Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്ത്രീകളും പുരുഷന്മാരും ആഘോഷപരിപാടികൾക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് അനിസ്ലാമികം; മുസ്ലിം സ്ത്രീ പുരുഷന്മാർ സമൂഹമാധ്യമങ്ങളിൽ ഫോട്ടോ പോസ്റ്റ് ചെയ്യുന്നതു വിലക്കിയ ദാരുൽ ഉലൂം വിവാദ ഫത്വയുമായി വീണ്ടും രംഗത്ത്

സ്ത്രീകളും പുരുഷന്മാരും ആഘോഷപരിപാടികൾക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് അനിസ്ലാമികം; മുസ്ലിം സ്ത്രീ പുരുഷന്മാർ സമൂഹമാധ്യമങ്ങളിൽ ഫോട്ടോ പോസ്റ്റ് ചെയ്യുന്നതു വിലക്കിയ ദാരുൽ ഉലൂം വിവാദ ഫത്വയുമായി വീണ്ടും രംഗത്ത്

മുസാഫർനഗർ: മുസ്ലിം സ്ത്രീപുരുഷന്മാർ സമൂഹമാധ്യമങ്ങളിൽ സ്വന്തം ഫോട്ടോ പോസ്റ്റ് ചെയ്യുന്നതു വിലക്കിയ ഉത്തർപ്രദേശിലെ സഹാറൻപൂരിലെ ദാരുൽ ഉലൂം വീണ്ടും വിവാദ ഫത്വയുമായി രംഗത്ത്. ആഘോഷപരിപാടികൾക്കും മറ്റും സ്ത്രീ പുരുഷന്മാർ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നത് അനിസ്ലാമികമാണെന്ന് വ്യക്തമാക്കിയതാണ് ദുരുൽ ഉലൂം ഫത്വ ഇറക്കിയിരിക്കുന്നത്. കൂടാതെ നിന്നു കൊണ്ട് ഭക്ഷണം കഴിക്കുന്നതും ഉചിതമല്ലെന്ന് ഫത്വയിൽ വ്യക്തമാക്കുന്നു.

സ്ത്രീ പുരുഷന്മാർ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതും നിന്നു കൊണ്ട് ഭക്ഷണം കഴിക്കുന്നതും സംബന്ധിച്ച് വ്യക്തത ലഭിക്കുന്നതിന് ഡിയോബന്ത് നിവാസി ദാരുൽ ഉലൂമിലെ സമീപിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇതുസംബന്ധിച്ച് ഫത്വ പുറപ്പെടുവിച്ചത്. ശരിയത്ത് നിയമം അനുസരിച്ച് ഇവ രണ്ടും അനിസ്ലാമികവും വിലക്കപ്പെട്ട കാര്യങ്ങളുമാണെന്നും വ്യക്തമാക്കിക്കൊണ്ടാണ് ദാരുൽ ഉലൂം ഫത്വ ഇറക്കിയത്. വിവാഹാഘോഷങ്ങളിലും മറ്റു ചടങ്ങുകളിലും സ്ത്രീയും പുരുഷനും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് സ്ത്രീക്കും പുരുഷനും പാപഹേതുവായ കാര്യമാണെന്നും ഇത് ഉചിതവുമല്ലെന്നും ഫത്വ വെളിപ്പെടുത്തുന്നു. ഇത്തരം കാര്യങ്ങൾ മുസ്ലിം സമൂഹത്തെ നശിപ്പിക്കും. മുസ്ലിംകൾ ഇത്തരം കാര്യങ്ങളിൽ നിന്ന് അകന്നു നിൽക്കണമെന്നും ഫത്വ ബോധിപ്പിക്കുന്നു.

വിവാദ ഫത്വകൾ ഇറക്കി വാർത്തകളിൽ ഇടംപിടിക്കുന്നതാണ് ഡിയോബന്തിലെ ദാരുൽ ഉലൂം. മുസ്ലിംകൾ സമൂഹമാധ്യമങ്ങളിൽ സ്വന്തം ഫോട്ടോ പോസ്റ്റ് ചെയ്യുന്നതു വിലക്കിയ ദാരുൽ ഉലൂം ശരീരഭാഗങ്ങൾ ഷേവ് ചെയ്യുന്ന കാര്യത്തിലും ഇത്തരത്തിൽ വിവാദ ഫത്വ പുറപ്പെടുവിച്ചിരുന്നു. കൈകളും കാലുകളും ബ്ലേഡ് ഉപയോഗിച്ച് ഷേവ് ചെയ്യാമോ എന്ന ഒരാളുടെ സംശയത്തെ തുടർന്നാണ് ഫത്വ ഇറക്കിയത്. പൊക്കിളിനു താഴെയുള്ള ശരീരഭാഗങ്ങൾ ഷേവ് ചെയ്യുകയോ വാക്‌സ് ചെയ്യുകയോ ചെയ്യരുതെന്ന് ഇത് മുസ്ലിം സംസ്‌ക്കാരത്തിന് എതിരാണെന്നുമാണ് ഫത്വയിൽ പറഞ്ഞിരുന്നത്.

കൂടാതെ ആണുങ്ങൾ വള വിൽക്കാൻ നിൽക്കുന്ന കടയിൽ നിന്നു മുസ്ലിം സ്ത്രീകൾ വള വാങ്ങി കൈയിലിടരുതെന്നും ദാരുൽ ഉലൂം ഇറക്കിയ മറ്റൊരു ഫത്വയിൽ വ്യക്തമാക്കിയിരുന്നു. കൈയിൽ വളയിടുമ്പോൾ അന്യപുരുഷൻ സ്പർശിക്കുന്നത് ശരിയാണോ എന്ന സംശയത്തിനാണ് ഇതുസംബന്ധിച്ച് ഫത്വയിലൂടെ മറുപടി നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP