Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡാനിയേല വികാസിന്റെ കഴുത്തിൽ അറിഞ്ഞുകൊണ്ട് തലവെച്ചു കൊടുത്തതാണോ? ഗോവയിൽ കൊല്ലപ്പെട്ട ലിവർപൂളുകാരി ഒരു വർഷമായി കൊലയാളിക്കൊപ്പമായിരുന്നു എന്ന് റിപ്പോർട്ടുകൾ

ഡാനിയേല വികാസിന്റെ കഴുത്തിൽ അറിഞ്ഞുകൊണ്ട് തലവെച്ചു കൊടുത്തതാണോ? ഗോവയിൽ കൊല്ലപ്പെട്ട ലിവർപൂളുകാരി ഒരു വർഷമായി കൊലയാളിക്കൊപ്പമായിരുന്നു എന്ന് റിപ്പോർട്ടുകൾ

ഗോവയിൽ ഹോളി ആഘോഷത്തിനിടെ കൊല്ലപ്പെട്ട ലിവർപൂളുകാരിയ ഡാനിയേല മക്‌ലോഗ്ലിൻ ഒരുവർഷമായി കൊലയാളിക്കൊപ്പമായിരുന്നു താമസമെന്ന് റിപ്പോർട്ടുകൾ. ഡാനിയേലയെ ബലാൽസംഗം ചെയ്തുകൊന്നതിന് പിടിയിലായ വികാസ് ഭഗത്ത് തന്നെയാണ് ഇക്കാര്യം പൊലീസിനോട് വെളിപ്പെടുത്തിയത്. താനും ഡാനിയേലയുമായി ഒരുവർഷമായി അടുത്തും അകന്നുമാണ് ജീവിച്ചിരുന്നതെന്ന് ഇയാൾ പറഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് പൂർണ നഗ്നയായ നിലയിൽ ഡാനിയേലയുടെ മൃതദേഹം കുളത്തിൽനിന്ന് കണ്ടെത്തിയത്. മണിക്കൂറുകൾക്കകം വികാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. അറിയപ്പെടുന്ന ക്രിമിനലായ വികാസ്, ഡാനിയേലയെ കൊലപ്പെടുത്തിയത് താനാണെന്ന് പൊലീസിനോട് സമ്മതിക്കുകയും ചെയ്തു. ലൈംഗികബന്ധത്തിന് സമ്മതിക്കാതിരുന്നതിലുള്ള പകയാണ് കൊലയിലേക്ക് നയിച്ചതെന്നാണ് ഇയാളുടെ മൊഴി.

എന്നാൽ, ഡാനിയേലയെ താൻ ബലാൽസംഗം ചെയ്തുവെന്ന ആരോപണം വികാസ് നിഷേധിച്ചു. ഒരുവർഷമായി ഡാനിയേലയുമായി ബന്ധമുണ്ടെന്നും തനിക്ക് ബലാൽസംഗം ചെയ്യേണ്ട ആവശ്യമില്ലെന്നും ഇയാൾ പറഞ്ഞതായി കേസന്വേഷിക്കുന്ന കണാകൊണ സ്റ്റേഷനിലെ എസ്.ഐ ഫ്‌ളോറൻസ് കോസ്റ്റ പറഞ്ഞു. കഴിഞ്ഞ തവണ ഗോവയിലെത്തിയപ്പോഴാണ് ഡാനിയേല വികാസിനെ പരിചയപ്പെട്ടതും അടുത്തപ്പത്തിലായതും. ഡാനിയേലയുടെ അഭിഭാഷകനും ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്.

ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നോ എന്ന കാര്യം ഗോവക്കാരനായ അഭിഭാഷകൻ വിക്രം വർമ സ്ഥിരീകരിക്കുന്നില്ല. ഇരുവരും തമ്മിൽ അറിയാമായിരുന്നു എന്നത് വാസ്തവമാണ്. ഇക്കാര്യം ഡാനിയേലയുടെ ഫേസ്‌ബുക്ക് പേജിൽ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. ഡാനിയേല കൊല്ലപ്പെടുന്നതിന്റെ തലേന്ന് ഉച്ചമുതൽ പാലോളിം ബീച്ചിലെ പല ബാറുകളിലും ഇരുവരെയും ഒരുമിച്ച് കണ്ടിരുന്നു.

ഡാനിയേല ബലാൽസംഗം ചെയ്യപ്പെട്ടതായും കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നുമാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്. പൊട്ടിയ ബിയർ കുപ്പികൊണ്ട് മുഖത്ത് മാരകമായി മുറിവേൽപ്പിക്കുകയും ചെയ്തിരുന്നു. തിരിച്ചറിയാതിരിക്കാനാണ് ഇപ്രകാരം ചെയ്തതെന്നാണ് വികാസ് മൊഴി നൽകിയത്. ചെലവുകുറഞ്ഞ താമസം വാഗ്ദാനം ചെയ്തുകൊണ്ടാണ് വികാസ് ഡാനിയേലയുമായി അടുപ്പം സ്ഥാപിച്ചതെന്നാണ് ഇരുവരുടെയും സുഹൃത്തുക്കൾ പറയുന്നത്. ഗോവയിൽ ദീർഘകാലം താമസിക്കാനെത്തുന്നവർ തിരയുന്നത് ഇത്തരം ചെലവുകുറഞ്ഞ താമസസൗകര്യമാണ്.

 

2016-ൽ ഡാനിയേല ആറുമാസത്തോളം ഗോവയിൽ തങ്ങിയിരുന്നു. ആ സമയത്താണ് അവർ വികാസിനെ പരിചയപ്പെട്ടത്. ആ സമയത്തുതുടങ്ങിയ ബന്ധമാണെന്ന് വികാസ് പറയുന്നുണ്ടെങ്കിലും, ക്രിമിനലായ വികാസിന്റെ വാക്കുകൾ വിശ്വസിക്കാനാവില്ലെന്ന് പൊലീസ് പറഞ്ഞു. ഡാനിയേലയുടെ മൃതദേഹം ബ്രിട്ടനിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങൾ പൂർത്തിയാക്കാൻ അവരുടെ രണ്ട് കുടുംബസുഹൃത്തുക്കൾ ഗോവയിലെത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP