Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജനപ്രതിനിധികൾക്കിടയിലും കുറ്റവാളികൾ പെരുകുന്നു; ക്രിമിനൽ കേസ് നേരിടുന്ന എംഎൽഎമാരും എംപിമാരും 1024 പേർ; ഇവരിൽ ഭൂരിഭാഗവും ബിജെപിക്കാർ; ഇവർ സമർപ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങൾ പുറത്ത് വിട്ട് അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക്ക് റിഫോംസ് ; തട്ടിക്കൊണ്ട് പോകലുമായി ബന്ധപ്പെട്ട് കേസുള്ളത് 64 പേർക്കെതിരെ

ജനപ്രതിനിധികൾക്കിടയിലും കുറ്റവാളികൾ പെരുകുന്നു;  ക്രിമിനൽ കേസ് നേരിടുന്ന എംഎൽഎമാരും എംപിമാരും 1024 പേർ; ഇവരിൽ ഭൂരിഭാഗവും ബിജെപിക്കാർ; ഇവർ സമർപ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങൾ പുറത്ത് വിട്ട് അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക്ക് റിഫോംസ് ; തട്ടിക്കൊണ്ട് പോകലുമായി ബന്ധപ്പെട്ട് കേസുള്ളത് 64 പേർക്കെതിരെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ നിലവിലെ ജനപ്രതിനിധികളെക്കുറിച്ച് ഞെട്ടിക്കുന്ന വാർത്തകളാണ് പുറത്ത് വരുന്നത്. എംപിമാരും എംഎൽഎമാരും ഉൾപ്പടെ 1024 പേരാണ് ക്രിമിനൽ കേസ് നേരിടുന്നത്. തട്ടിക്കൊണ്ട് പോകലുമായി ബന്ധപ്പെട്ട് 64 പേർ കേസുകളിലുൾപ്പെട്ടിട്ടുണ്ട്. കേസിലുൾപ്പെട്ടവരിൽ മിക്കവരും ബിജെപി അംഗങ്ങളാണ്. അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ) ജനപ്രതിനിധികൾ സത്യവാങ്മൂലത്തിൽ കൊടുത്തിരുന്ന വിവരങ്ങൾ പുറത്തുവിട്ടതോടെയാണ് കേസുകളുടെ കഥകൾ പുറത്ത് വരുന്നത്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇത് ഇവരെ പ്രതീകൂലമായി ബാധിക്കുമോ എന്നും സംശയമുയരുന്നുണ്ട്.

തട്ടിക്കൊണ്ടുപോകൽ കേസ് നേരിടുന്നത് 64 എംപിമാരും എംഎ‍ൽഎമാരുമാണ്. ഇവരിൽ 16 പേർ ബിജെപി അംഗങ്ങളാണ്. തൊട്ടുപിന്നിൽ കോൺഗ്രസ്, ആർ.ജെ.ഡി നേതാക്കളുമുണ്ട്. ആറു പേർ വീതമാണ് ഈ പാർട്ടികളിൽ നിന്ന് തട്ടിക്കൊണ്ടുപോകൽ കേസ് നേരിടുന്നത്.

എൻ.സി.പി, ബിജു ജനതാദൾ, ഡി.എം.കെ, സമാജ്വാദി പാർട്ടി, തെലുങ്കുദേശം പാർട്ടി, തൃണമൂൽ കോൺഗ്രസ്, സിപിഎം, സിപിഐ-എം.എൽ, എസ്.എച്ച്.എസ്, ഭാരതീയ ട്രൈബൽ പാർട്ടി, ജനതദൾ യുണൈറ്റഡ്, ലോക് ജൻശക്തി പാർട്ടി, നിർബൽ ഇന്ത്യ ഷോഷിത് ഹമാര ആം ദൾ, തെലങ്കാന രാഷ്ട്ര സമിതി എന്നീ കക്ഷികളിലെ എംപിമാരും എംഎ‍ൽഎമാരുമാണ് കുറ്റകൃത്യങ്ങളുടെ പട്ടികയിലുള്ള മറ്റുള്ളവർ.

തട്ടിക്കൊണ്ടുപോകൽ കേസ് നേരിടുന്നവരിൽ ഏറെയും ബിഹാർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. ഒമ്പത് ജനപ്രതിനിധികൾ വീതമാണ് ഇവിടെനിന്നും ഇത്തരം കേസുകളിൽ പെട്ടിരിക്കുന്നത്. മഹാരാഷ്ട്രയിൽ നിന്നും എട്ടു പേരും പശ്ചിമ ബംഗാളിൽ നിന്നും ആറു പേരും തട്ടിക്കൊണ്ടുപോകൽ കേസുകളിൽ പ്രതികളാണ്.

ഒഡീഷ, തമിഴ്‌നാട് എന്നിവിടങ്ങളിലെ നാല് വീതം എംഎ‍ൽഎമാർക്കെതിരെ കേസുണ്ട്. ഗുജറാത്ത്, രാജസ്ഥാൻ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നു മൂന്നു പേർ വീതവും ഛണ്ഡിഗഢ്, ഹിമാചൽപ്രദേശ്, ഝാർഖണ്ഡ്, കർണാടക, കേരളം, പഞ്ചാബ്, തെലങ്കാന എന്നിവിടങ്ങളിലെ ഓരോ എംഎ‍ൽഎമാർ വീതവും ഇത്തരം കേസുകളിൽപെട്ടിട്ടുണ്ട്.

എംപിയായ പപ്പു യാദവ് എന്ന രാജേഷ് രഞ്ജന്റെ പേരിലാണ് ഏറ്റവും കൂടുതൽ തട്ടിക്കൊണ്ടുപോകൽ കേസുകൾ ഉള്ളത്. ആറെണ്ണം. ബിഹാറിൽ നിന്നുള്ള എൽ.ജെ.പി എംപി രമാ കിഷോർ സിങ് നാലു കേസുകൾ നേരിടുമ്പോൾ അസമിലെ നബ കുമാർ സരണിയ, ബിഹാറിലെ സർഫറാസ് ആലം, മഹാരാഷ്ട്രയിലെ ഉദയൻ പ്രതാപ്സിങ് ഭോൻസാലെ എന്നിവർ മൂന്നുവീതം കേസുകൾ നേരിടുന്നു. രാജ്യസഭാംഗങ്ങളായ ദൂത് രാജ്കുമാർ നന്ദ്ലാൽ, നാരായൺ ടാട്ടുറാണെ (മഹാരാഷ്ട്ര), ഉത്തർപ്രദേശിലെ സമാജ്വാദി പാർട്ടി നേതാവായ ചന്ദ്രപാൽ സിങ് യാദവ് എന്നിവരും തട്ടിക്കൊണ്ടുപോകൽ കേസുകളിൽ പ്രതികളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP