Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പുതിയ ലാമ വരാൻ പോകുന്നത് ഇന്ത്യയിൽ നിന്നായിരിക്കുമെന്ന് ദലൈ ലാമ; തന്റെ മരണ ശേഷം ചൈന ഉയർത്തിക്കൊണ്ടു വരുന്ന ലാമയെ വിശ്വാസികൾ അംഗീകരിക്കെല്ലെന്നും ടിബറ്റൻ ആത്മീയ നേതാവ്; ദലൈ ലാമയുടെ പുനരവതാരം എന്ന വിശ്വാസം ചൈനീസ് ഭരണകൂടത്തിന് പ്രധാനമെന്നും ലാമ

പുതിയ ലാമ വരാൻ പോകുന്നത് ഇന്ത്യയിൽ നിന്നായിരിക്കുമെന്ന് ദലൈ ലാമ; തന്റെ മരണ ശേഷം ചൈന ഉയർത്തിക്കൊണ്ടു വരുന്ന ലാമയെ വിശ്വാസികൾ അംഗീകരിക്കെല്ലെന്നും ടിബറ്റൻ ആത്മീയ നേതാവ്; ദലൈ ലാമയുടെ പുനരവതാരം എന്ന വിശ്വാസം ചൈനീസ് ഭരണകൂടത്തിന് പ്രധാനമെന്നും ലാമ

ധർമശാല: ചൈനയ്‌ക്കെതിരെ ശക്തമായ നിലപാടെടുത്ത് ദലൈലാമ. തന്റെ പിൻഗാമി ഇന്ത്യയിൽ നിന്ന് ആയിരിക്കുമെന്നും ചൈനക്കാർ കൊണ്ടുവരുന്ന ലാമയെ വിശ്വാസികൾ അംഗീകരിക്കില്ലെന്നും ലാമ പറഞ്ഞു. ടിബറ്റിലെ ചൈനീസ് അധിനിവേശത്തെ തുടർന്നാണ് ദലൈ ലാമ ഉൾപ്പെടുന്ന സംഘം ഇന്ത്യയിലേക്ക് ദശാബ്ദങ്ങൾക്ക മുമ്പ് പലായനം ചെയ്തത്. അതിന്റെ 69-ാം വാർഷികത്തിൽ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് ലാമ ഈയൊരു നിലപാട് വ്യക്തമാക്കിയത്. 1950ലായിരുന്നു ടിബറ്റൻ ബുദ്ധമതക്കാരുടെ 14-ാം ലാമ ഇന്ത്യയിലേക്ക് അഭയം തേടി എത്തിയത്.

ദലൈ ലാമയുടെ പുനരവതാരം എന്ന വിശ്വാസം ചൈനീസ് ഭരണകൂടത്തിന് പ്രധാനമാണെന്നു പറഞ്ഞുകൊണ്ടാണ് അടുത്ത ലാമ ഇന്ത്യയിൽ നിന്ന് ആയിരിക്കുമെന്ന് ലാമ വ്യക്തമാക്കിയത്. തന്നെക്കാൾ ചൈനീസ് ഭരണകൂടം പ്രാധാന്യം നൽകുക അടുത്ത ദലൈ ലാമയ്ക്കാണ്. ഭാവിയിൽ രണ്ട് ദലൈ ലാമമാരെ നിങ്ങൾക്ക് കാണാൻ സാധിക്കും. ഒരാൾ സ്വതന്ത്രമായ രാജ്യത്തുനിന്നുള്ളതും മറ്റൊരാൾ ചൈന തിരഞ്ഞെടുത്തും. എന്നാൽ ചൈന തിരഞ്ഞെടുക്കുന്ന ദലൈ ലാമയെ ആരും ബഹുമാനിക്കുകയോ വിശ്വസിക്കുകയോ ചെയ്യില്ല - ലാമ പറയുന്നു.

ആത്മീയ നേതാവായ ദലൈ ലാമ മരിക്കുമ്പോൾ അദ്ദേഹത്തിന്റെ ആത്മാവ് മറ്റൊരു ശരീരം സ്വീകരിച്ച് വീണ്ടും ജനിക്കും എന്നാണ് ടിബറ്റൻ ബുദ്ധമത വിശ്വാസം. ദലൈ ലാമയുടെ മരണ സമയത്ത് ലഭിക്കുന്ന സൂചനകളും അടയാളങ്ങളും ഉപയോഗിച്ചാണ് അദ്ദേഹം എവിടെയാണ് പുനർജനിച്ചത് എന്ന് കണ്ടെത്തുന്നത്. പക്ഷേ, ഇക്കാര്യത്തിൽ ഇപ്പോഴേ ചൈനയുടെ നിലപാട് മാറ്റം വ്യക്തമാണ്. അതിന്റെ കൂടെ അടിസ്ഥാനത്തിലാണ് ലാമ ഇപ്പോൾ പുതിയ വെളിപ്പെടുത്തൽ നടത്തിയിട്ടുള്ളത്.

ദലൈ ലാമയുടെ പിൻഗാമിയെ അംഗീകരിക്കാനുള്ള അവകാശം തങ്ങൾക്കുണ്ടെന്നാണ് ചൈനയുടെ വാദം. ചൈനീസ് സാമ്രാജ്യങ്ങളുടെ കാലത്തുപോലും ഇതായിരുന്ന കീഴ്‌വഴക്കമെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. ചൈനീസ് ഇടപെടൽ ടിബറ്റൻ ബുദ്ധമത വിശ്വാസത്തിൽ വലിയ സ്വാധീനം ചെലുത്തപ്പെടുമെന്നാണ് കരുതപ്പെടുന്നത്.

1935 ലാണ് ഇപ്പോഴത്തെ ദലൈ ലാമ ജനിച്ചത്. അദ്ദേഹത്തിന് രണ്ടുവയസുള്ളപ്പോഴാണ് മുൻ ദലൈ ലാമയുടെ പിൻഗാമിയാണ് ഇദ്ദേഹമെന്ന് സ്ഥിരീകരിക്കുന്നത്. നിലവിൽ 60 ലക്ഷത്തോളം വരുന്ന ടിബറ്റൻ ബുദ്ധമത വിശ്വാസികൾ ദൈവതുല്യനായി കാണുന്നത് ദലൈ ലാമയേയാണ്. ഈ പദവിയെ ചോദ്യം ചെയ്യുന്ന ചൈന പക്ഷേ, ഇപ്പോഴത്തെ ദലൈ ലാമയെ വിഘടനവാദിയെന്നാണ് വിശേഷിപ്പിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP