Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യയിലെ പരിസ്ഥിതി സംരക്ഷണത്തിൽ നാലു പതിറ്റാണ്ട് നീണ്ട പ്രവർത്തനത്തിന് പുരസ്‌കാരത്തിന്റെ തങ്കത്തിളക്കം; ഇന്ദിരാ ഗാന്ധി രാജ്യാന്തര പുരസ്‌കാരം ന്യൂഡൽഹിയിലെ സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റിന് ; ഹരിത മാതൃകകൾ അടക്കമുള്ളവ പ്രചരിപ്പിക്കുന്നതിൽ സിഎസ്ഇ നൽകിയ സംഭാവനകളെ പ്രശംസിച്ച് മുൻ രാഷ്ട്രപതി പ്രണബ് മുഖർജി

ഇന്ത്യയിലെ പരിസ്ഥിതി സംരക്ഷണത്തിൽ നാലു പതിറ്റാണ്ട് നീണ്ട പ്രവർത്തനത്തിന് പുരസ്‌കാരത്തിന്റെ തങ്കത്തിളക്കം; ഇന്ദിരാ ഗാന്ധി രാജ്യാന്തര പുരസ്‌കാരം ന്യൂഡൽഹിയിലെ സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റിന് ; ഹരിത മാതൃകകൾ അടക്കമുള്ളവ പ്രചരിപ്പിക്കുന്നതിൽ സിഎസ്ഇ നൽകിയ സംഭാവനകളെ പ്രശംസിച്ച് മുൻ രാഷ്ട്രപതി പ്രണബ് മുഖർജി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളായ മലിനീകരണത്തിന് പ്രതിരോധത്തിന്റെ കവചം തീർത്ത് സംരക്ഷിച്ച് പിടിക്കാൻ കഴിഞ്ഞ 40 വർഷമായി പ്രവർത്തിക്കുന്ന കൂട്ടായ്മയ്ക്ക് രാജ്യാന്തര പുരസ്‌കാരം. ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റിനാണ് (സിഎസ്ഇ) ഈ വർഷത്തെ ഇന്ദിരാ ഗാന്ധി രാജ്യാന്തര പുരസ്‌കാരം ലഭിച്ചത്.

സമാധാനം , സുസ്ഥിര വികസനം, നിരായുധീകരണം തുടങ്ങിയ രംഗങ്ങളിൽ രാജ്യാന്തര തലത്തിൽ മികച്ച സംഭാവന നൽകുന്ന വ്യക്തികൾക്കും പ്രസ്ഥാനങ്ങൾക്കുമാണ് പുരസ്‌കാരം നൽകി വരുന്നത്. കഴിഞ്ഞ 40 വർഷമായി രാജ്യത്തെ പരിസ്ഥിതി സംരക്ഷണത്തിനും വായുമലിനീകരണം തടയുന്നത് അടക്കം ഹരിത ജീവിത മാതൃകകൾ പ്രചരിപ്പിക്കുന്നതിലും സിഎസ്ഇ നൽകിയ സംഭാവനകൾ പരിഗണിച്ചാണു പുരസ്‌കാരമെന്ന് ജൂറി ചെയർമാൻ മുൻ രാഷ്ട്രപതി പ്രണബ് മുഖർജി പറഞ്ഞു.

കഴിഞ്ഞ 30 വർഷമായി ഈ ഇന്ദിരാ ഗാന്ധി രാജ്യാന്തര പുരസ്‌കാരം നൽകി വരുന്നു. രാജ്യത്തെ പാരിസ്ഥിതികമായി സുസ്ഥിരവികസനത്തിന്റെ പാതയിലേക്ക് കൈപിടിക്കാൻ നടത്തുന്ന പ്രവർത്തനങ്ങൾക്കു ലഭിച്ച അംഗീകാരത്തിനു മുന്നിൽ വിനയാന്വിതരാകുന്നുവെന്ന് സിഎസ്ഇ മേധാവി സുനിതാ നാരായൺ അഭിപ്രായപ്പെട്ടു.

കൂടുതൽ വിഭജിതവും അസിഥിരവുമാകുന്ന ലോകത്ത് ഇന്ന് പരിസ്ഥിതിയുടെ രാഷ്ട്രീയമാണ് ഉയർന്നു വരേണ്ടതെന്ന് പുരസ്‌കാരം സ്വീകരിച്ച് സുനിത കൂട്ടിചേർത്തു. അനിൽ അഗർവാളിന്റെ നേതൃത്വത്തിൽ 1980ൽ തുടക്കമിട്ട സിഎസ്ഇ വായുമലിനീകരണം തടയുന്നതിനും ജലസംരക്ഷണത്തിനും ഭക്ഷണങ്ങളിലെ മായത്തിനെതിരെ പോരാടുന്നതിലും കോളവിരുദ്ധസമരങ്ങളിലും ഉൾപ്പെടെ പങ്കെടുത്ത് രാജ്യത്ത് പല നിർണായക മാറ്റങ്ങളും കൊണ്ടുവരുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

ഇന്ദിരാ ഗാന്ധി രാജ്യാന്തര പുരസ്‌കാരം നേടിയ പ്രമുഖർ

യുഎൻ സെക്രട്ടറി ജനറൽ കോഫ് അന്നാൻ, ജർമൻ ചാൻസലർ ആംഗല മെർക്കൽ, ഐഎസ്ആർഒ, മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്,മിഖായേൽ ഗോർബചേവ്, നോർവേ പ്രധാനമന്ത്രി ബ്രണ്ട്‌ലാൻഡ്, യുനിസെഫ്, ചെക്ക് റിപ്പബ്ലിക്ക് പ്രസിഡന്റ് വക്ലാവ് ഹവേൽ, യുഎസ് മുൻ പ്രസിഡന്റ് ജിമ്മി കാർട്ടർ തുടങ്ങിയ വ്യക്തികൾക്കാണ് മുൻപ് ഇന്ദിരാ ഗാന്ധി രാജ്യാന്തര പുരസ്‌കാരം ലഭിച്ചിട്ടുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP