Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഛത്തീസ്‌ഗഢിൽ ജവാന്മാർ സഞ്ചരിച്ച വാഹനത്തിന് നേരെ മാവോയിസ്റ്റ് ആക്രമണം; ഒമ്പത് സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ടു; അഞ്ച് പേർക്ക് ഗുരുതര പരിക്ക്

ഛത്തീസ്‌ഗഢിൽ ജവാന്മാർ സഞ്ചരിച്ച വാഹനത്തിന് നേരെ മാവോയിസ്റ്റ് ആക്രമണം; ഒമ്പത് സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ടു; അഞ്ച് പേർക്ക് ഗുരുതര പരിക്ക്

ഛത്തീസ്‌ഗഢ്: മാവോയിസ്റ്റ് ആക്രമണത്തിൽ 9 ജവാന്മാർ കൊല്ലപ്പെട്ടു. സുക്മ ജില്ലയിലെ കിസ്തരാം പ്രദേശത്ത് വച്ച് ജവാന്മാർ സഞ്ചരിച്ചിരുന്ന വാഹനം സ്ഫോടന നടത്തി തകർക്കുകയായിരുന്നു.

ഏറ്റുമുട്ടലിൽ 5 ജവാന്മാർക്ക് പരിക്കേറ്റു. ഇവരിൽ 3 പേരുടെ നില അതീവ ഗുരുതരമാണ്. സിആർപിഎഫ് 212 ബറ്റാലിയനിലെ ജവാന്മാർക്ക് നേരെയാണ് ആക്രമണമുണ്ടായത്.

ഇവർ സഞ്ചരിച്ച വാഹനത്തിന് നേരെ മാവോയിസ്റ്റ് സംഘം ബോംബെറിയുകയായിരുന്നു. തുടർന്ന് നടന്ന ഏറ്റുമുട്ടലിലാണ് സൈനികർ കൊല്ലപ്പെട്ടതെന്ന് ആന്റി നക്സൽ ഓപ്പറേഷൻസ് ഡിജിപി ഡി.എം.അവാസ്തി അറിയിച്ചു.

സൈനികരും മാവോയിസ്റ്റുകളും തമ്മിൽ കാലങ്ങളായി ഏറ്റുമുട്ടലുകൾ നടക്കുന്ന സ്ഥലമാണ് സുക്മ. കഴിഞ്ഞ വർഷം രണ്ട് ആക്രമണങ്ങളിലായി 36 ജവാന്മാർ കൊല്ലപ്പെട്ടിരുന്നു. തെലങ്കാന-ഛത്തീസ്‌ഗഢ് അതിർത്തിപ്രദേശമാണ് സുക്മ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP