആശുപത്രിയിലാണ്. നൈനിത്താൾ സ്വദേശിയായ താര എന്ന യുവതിയാണ് ഭർത്താവിനെ കൊലപ്പെടുത്തുകയും മകനെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തത്. ആഗ്രയിലെ ആവാസ് വികാസ് കോളനിയാണ് ഇവർ താമസിച്ചിരുന്നത്.

ആദ്യഭാര്യയിൽനിന്ന വേർപിരിഞ്ഞശേഷം നാലുവർഷം മുമ്പാണ് നിർമൽ സിങ് താരയെ വിവാഹം കഴിക്കുന്നത്. തിങ്കളാഴ്ച രാത്രി താര ഉറക്കഗുളിക പാലിൽ ചേർത്ത് ഭർത്താവിനും മകനും നൽകുകയായിരുന്നു. ഭർത്താവിനെ കഴുത്തുഞെരിച്ച് കൊന്ന താര, ഭരത് മരിച്ചുവെന്ന് കരുതി ഉപേക്ഷിക്കുകയായിരുന്നു.

ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം ഉറക്കത്തിൽനിന്നുണർന്ന ഭരത് അച്ഛൻ മരിച്ചുകിടക്കുന്നതുകണ്ട് അലറി വിളിച്ച് അയൽക്കാരെ വിവരമറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിൽ പണവും ആഭരണങ്ങളും മോഷ്ടിക്കപ്പെട്ടതായി കണ്ടെത്തി. താരയ്ക്കുവേണ്ടിയുള്ള തിരച്ചിലിലാണ് ആഗ്ര പൊലീസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP