Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പോക്‌സോ കേസ് പ്രതികൾക്ക് ദയാഹർജിക്ക് അവസരം നൽകേണ്ട ആവശ്യമില്ലെന്ന് രാഷ്ട്രപതി; പെൺകുട്ടികളെ ബഹുമാനിക്കാൻ ആൺകുട്ടികളെ പഠിപ്പിക്കേണ്ട ഉത്തരവാദിത്വം സമൂഹത്തിനുണ്ടെന്നും രാംനാഥ് കോവിന്ദ്

പോക്‌സോ കേസ് പ്രതികൾക്ക് ദയാഹർജിക്ക് അവസരം നൽകേണ്ട ആവശ്യമില്ലെന്ന് രാഷ്ട്രപതി; പെൺകുട്ടികളെ ബഹുമാനിക്കാൻ ആൺകുട്ടികളെ പഠിപ്പിക്കേണ്ട ഉത്തരവാദിത്വം സമൂഹത്തിനുണ്ടെന്നും രാംനാഥ് കോവിന്ദ്

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: പോക്‌സോ കേസിലെ പ്രതികൾക്ക് ദയാഹർജി നൽകാൻ അനുമതി നൽകരുതെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. രാജസ്ഥാനിലെ ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'പോക്‌സോ കേസ് പ്രതികൾക്ക് ദയാഹർജിക്ക് അവസരം നൽകേണ്ട ആവശ്യമില്ല. ഇക്കാര്യം നിയമനിർമ്മാണ സഭ പരിശോധിക്കണം. സ്ത്രീകൾക്കെതിരേ അതിക്രമം വർധിച്ചു വരുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ ആത്മാവ് അസ്വസ്ഥമാണ്. പെൺകുട്ടികളെ ബഹുമാനിക്കാൻ ആൺകുട്ടികളെ പഠിപ്പിക്കേണ്ട ഉത്തരവാദിത്വം സമൂഹത്തിനുണ്ട്. പെൺകുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്യുന്നവർക്ക് ദയാഹർജി അനുവദിക്കരുത്'- രാഷ്ട്രപതി പറഞ്ഞു. ഇക്കാര്യത്തിൽ പാർലമെന്റ് നിയമഭേദഗതി കൊണ്ടുവരണമെന്നും രാഷ്ട്രപതി ആവശ്യപ്പെട്ടു.

തുടർച്ചയായുണ്ടാകുന്ന പീഡനവാർത്തകൾ രാജ്യത്ത് വലിയ വിവാദം സൃഷ്ടിക്കുകയും ഹൈദരാബാദിൽ വെറ്റിനറി ഡോക്ടറെ പീഡിപ്പിച്ചു കത്തിച്ചു കൊന്ന പ്രതികളെ പൊലീസ് വെടിവച്ചു കൊല്ലുകയും ചെയ്ത സാഹചര്യത്തിലാണ് രാഷ്ട്രപതിയുടെ പ്രതികരണം. അതിനിടെ നിർഭയ കേസിലെ പ്രതിയുടെ ദയാഹർജി തള്ളിക്കളയണമെന്ന ഡൽഹി സർക്കാരിന്റെ ശുപാർശ കേന്ദ്ര അഭ്യന്തരമന്ത്രാലയം രാഷ്ട്രപതിക്ക് കൈമാറി. കേസിലെ പ്രതികളിലൊരാളായ വിനയ് ശർമയാണ് വധശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ട് രാഷ്ട്രപതിയെ സമീപച്ചത്. നിർഭയ സംഭവം നടന്നിട്ട് ഈ മാസം ഏഴ് വർഷം തികയുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP