Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യയിലേക്ക് എത്തിയാൽ തന്നെ അതീവസുരക്ഷിതമായ മുംബൈയിലെ ആർതർ റോഡ് സെൻട്രൽ ജയിലിൽ പാർപ്പിക്കണം; ദാവൂദ് ഇബ്രാഹിമിന് ഇന്ത്യയിലേക്ക് തിരികെ വരാൻ മോഹം

ഇന്ത്യയിലേക്ക് എത്തിയാൽ തന്നെ അതീവസുരക്ഷിതമായ മുംബൈയിലെ ആർതർ റോഡ് സെൻട്രൽ ജയിലിൽ പാർപ്പിക്കണം; ദാവൂദ് ഇബ്രാഹിമിന് ഇന്ത്യയിലേക്ക് തിരികെ വരാൻ മോഹം

താനെ: ദാവൂദ് ഇബ്രാഹിമിന് ഇന്ത്യയിലേക്ക് വരാൻ ആഗ്രഹം. അതിന് ദാവൂദ് ചില വ്യവസ്ഥകളും മുന്നോട്ട് വെച്ചു. ഇന്ത്യയിലേക്ക് എത്തിയാൽ തന്നെ അതീവസുരക്ഷിതമായ മുംബൈയിലെ ആർതർ റോഡ് സെൻട്രൽ ജയിലിൽ മാത്രമേ പാർപ്പിക്കാവൂ എന്നാണ് ദാവൂദ് ഇബ്രാഹിമിന്റെ വ്യവസ്ഥകളിൽ പ്രധാനപ്പെട്ടത്. പ്രശസ്ത ക്രിമിനൽ അഭിഭാഷകൻ ശ്യാം കെസ്വാനി വഴിയാണ് ദൂവൂദ് ഇക്കാര്യം ഇന്ത്യൻ സർക്കാരിനെ അറിയിച്ചത്.

അതേസമയം ഇന്ത്യയിലേക്ക് തിരികെവരാൻ ദാവൂദ് മുന്നോട്ട് വച്ച വ്യവസ്ഥകൾ കേന്ദ്രസർക്കാരിന് അംഗീകരിക്കാനായിട്ടില്ലെന്നും കെസ്വാനി വ്യക്തമാക്കി. നിബന്ധനകൾ സംബന്ധിച്ച വിശദവിവരങ്ങൾ മുൻ കേന്ദ്രമന്ത്രിയും അഭിഭാഷകനുമായ രാം ജെത്മലാനി വഴി വർഷങ്ങൾക്ക് മുമ്പ് ദാവൂദ് ഇബ്രാഹിം കോന്ദ്രസർക്കാരിനെ അറിയിച്ചിരുന്നതാണ്. എന്നാൽ, സർക്കാർ ഇക്കാര്യത്തിൽ അനുകൂല നിലപാടല്ല സ്വീകരിച്ചതെന്നും കെസ്വാനി വെളിപ്പെടുത്തി.

പാക് തീവ്രവാദി അജ്മൽ കസബിനെ തൂക്കിലേറ്റും മുമ്പ് പാർപ്പിച്ചിരുന്ന ഇടമാണ് ആർതർ റോഡ് സെൻട്രൽ ജയിൽ. ദാവൂദ് ഇബ്രാഹിം ഇന്ത്യയിലേക്ക് വരാൻ വഴികൾ തേടുന്നുണ്ടെന്നും അതിനായി മോദി സർക്കാരുമായി സമവായ ശ്രമങ്ങളാരംഭിച്ചെന്നുമുള്ള മഹാരാഷ്ട്ര നവനിർമ്മാൺ സേനാ തലവൻ രാജ് താക്കറെയുടെ വിവാദ പ്രസ്താവനയ്ക്ക് മാസങ്ങൾക്ക് ശേഷമാണ് കെസ്വാനിയുടെ വെളിപ്പെടുത്തൽ. ദാവൂദ് രോഗബാധിതനായി അത്യാസന്ന നിലയിലാണെന്നും അവസാനനിമിഷങ്ങൾ ഇന്ത്യയിലാവണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്നും രാജ് താക്കറെ പറഞ്ഞിരുന്നു.

ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ ഇഖ്ബാൽ പ്രതിയായ ഭൂമി അപഹരണ കേസിൽ ഹാജരായ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശ്യാം കെസ്വാനി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP