Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തല്ലിച്ചതച്ച ശേഷം മൂത്രം കുടിപ്പിച്ചു; ക്രൂര പീഡനങ്ങൾക്കൊടുവിൽ ഇരുകാലുകളും മുറിച്ചു നീക്കേണ്ടിവന്ന ദലിത് യുവാവിന് ദാരുണാന്ത്യം

തല്ലിച്ചതച്ച ശേഷം മൂത്രം കുടിപ്പിച്ചു; ക്രൂര പീഡനങ്ങൾക്കൊടുവിൽ ഇരുകാലുകളും മുറിച്ചു നീക്കേണ്ടിവന്ന ദലിത് യുവാവിന് ദാരുണാന്ത്യം

സ്വന്തം ലേഖകൻ

ചണ്ഡിഗഡ്: ക്രൂര മർദ്ദത്തിന് ഒടുവിൽ ഇറുകാലുകളും മുറിച്ചു നീക്കേണ്ടി വന്ന ദലിത് യുവാവ് ദാരുണമായി മരിച്ചു. മൂത്രം കുടിപ്പിക്കുന്നതടക്കം ക്രൂരപീഡനങ്ങൾക്കും മർദനത്തിനും ഇരയായതിനെ തുടർന്ന് ഇരുകാലുകളും മുറിച്ചുനീക്കേണ്ടിവന്ന മുപ്പത്തിയേഴുകാരനാണ് ആശുപത്രി കിടക്കയിൽ അതിദാരുണമായി മരിച്ചത്.

പഞ്ചാബിലെ സംഗ്രൂർ ജില്ലയിലെ പേരു വെളിപ്പെടുത്തിയിട്ടില്ലാത്ത മുപ്പത്തേഴുകാരനാണ് പിജി ഇൻസ്റ്റിറ്റ്യൂട്ട് ആശുപത്രിയിൽ മരിച്ചത്. ചങ്കലിവാല ഗ്രാമവാസിയായ ഇദ്ദേഹവും റിങ്കു എന്നൊരാളുമായി ഒക്ടോബർ 21ന് വാക്കേറ്റമുണ്ടായത് ഗ്രാമവാസികൾ ഇടപ്പെട്ട് പരിഹരിച്ചിരുന്നു. പിന്നീട് റിങ്കു വീട്ടിലേക്കു വിളിപ്പിച്ച് വീണ്ടും ഇക്കാര്യം പറയുകയും ഒപ്പമുണ്ടായിരുന്ന നാലുപേർ തൂണിൽ കെട്ടിയിട്ടു മർദിക്കുകയും ചെയ്തു എന്നാണു പരാതി.

വെള്ളം ചോദിച്ചപ്പോൾ മൂത്രം കുടിപ്പിച്ചെന്നും നവംബർ 7ന് പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു. അറസ്റ്റിലായ നാലു പേർക്കുമെതിരെ തട്ടിക്കൊണ്ടുപോയതിനും പട്ടികജാതിക്കാർക്ക് എതിരായ ആക്രമണത്തിനും കേസെടുത്തു. സംസ്ഥാന പട്ടികജാതി കമ്മിഷൻ പൊലീസിനോടു വിശദീകരണം തേടിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP