Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹാജരാക്കാൻ കൊണ്ടുവന്ന പ്രതിയെ കോടതി വളപ്പിൽ വെടിവച്ചു കൊന്നു; കൊലപാതകക്കേസ് പ്രതിയെ വകവരുത്തിയയാളെ പൊലീസ് പിടികൂടി

ഹാജരാക്കാൻ കൊണ്ടുവന്ന പ്രതിയെ കോടതി വളപ്പിൽ വെടിവച്ചു കൊന്നു; കൊലപാതകക്കേസ് പ്രതിയെ വകവരുത്തിയയാളെ പൊലീസ് പിടികൂടി

ഹിസാർ: ഹരിയാനയിലെ ഹിസാർ കോടതി വളപ്പിൽ വെടിവയ്പ്. സംഭവത്തിൽ ഒരാൾ മരിച്ചു. കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന പ്രതിയെയാണ് വെടിവച്ചുകൊന്നത്. ഒപ്പമുണ്ടായിരുന്ന പൊലിസുകാരന് പരിക്കേറ്റു.

കൊലപാതകം ഉൾപ്പെടെ നിരവധി കേസിൽ പ്രതിയായ സന്ദീപ് എന്ന ബച്ചിയെയാണ് വെടിവച്ചു കൊന്നത്. സംഭവവുമായി ബന്ധപ്പെട്ട് സജീദ് എന്നയാളെ അറസ്റ്റുചെയ്തിട്ടുണ്ട്.

ഒരു കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോഴാണ് കോടതി വളപ്പിൽവച്ച് സന്ദീപിനെ വെടിവച്ചത്. കോടതി മുറിയിലേക്കു കയറുന്നതിനു തൊട്ടുമുമ്പാണ് സജീദിന്റെ ആക്രമണം. വെടിവയ്പിനെ തുടർന്ന് സംഭവസ്ഥലത്തുതന്നെ സന്ദീപ് മരിച്ചു.

കൊലപാതകം നടത്തിയയാളെ ഉടൻ തന്നെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP