Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നെഞ്ചിൽ അണുബാധ; ആത്മീയ നേതാവ് ദലൈലാമ ആശുപത്രിയിൽ; ഡൽഹിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ലാമയ്ക്ക് അടുത്ത രണ്ട് മൂന്നു ദിവസവും കൂടി ചികിത്സ തുടരുമെന്ന് സെക്രട്ടറി

നെഞ്ചിൽ അണുബാധ; ആത്മീയ നേതാവ് ദലൈലാമ ആശുപത്രിയിൽ; ഡൽഹിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ലാമയ്ക്ക് അടുത്ത രണ്ട് മൂന്നു ദിവസവും കൂടി ചികിത്സ തുടരുമെന്ന് സെക്രട്ടറി

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: നെഞ്ചിൽ അണുബാധയെ തുടർന്ന് ടിബറ്റ് ആത്മീയ നേതാവ് ദലൈലാമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടുത്ത രണ്ട് മൂന്നു ദിവസത്തേക്ക് ദലൈലാമ ആശുപത്രിയിൽ തന്നെ തുടരുമെന്ന് അദ്ദേഹത്തിന്റെ സെക്രട്ടറി മാധ്യമങ്ങളെ അറിയിച്ചു.

ലാമയുടെ ആരോഗ്യകാര്യത്തിൽ ആശങ്കകൾ വേണ്ടന്ന് സെക്രട്ടറി അറിയിച്ചു. ഭയപ്പെടേണ്ടതായി ഒന്നുമില്ല. കഴിഞ്ഞ ദിവസം വരെ ഡൽഹിയിൽ ഉണ്ടായിരുന്ന ദലൈലാമ തിങ്കളാഴ്‌ച്ചയാണ് തിരികെ ധർമ്മശാലയിലേക്ക് മടങ്ങിയത്. നെഞ്ച് വേദന കലശലായതിനെ തുടർന്ന് ദലൈലാമയെ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

1989ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ദലൈലാമ നേടിയിരുന്നു. 1959ൽ ചൈനീസ് ഭരണത്തിന് എതിരെ നടത്തിയ പ്രക്ഷോഭങ്ങൾക്ക് ശേഷം ഇന്ത്യയിൽ ദലൈലാമ അഭയംതേടി. ഹിമാചൽ പ്രദേശിലെ ധർമ്മശാല കേന്ദ്രീകരിച്ചാണ് പിന്നീട് ദലൈലാമ പ്രവർത്തിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP