Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംഹാര രൂപിയായി വാർധ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്ത് ആഞ്ഞുവീശി; 140 കിലോമീറ്റർ വേഗതയിൽ ആഞ്ഞടിച്ച കാറ്റിൽ മരങ്ങൾ കടപുഴകി വീണു; ചെന്നൈ വിമാനത്താവളം അടച്ചു; കേരളത്തിലേക്കുള്ള ട്രെയിൻ സർവീസുകളും നിർത്തിവച്ചു; കനത്ത മഴയിൽ നഗരത്തിലെ റോഡുകളിൽ വെള്ളക്കെട്ട്; റോഡ് ഗതാഗതം പൂർണമായും താറുമാറായി; ദുരിതമുഖത്ത് തമിഴകം

സംഹാര രൂപിയായി വാർധ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്ത് ആഞ്ഞുവീശി; 140 കിലോമീറ്റർ വേഗതയിൽ ആഞ്ഞടിച്ച കാറ്റിൽ മരങ്ങൾ കടപുഴകി വീണു; ചെന്നൈ വിമാനത്താവളം അടച്ചു; കേരളത്തിലേക്കുള്ള ട്രെയിൻ സർവീസുകളും നിർത്തിവച്ചു; കനത്ത മഴയിൽ നഗരത്തിലെ റോഡുകളിൽ വെള്ളക്കെട്ട്; റോഡ് ഗതാഗതം പൂർണമായും താറുമാറായി; ദുരിതമുഖത്ത് തമിഴകം

ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തെത്തുടർന്നു രൂപപ്പെട്ട വാർധ ചുഴലിക്കാറ്റ് ചെന്നൈ തീരത്ത് ആഞ്ഞു വീശി. മണിക്കൂറിൽ 120 കിലോമീറ്റർ വേഗത്തിൽ ആഞ്ഞടിച്ച കാറ്റ് ഒരുവേള 140 കിലോമീറ്ററിലേക്കും വേഗത വർദ്ധിച്ചു. തീരത്തോട് അടുക്കുന്നതോടെ ചുഴലിക്കാറ്റ് ഇനിയും ശക്തിപ്രാപിക്കുമെന്നാണ് കരുതുന്നത്. തീരത്തണഞ്ഞ കാറ്റിൽ മരണങ്ങൾ കടപുഴകി വീണിട്ടുണ്ട്. വൈദ്യുതി ബന്ധം പലയിടത്തും നിശ്ചലമാണ്. ഉച്ചയ്ക്ക് രണ്ട് മണിക്കും അഞ്ച് മണിക്കും ഇടയിൽ കാറ്റ് വീണഅടും ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ പ്രവചനം.

ചെന്നൈയിലെ പല റോഡുകളിലും വെള്ളക്കെട്ട് രൂക്ഷമായി. പലയിടത്തും വീടുകൾ തകർന്നതായും മരങ്ങൾ കടപുഴകിയതായും റിപ്പോർട്ടുകൾ പറയുന്നു. തിങ്കളാഴ്ച പുലർച്ചെ മൂന്നോടെ ശക്തമായ കാറ്റ് വീശിത്തുടങ്ങിയിരുന്നു. ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, തിങ്കളാഴ്ച പുലർച്ചെ മുതൽ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നാണ് നിർദ്ദേശം. നഗരത്തിൽ പലയിടത്തും കനത്ത വെള്ളക്കെട്ടും മഴയെ തുടർന്ന് രൂപപെട്ടിട്ടുണ്ട്.

കനത്ത നാശനഷ്ടങ്ങളുണ്ടായേക്കാമെന്ന ഭീതിയിൽ ശക്തമായ ജാഗ്രതയാണു തീരത്തു പുലർത്തുന്നത്. അതിനിടെ, ചെന്നൈ വിമാനത്താവളത്തിൽനിന്നുള്ള സർവീസുകൾ താളം തെറ്റി. വിമാനത്താവളം അടയ്ക്കുകയും ചെയ്തു. ഇതിനോടകം നിരവധി സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. മുപ്പതോളം സർവീസുകൾ മറ്റു വിമാനത്താവളങ്ങളിലേക്കു തിരിച്ചുവിട്ടു. ഇപ്പോൾ എല്ലാ സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. നഗരത്തിലെ സബർബൻ ട്രെയിനുകളും റദ്ദു ചെയ്തിട്ടുണ്ട്.

ദേശീയ ദുരന്ത നിവാരണ സേനയെ അടക്കം ചെന്നൈയിലും മച്ചിലിപ്പട്ടണത്തും വിന്യസിച്ചിട്ടുണ്ട്. മണിക്കൂറിൽ നൂറു കിലോമീറ്ററിനും നൂറ്റപ്പതിനഞ്ചു കിലോമീറ്ററിനും ഇടയിലായിരിക്കും കാറ്റിനു വേഗം. കരയിലെത്തുമ്പോൾ ഉഗ്രവേഗം കൈവരിക്കാനുള്ള സാധ്യതയും തള്ളിക്കളഞ്ഞിട്ടില്ല. തമി!ഴ്‌നാട്ടിൽ നാഗപ്പട്ടണം, കടലൂർ, ചെന്നൈ, കാഞ്ചീപുരം എന്നിവിടങ്ങളിലും ആന്ധ്രയിൽ നെല്ലൂർ, കേന്ദ്രമാക്കിയുമാണ് കേന്ദ്ര ദുരന്തനിവാരണ സേന അടക്കമുള്ള രക്ഷാ പ്രവർത്തകരെ വിന്യസിച്ചിരിക്കുന്നത്.

കൺട്രോൾ റൂം നമ്പർ: തമിഴ്‌നാട് - 044 593990, ആന്ധ്ര - 0866 2488000

ചുഴലിക്കാറ്റിനൊപ്പം ശക്തമായ മഴയും ചെന്നൈയിലും പരിസരപ്രദേശങ്ങളിലുമുണ്ടാകും. തീരത്തെത്തി ആന്ധ്രയിലേക്കു നീങ്ങുന്നതോടെ കാറ്റ് ദുർബലമാകുമെന്നാണു പ്രതീക്ഷ. ഇന്നു ചെന്നൈയിെല വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരുന്നു. തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ വ്യോമനിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലെ മത്സ്യബന്ധനത്തൊഴിലാളികൾ മീൻ പിടിക്കാൻ കടലിൽ പോകുന്നതിനു വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

അതിനിടെ, ചെന്നൈ മൈലാപ്പൂരിൽ മരംവീണ് ഒരു സ്ത്രീ മരിച്ചു. അതേസമയം ചെന്നൈ വിഴുപുരത്ത് വീടുകൾ തകർന്നതായി റിപ്പോർട്ടുകളുണ്ട്. കനത്ത മഴയെത്തുടർന്ന് എഗ്മോർ, ടി നഗർ, പാരീസ് എന്നിവിടങ്ങളിലെ റോഡുകളിൽ വെള്ളം കയറിയിട്ടുണ്ട്. ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ചെന്നൈ സെൻട്രൽ റെയിൽവെ സ്റ്റേഷനിലും കോയമ്പേട് ബസ് സ്റ്റാൻഡിനും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. അതിനിടെ, ഒരു ട്രെയിൻ പൂർണമായും മൂന്ന് തീവണ്ടികൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്.

സുരക്ഷ കണക്കിലെടുത്ത് ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകളിലും വില്ലുപുരം ജില്ലയിലെ കടലോര താലൂക്കുകളിലെയും സ്‌കൂളുകൾക്കും കോളേജുകൾക്കും തിങ്കളാഴ്ച അവധി നൽകിയിരിക്കുകയാണ്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും അണ്ണ സർവകലാശാല മാറ്റിവച്ചിട്ടുണട്്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP