Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇന്ത്യയിൽ ദിവസം 92 സ്ത്രീകൾ ബലാത്സംഗത്തിന് ഇരയാവുന്നു; രാജ്യതലസ്ഥാനത്ത് ദിവസം നാലുപേരും

ഇന്ത്യയിൽ ദിവസം 92 സ്ത്രീകൾ ബലാത്സംഗത്തിന് ഇരയാവുന്നു; രാജ്യതലസ്ഥാനത്ത് ദിവസം നാലുപേരും

ന്യൂ ഡൽഹി: ഇന്ത്യയിൽ ശരാശരി 92 സ്ത്രീകൾ ദിനേന ബലാത്സംഗത്തിന് വിധേയരാകുന്നുവെന്ന് ദേശീയ ക്രൈം റിക്കോർഡ്സ് ബ്യൂറോയുടെ കണക്ക്. നാഷണൽ ക്യാപ്പിറ്റൽ റീജിയനിൽ മാത്രം കഴിഞ്ഞ വർഷം 1636 ബലാത്സംഗ കേസുകൾ രജിസ്റ്റർ ചെയ്തു. ഇന്ത്യയിൽ ഏറ്റവുമധികം ബലാത്സംഗങ്ങൾ നടക്കുന്ന നഗരമായി, ഇതിലൂടെ ഡൽഹി. 2012ൽ 24,923 ബലാത്സംഗക്കേസുകൾ രാജ്യവ്യാപകമായി രജിസ്റ്റർ ചെയ്ത സ്ഥാനത്ത് 2013ൽ 33,707 ആയി അതുയർന്നു. 2013ൽ രജിസ്റ്റർ ചെയ്ത 15,556 കേസുകളിൽ ബലാത്സംഗത്തിലെ ഇരകൾ 18 വയസ്സിനും 30 വയസ്സിനും ഇടയിൽ പ്രായമുള്ളവരായിരുന്നു.

ഡൽഹിയിൽ മുൻവർഷത്തെ അപേക്ഷിച്ച് ബലാത്സംഗ കേസുകളുടെ എണ്ണം ഇരട്ടിയായി. 2012ലെ 706ൽ നിന്നാണ് ഇത് 1636 ആയി ഉയർന്നത്. എല്ലാ ദിവസവും ശരാശരി 4 ബലാത്സംഗ കേസുകൾ വീതം ഡൽഹിയിൽ രജിസ്റ്റർ ചെയ്യപ്പെടുന്നു.

മുംബൈയിൽ 391 കേസുകളും ജയ്‌പ്പൂരിൽ 192 കേസുകളും പൂണെയിൽ 171 കേസുകളും 2013ൽ രജിസ്‌റ്റർ ചെയ്തു. കണക്കുപ്രകാരം സംസ്ഥാനങ്ങളിൽ മദ്ധ്യപ്രദേശ് ആണ് ബലാത്സംഗങ്ങളിൽ മുന്നിൽ. ദിവസവും 11 ബലാത്സംഗങ്ങൾ വീതം അവിടെ രജിസ്റ്റർ ചെയ്യപ്പെടുന്നു. 2013ൽ 4335 കേസുകളാണ് മദ്ധ്യപ്രദേശിൽ മാത്രം രേഖപ്പെടുത്തിയത്. രാജസ്ഥാനിൽ 3285, മഹാരാഷ്ട്രയിൽ 3063, ഉത്തർ പ്രദേശിൽ 3050 എന്നിങ്ങനെയാണ് 2013ൽ രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസുകളുടെ എണ്ണം.

പ്രായപൂർത്തിയാവാത്ത കുട്ടികൾ ഇരകളാകുന്ന 13,304 കേസുകൾ 2013ൽ രേഖപ്പെടുത്തി. മുൻവർഷത്തിൽ ഇത് 9082 ആയിരുന്നു. 94% കേസുകളിലും ഇരകൾക്ക് അടുത്തു പരിചയമുള്ളവർ തന്നെയായിരുന്നു ബലാത്സംഗം ചെയ്തത്. ഇരകളെ മാനഭംഗപ്പെടുത്തിയവരിൽ 539 കേസുകളിൽ രക്ഷിതാക്കളും 10,782 കേസുകളിൽ അയൽക്കാരും 2315 കേസുകളിൽ ബന്ധുക്കളും 18,171 കേസുകളും പരിചയക്കാരുമാണ് പ്രതികൾ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP