Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മോഷണശ്രമത്തിനിടെ വീട്ടമ്മയുടെ കൊലപാതകം: മകളുടെ സുഹൃത്ത് അറസ്റ്റിൽ

മോഷണശ്രമത്തിനിടെ വീട്ടമ്മയുടെ കൊലപാതകം: മകളുടെ സുഹൃത്ത് അറസ്റ്റിൽ

മുംബൈ: ബൊറിവിലിയിൽ വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവത്തിൽ മകളുടെ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബൊറിവിലിയിലെ കൃഷ്ണ ക്ലാസിക് സൊസൈറ്റി ഫ്‌ലാറ്റിൽ താമസിക്കുന്ന സീമ(46)യെ കൊലപ്പെടുത്തിയ കേസിൽ മകൾ മാൻസിയുടെ സുഹൃത്ത് രാജേന്ദ്ര കരഞ്‌ജേക്ക(29)റിനെയാണ് പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്.

മാൻസി പതാഡെയുടെ സുഹൃത്തായിരുന്ന രാജേന്ദ്ര പല തവണ വീട്ടിൽ വന്നിട്ടുള്ളതിനാൽ വീട്ടുകാരോടും നല്ല അടുപ്പത്തിലായിരുന്നു. അതുകൊണ്ടു തന്നെ സംഭവദിവസം വീട്ടിൽ വന്ന രാജേന്ദ്രയെ സീമ സംശയിച്ചതുമില്ലെന്ന് പൊലീസ് പറയുന്നു. മാൻസിയുടെ അച്ഛൻ ജയപ്രകാശ് ഗണേശോത്സവത്തിൽ പങ്കെടുക്കാനായി കൊങ്കണിൽ പോയെന്ന വിവരമറിഞ്ഞ് തന്റെ കടം വീട്ടാനായി സീമയുടെ ആഭരണങ്ങൾ മോഷ്ടിക്കാൻ തീരുമാനിച്ചാണ് അന്ന് രാജേന്ദ്ര വീട്ടിലെത്തിയത്.

ഇതനുസരിച്ച് കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 3.15ന് ഇയാൾ ഇവരുടെ വീട്ടിലെത്തി. മാൻസി കോളേജിലായിരിക്കുമെന്നും സീമ ഒറ്റയ്ക്കായിരുന്നെന്നും അറിയാവുന്ന ഇയാൾ സീമയുമായി സംസാരിച്ചിരുന്നു. തുടർന്ന് ബാത്ത്‌റൂമിലേക്ക് പോവുകയാണെന്ന വ്യാജേന കിടപ്പുമുറിയിൽ കയറി നെക്‌ലേസും, രണ്ട് ബ്രേസ്‌ലെറ്റുകളും, കമ്മലുകളും, വളകളും, 95000 രൂപയും, മൊബൈൽ ഫോണും ഇയാൾ മോഷ്ടിച്ചു. ഇതിനിടെ മുറിയിലേക്ക് കയറിവന്ന സീമക്ക് രാജേന്ദറിന്റെ പെരുമാറ്റത്തിൽ സംശയം തോന്നി. പോക്കറ്റിൽ എന്താണെന്ന് കാണിക്കാൻ സീമ ആവശ്യപ്പെട്ടപ്പോൾ ഇയാൾ സീമയെ അടിക്കുകയും തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

അപ്പാർട്ടമെന്റിലെത്തിയപ്പോൾ ബലപ്രയോഗം നടന്ന ലക്ഷണമൊന്നും കാണാത്തതിനാൽ കൊലപാതകി വീട്ടുകാർക്ക് പരിചയമുള്ള ആളാണെന്ന് മനസ്സിലാക്കിയിരുന്നെന്ന് ഡി.സി.പി ബൽസിങ് രാജ്പുത്ത് പറഞ്ഞു. സൊസൈറ്റിയിലെ സിസിടിവി ഫൂട്ടേജുകൾ പരിശോധിച്ച് സംശയം തോന്നിയ, കുടുംബത്തോട് അടുത്ത് നിൽക്കുന്ന പത്ത് പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊബൈൽ ഫോണുകൾ പരിശോധിച്ചപ്പോൾ രാജേന്ദർ വെള്ളിയാഴ്ച അപ്പാർട്ട്‌മെന്റിലുണ്ടായിരുന്നതായി കണ്ടെത്തി. തിങ്കളാഴ്ച ഒഷിവാര പൊലീസ് കസ്റ്റഡിയിലെടുത്ത രാജേന്ദർ കുറ്റം സമ്മതിച്ചു. മോഷ്ടിച്ച സ്വർണം വിറ്റ സ്ഥലവും അയാൾ പൊലീസിന് കാണിച്ചു കൊടുത്തു.  

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP