Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചെറിയ കുട്ടികളെ മിഠായി കാണിച്ച് വശീകരിക്കും; ഒറ്റപ്പെട്ട സ്ഥലത്തുകൊണ്ട് പോയി കല്ല് കൊണ്ട് ഇടിച്ച് കാലൊടിച്ച ശേഷം ക്രൂരമായി പീഡനം; ഇരകളെ ക്രൂരമായി ഉപദ്രവിക്കുന്നത് ലൈംഗിക ഉത്തേചനത്തിന്; പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയതും നിരവധിപേരെ; മൂന്ന് വയസ്സുകാരിയെ ബലാൽസംഗം ചെയ്തുകൊന്നത് സ്വകാര്യ ഭാഗങ്ങൾ കല്ലുകൊണ്ട് ഇടിച്ച്; പ്രതിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി പൊലീസ്

ചെറിയ കുട്ടികളെ മിഠായി കാണിച്ച് വശീകരിക്കും; ഒറ്റപ്പെട്ട സ്ഥലത്തുകൊണ്ട് പോയി കല്ല് കൊണ്ട് ഇടിച്ച് കാലൊടിച്ച ശേഷം ക്രൂരമായി പീഡനം; ഇരകളെ ക്രൂരമായി ഉപദ്രവിക്കുന്നത് ലൈംഗിക ഉത്തേചനത്തിന്; പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയതും നിരവധിപേരെ; മൂന്ന് വയസ്സുകാരിയെ ബലാൽസംഗം ചെയ്തുകൊന്നത് സ്വകാര്യ ഭാഗങ്ങൾ കല്ലുകൊണ്ട് ഇടിച്ച്; പ്രതിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി പൊലീസ്

മറുനാടൻ ഡെസ്‌ക്‌

ഗുരുഗ്രാം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ പ്രതിയെ പിടികൂടിയ പൊലീസിന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തി പ്രതിയായ യുവാവ്. ഗുരുഗ്രാമിലെ സുനിൽ എന്ന ഇരുപതുകാരനെയാണ് കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ വിശദമായി ചോദ്യംചെയ്തതോടെ എട്ടിലേറെ പെൺകുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടെന്നും വ്യക്തമായി. എന്നാൽ ഇയാൾ പെൺകുട്ടികളെ പീഡിപ്പിക്കുന്ന രീതിയാണ് പൊലീസിനെ ഞെട്ടിച്ചത്.

ഇരയെ അക്രമിച്ച് കീഴ്‌പെടുത്തുന്നതിന് മുൻപായി രക്ഷപ്പെട്ട് ഓടില്ലെന്ന് ഉറപ്പ് വരുത്താൻ ആദ്യം പെൺകുട്ടികളുടെ കാൽ ഒടിച്ച ശേഷമാണ് ഇയാൾ ബലാൽസംഗം നടത്തുന്നത്.നവംബർ 13ന് ഗുരുഗ്രാമിൽ മൂന്നുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലാണ് സുനിലിനെ പൊലീസ് പിടികൂടിയത്. പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ മരക്കഷണം കയറ്റിയും കല്ല് കൊണ്ട് അടിച്ചുമാണ് ഇയാൾ കൊലപ്പെടുത്തിയത്. എന്നാൽ പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഇത്തരത്തിൽ എട്ടിലേറെ പെൺകുട്ടികളെ താൻ പീഡിപ്പിച്ചെന്നും, ചിലരെ കൊലപ്പെടുത്തിയെന്നും സുനിൽ കുറ്റസമ്മതം നടത്തുകയായിരുന്നു.

തെരുവുകളിൽ ഒറ്റപ്പെട്ട് നടക്കുന്ന ചെറിയ പെൺകുട്ടികളെ മിഠായി കാണിച്ചാണ് വശീകരിക്കുന്നത്. ശേഷം കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കല്ല് ഉപയോഗിച്ച് കാൽ തല്ലിയൊടിക്കും. പീഡിപ്പിക്കുന്നതിന് മുൻപ് ഉത്തേജനം ലഭിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചശേഷം കല്ലുകൊണ്ട് തന്നെ കൊലപ്പെടുത്തു. ഇതിനുശേഷം മൃതദേഹം ഉപേക്ഷിച്ച് കടന്നുകളയും.

സുനിലിനെ പിടികൂടിയതോടെ ഡൽഹിയിൽ നേരത്തെ രജിസ്റ്റർ ചെയ്ത സമാനസ്വഭാവമുള്ള നാല് കേസുകളും തെളിഞ്ഞതായി പൊലീസ് അറിയിച്ചു. ഗ്വാളിയറിലും ഝാൻസിയിലും ഇത്തരത്തിൽ ഓരോ കുട്ടികളെ ഇയാൾ കൊലപ്പെടുത്തിയതായും പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP