Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ട്രംപ് നിരസിച്ച ക്ഷണം റാമഫോസ സ്വീകരിച്ചു; ഇന്ത്യയുടെ 70ാം റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ മുഖ്യാതിഥിയാകുന്നത് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ; റാമഫോസയെ മോദി ക്ഷണിച്ചത് ജി-20 ഉച്ചകോടിക്കിടെ; ഇന്ത്യയുടെ ക്ഷണം ട്രംപ് തള്ളിയത് ഒരുമാസം മുൻപ്

ട്രംപ് നിരസിച്ച ക്ഷണം റാമഫോസ സ്വീകരിച്ചു; ഇന്ത്യയുടെ 70ാം റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ മുഖ്യാതിഥിയാകുന്നത് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ; റാമഫോസയെ മോദി ക്ഷണിച്ചത് ജി-20 ഉച്ചകോടിക്കിടെ; ഇന്ത്യയുടെ ക്ഷണം ട്രംപ് തള്ളിയത് ഒരുമാസം മുൻപ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യം 70ാം റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുമ്പോൾ മുഖ്യാതിഥിയായി ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ എത്തും. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയുടെ ക്ഷണം നിരസിച്ചതിന് പിന്നാലെയാണ് റാമഫോസയ്ക്ക് ഇന്ത്യയിലേക്ക് വരാൻ അവസരമൊരുങ്ങിയത്. കഴിഞ്ഞ ദിവസം ജി 20 ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി അർജന്റീനയിലെത്തിയിരുന്നു. ഇവിടെ വച്ചാണ് മോദി റാമഫോസയെ റിപ്പബ്ലിക്ക് ദിനാഘോഷത്തിന് വരണമെന്നറിയിച്ചത്. അപ്പോൾ തന്നെ റാമഫോസ സമ്മതവും മൂളി.

ഒരു മാസം മുൻപാണ് റിപ്പബ്ലിക്ക് ദിനാഘോഷത്തിലേക്കുള്ള ക്ഷണം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിരസിച്ചത്. ഒടുവിൽ ഏതാനും ആഴ്‌ച്ചകൾ പിന്നിട്ടപ്പോഴേയ്ക്കും ദക്ഷിണാഫ്രിക്കൻ പ്രസിഡന്റിന് നറുക്കു വീണിരിക്കുകയാണ്. മഹാത്മാഗാന്ധിയുടെ 150-ാമത് ജന്മവാർഷികം ആഘോഷിക്കുന്ന വേളയിൽ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റിനെ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ മുഖ്യാതിഥിയായി ക്ഷണിക്കുകയെന്നത് അഭിമാനകരമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ദക്ഷിണാഫ്രിക്കയിലെ ഭരണകക്ഷിയായ ആഫ്രിക്കൻ നാഷണൽ പാർട്ടിയുടെ തലവനാണ് സിറിൽ റാമഫോസ. ഒൻപത് വർഷമായി പ്രസിഡന്റ് പദവിയിൽ തുടരുന്ന ജേക്കബ് സുമ വിരമിച്ചതിന് പിന്നാലെയാണ് റാമഫോസ അധികാരത്തിലെത്തിയത്. അഴിമതി ആരോപണത്തെ തുടർന്ന് ഏറെനാൾ നീണ്ടുനിന്ന സമ്മർദ്ദങ്ങൾക്കൊടുവിൽ നാടകീയമായായിരുന്നു സുമയുടെ വിരമിക്കൽ.

പാർലമെന്റിൽ അവിശ്വാസ വോട്ടുമായി മുന്നോട്ട് പോവാനുള്ള ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന്റെ നീക്കത്തെ തുടർന്നായിരുന്നു സുമയുടെ തീരുമാനം. പ്രസിഡന്റ് സ്ഥാനത്തേക്ക് ഏകപക്ഷീയമായാണ് റാമഫോസ തെരഞ്ഞെടുക്കപ്പെട്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP