Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനെ വധിക്കാൻ വിശ്വസ്തൻ തന്നെ പദ്ധതിയിട്ടു ! ദാവൂദിന്റെ അനുയായി ഫാറൂഖ് ദേവ്ഡിവാലയെ വധിച്ചത് ഛോട്ടാ ഷക്കീലിന്റെ നിർദ്ദേശപ്രകാരമെന്ന് സൂചന; ഒപ്പം നിന്ന് നേതാവിനെതിരെ ചതിക്കെണിയൊരുക്കിയ ഫാറുഖിന്റെ മരണത്തെ പറ്റി പ്രതികരിക്കാതെ അധികൃതർ

അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനെ വധിക്കാൻ വിശ്വസ്തൻ തന്നെ പദ്ധതിയിട്ടു ! ദാവൂദിന്റെ അനുയായി ഫാറൂഖ് ദേവ്ഡിവാലയെ വധിച്ചത് ഛോട്ടാ ഷക്കീലിന്റെ നിർദ്ദേശപ്രകാരമെന്ന് സൂചന; ഒപ്പം നിന്ന് നേതാവിനെതിരെ ചതിക്കെണിയൊരുക്കിയ ഫാറുഖിന്റെ മരണത്തെ പറ്റി പ്രതികരിക്കാതെ അധികൃതർ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: അധോലോകത്തെ കിരീടം വയ്ക്കാത്ത രാജാവ് ദാവൂദ് ഇബ്രാഹിമിനെ വധിക്കാൻ അനുയായി ഫാറുഖ് ദേവ്ഡിവാല പദ്ധതിയിട്ടിരുന്നുവെന്ന് സൂചന. മാത്രമല്ല ഇയാൾ പാക്കസ്താനിൽ വച്ച് കൊല്ലപ്പെട്ടുവെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. എന്നാൽ എവിടെ എങ്ങനെ എന്നുള്ള കാര്യങ്ങളിൽ ഇതുവരെയും വ്യക്തതയായിട്ടില്ല. ദാവൂദിന്റെ സംഘത്തിൽ വർഷങ്ങളായുള്ള ആളാണ് ഫാറുഖ്. അങ്ങനെയുള്ളയാൾ അതേ സംഘത്തിലിരുന്ന് തന്നെ തലവനെ വധിക്കാൻ പദ്ധതിയിട്ടതിന് പിന്നാലെ അധോലോക നേതാവ് ഛോട്ടാ ഷക്കീലാണ് ഫാറുഖിനെ കൊല്ലാൻ നിർദ്ദേശം നൽകിയതെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നു. എന്നാൽ ഇക്കാര്യത്തിൽ പൊലീസ് വൃത്തങ്ങളിൽ നിന്നും ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. രാജ്യദ്യോഹ കുറ്റം അടക്കം ചുമത്തപ്പെട്ട് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചയാളാണ് ഫാറൂഖ്.

മാത്രമല്ല ഇന്ത്യൻ മുജാഹിദ്ദീൻ പോലെയുള്ള ഭീകര സംഘടനകളിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നത് ഉൾപ്പെടെ അനേകം കേസുകളിൽ ഇന്ത്യ തലയ്ക്ക് വിലയിട്ടിരിക്കുന്നയാളാണ് ദേവ്ഡിവാല. അടുത്തിടെ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയിലെ ചില ഉദ്യോഗസ്ഥരുമായി ദേവ്ഡിവാല ദാവൂദിനെതിരേ ദുബായിൽ ചർച്ച നടത്തിയതായി ഇൻഫോർമർമാർ ഛോട്ടാഷക്കീലിന് വിവരം കൈമാറിയിരുന്നു. പിന്നീട് കൂടിക്കാഴ്ച നടത്തിയത് ദേവ്ഡിവാല ഷക്കീലിനോട് സമ്മതിക്കുയും ചെയ്തതോടെ അവർ സംശയാലുക്കളായി.

അതേസമയം ദേവ്ഡിവാലയുടെ മരണത്തിൽ മുംബൈയിലെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പ്രതികരിച്ചിട്ടില്ല. കറാച്ചിയിൽ ദേവ്ഡിവാലമുടെ മരണം സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് ഇന്റർപോൾ. മരണം ഉറപ്പാക്കിയാൽ ദാവൂദിനെതിരേ തിരിഞ്ഞ് പാക്കിസ്ഥാനിൽ കൊല്ലപ്പെടുന്ന ഏറ്റവും വിശ്വസ്തനായ രണ്ടാമത്തെ ആളാകും ദേവ്ഡിവാല. നേരത്തേ ദാവൂദിന്റെ വിശ്വസ്ത വിധേയരിൽ ഒരാളായ ഗ്യാംഗ്സ്റ്റർ ഫെറോസ് കൊകാനി 2000 ൽ കൊല്ലപ്പെട്ടതും ഇതേ കാരണത്താലായിരുന്നു. ഇന്ത്യൻ ഭീകരവിരുദ്ധ വിഭാഗ (എടിഎസ്) ത്തിന്റെ നോട്ടപ്പുള്ളികളിൽ ഒരാളാണ് ജോഗേശ്വരി സ്വദേശിയായ ദേവ്ഡിവാല.

ഗോദ്ര കലാപത്തിന് പിന്നാലെ ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന ഹരൻ പാണ്ഡ്യയെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസിൽ ദേവ്ഡിവാലയുടെ പേര് കേട്ടിരുന്നു. മുസാഫിർഖാനയിലെ അർജുൻ ഗ്യാംഗിന്റെ അംഗമായി തുടങ്ങിയ ദേവ്ഡിവാല ഗ്യാംഗ്സ്റ്റർ സലിം കട്ടയുടെ അടുത്ത സഹായിയായും പ്രവർത്തിച്ചിട്ടുണ്ട്. അതിനിടയിലാണ് ആത്മീയത തലയ്ക്ക് പിടിച്ച് ഇന്ത്യൻ മുജാഹിദ്ദീനോട് അടുക്കുന്നത്. പിന്നീട് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ആക്രമണം നടത്തുന്നതിനായി തീവ്രവാദി സംഘടനയിലേക്ക് യുവാക്കളെ എത്തിക്കുന്ന ഏജന്റായി മാറി. ഗാന്ധിനഗറിൽ നിന്നും അറസ്റ്റിലായ ഫൈസൽ മിർസ ഉൾപ്പെടെ രണ്ടു പേരെ അഹമ്മദാബാദിൽ നിന്നും ഭീകരവിരുദ്ധസേന അറസ്റ്റ് ചെയ്തതിൽ നിന്നുമാണ് ഇയാളുടെ ഇന്ത്യൻ മുജാഹിദ്ദീൻ ബന്ധം പുറത്തുവന്നത്.

അറസ്റ്റിലായ രണ്ടുപേരും പാക്കിസ്ഥാനിൽ നിന്നും പരിശീലനം കിട്ടി ഇന്ത്യയിൽ ആക്രമണം നടത്താൻ പദ്ധതി ഇട്ടിരുന്നവരായിരുന്നു. രാഷ്ട്രീയ നേതാക്കളും സ്ഥാപനങ്ങളുമായിരുന്നു ഇവർ ലക്ഷ്യമിട്ടിരുന്നത്. ദേവ്ഡിവാലയെ തങ്ങളുടെ പൗരനാണെന്ന് പാക്കിസ്ഥാൻ അവകാശം ഉന്നയിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ദുബായിൽ വെച്ച് ദാവ്ഡിവാലയെ ഇന്ത്യൻ അധികൃതർ അറസ്റ്റ് ചെയ്തിരുന്നെങ്കിലും കൊണ്ടുവരാൻ പരാജയപ്പെട്ടു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP