Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തന്റെ പിൻഗാമി ഇന്ത്യയിൽ നിന്നായിരിക്കുമെന്ന് ദലൈലാമ; ചൈന നിശ്ചയിക്കുന്ന പിൻഗാമിയെ അംഗീകരിക്കില്ല; ചൈനയുടെ പ്രതിനിധിയെ ആരും വിശ്വസിക്കുകയില്ലെന്നും ടിബറ്റൻ ആത്മീയ നേതാവ്

തന്റെ പിൻഗാമി ഇന്ത്യയിൽ നിന്നായിരിക്കുമെന്ന് ദലൈലാമ; ചൈന നിശ്ചയിക്കുന്ന പിൻഗാമിയെ അംഗീകരിക്കില്ല; ചൈനയുടെ പ്രതിനിധിയെ ആരും വിശ്വസിക്കുകയില്ലെന്നും ടിബറ്റൻ ആത്മീയ നേതാവ്

മറുനാടൻ ഡെസ്‌ക്‌

ധർമ്മശാല: മരണശേഷം തന്റെ പിൻഗാമി ഇന്ത്യയിൽ നിന്നായിരിക്കാമെന്ന് ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ. ധർമ്മശാലയിൽ റോയിട്ടേഴ്‌സിന് നൽകിയ അഭിമുഖത്തിലാണ് തന്റെ പിൻഗാമി ഇന്ത്യയിൽ ഉണ്ടായേക്കാമെന്ന് അദ്ദേഹം പറഞ്ഞത്.ദലൈലാമയുടെ പിൻഗാമിയെ തീരുമാനിക്കാൻ അധികാരമുണ്ടെന്ന് ചൈന നേരത്തെ പറഞ്ഞിരുന്നു. എന്നാൽ, ചൈന നിശ്ചയിക്കുന്ന പിൻഗാമിയെ അംഗീകരിക്കില്ലെന്ന് അദ്ദഹം വ്യക്തമാക്കി. ചൈനയുടെ പ്രതിനിധിയെ ആരും വിശ്വസിക്കുകയില്ലെന്നും ദലൈലാമ പറഞ്ഞു. അതിനാൽ തന്നെ പിൻഗാമി ഇന്ത്യയിൽ നിന്ന് തന്നെയായിരിക്കുമെന്ന് അദ്ദേഹം ഒരിക്കൽകൂടി വ്യക്തമാക്കി.

'ദലൈലാമയുടെ പുനരവതാരാത്തെ ചൈന വളരെ പ്രധാന്യത്തോടെയാണ് കാണുന്നത്. എന്നേക്കാൾ അടുത്ത ദലൈലാമയാണ് ചൈനയെ ആശങ്കപ്പെടുത്തുന്നത്.''ഭാവിയിൽ നിങ്ങൾ രണ്ട് ദലൈലാമമാർ ഉണ്ടാവുകയാണെങ്കിൽ, ഒരാൾ ഇവിടെ നിന്നും മറ്റൊന്ന് ചൈന തെരഞ്ഞെടുത്തതും, ചൈനയുടെ പ്രതിനിധിയെ ആരും വിശ്വസിക്കുകയില്ല. ചൈനയ്ക്ക് അതൊരു അധിക പ്രശ്നമാവും. അങ്ങനെ സംഭവിക്കാൻ സാധ്യതയുണ്ട്. 'ദലൈലാമ പറഞ്ഞു.

ദലൈലാമയുടെ പിൻഗാമിയെ തീരുമാനിക്കാൻ അധികാരമുണ്ടെന്ന് ചൈന നേരത്തെ പറഞ്ഞിരുന്നു.ടിബറ്റൻ ബുദ്ധ വിശ്വാസപ്രകാരം ദലൈലാമയുടെ ആത്മാവ് മരണശേഷം മറ്റൊരു കുട്ടിയിലൂടെ പുനർ ജനിക്കുമെന്നാണ്. 1935ൽ ജനിച്ച ഇപ്പോഴത്തെ ദലൈലാമയെ അദ്ദേഹത്തിന്റെ രണ്ടാമത്തെ വയസിലാണ് പുനരവതാരമായി കണ്ടെത്തിയത്.അതേസമയം പുതിയ ദലൈലമായുടെ പദവി ടിബറ്റൻ ബുദ്ധവിശ്വാസികളുടെ ഈ വർഷം നടക്കുന്ന യോഗം തീരുമാനിക്കുമെന്ന് ദലൈലാമ പറഞ്ഞു. ഭൂരിപക്ഷം ടിബറ്റൻ ജനങ്ങളും ഈ നേതൃത്വം തുടരണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ സംവിധാനം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

1959ൽ ഇന്ത്യയിൽ അഭയാർത്ഥിയായെത്തിയ ദലൈലാമ 60 വർഷമായി രാജ്യത്താണ് കഴിയുന്നത്. 1950ൽ ടിബറ്റിന്റെ നിയന്ത്രണമേറ്റെടുത്തിന് ശേഷം 83കാരനായ ദലൈലാമയെ ചൈന വിഘടനവാദിയായണ് കാണുന്നത്. വടക്ക് കിഴക്കൻ ടിബറ്റിലെ താക്റ്റ്സെർ എന്ന കർഷക ഗ്രാമത്തിൽ 1935 ജൂലൈ 6-നായിരുന്നു ഗ്യാറ്റ്സോയുടെ ജനനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP