Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുപിയിലെ ബിജെപി വൈസ് പ്രസിഡന്റായിരുന്ന ദയാശങ്കറിനെ ബിഹാറിൽ നിന്നു പൊലീസ് അറസ്റ്റ് ചെയ്തു; ദയാശങ്കർ ഒളിവിൽ പോയതു മായാവതിക്കെതിരായ മോശം പരാമർശത്തിന്റെ പശ്ചാത്തലത്തിൽ

യുപിയിലെ ബിജെപി വൈസ് പ്രസിഡന്റായിരുന്ന ദയാശങ്കറിനെ ബിഹാറിൽ നിന്നു പൊലീസ് അറസ്റ്റ് ചെയ്തു; ദയാശങ്കർ ഒളിവിൽ പോയതു മായാവതിക്കെതിരായ മോശം പരാമർശത്തിന്റെ പശ്ചാത്തലത്തിൽ

പട്‌ന: ബിഎസ്‌പി അധ്യക്ഷയും എംപിയുമായ മായാവതിക്കെതിരെ മോശം പരാമർശം നടത്തിയ എംപി ദയാശങ്കർ സിങ്ങ് അറസ്റ്റിലായി. ഒളിവിലായിരുന്ന ദയാശങ്കറിനെ ബിഹാറിലെ ബക്‌സറിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.

മായാവതിയെ ലൈംഗികതൊഴിലാളിയോട് താരതമ്യപ്പെടുത്തിയ ദയാശങ്കർ സിങ്ങിനെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് ലഖ്‌നൗവിലും ഡൽഹിയിലും വൻ പ്രതിഷേധം നടന്നിരുന്നു. ദളിത് അവഹേളനം, സ്ത്രീകളെ അപമാനിക്കൽ, സാമുദായിക ധ്രുവീകരണം തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ച് ദയാശങ്കറിനെതിരെ നൽകിയ പരാതിയിൽ ഹസ്രത്ഗഞ്ച് പൊലീസ് കേസെടുത്തിരുന്നു.

ബിജെപിയുടെ ഉത്തർ പ്രദേശ് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണു മായാവതിക്കെതിരായി ദയാശങ്കർ മോശം പരാമർശം നടത്തിയത്. ഇതു വിവാദമായതിനെത്തുടർന്ന് ദയാശങ്കർ ഒളിവിൽ പോവുകയായിരുന്നു.

'മായാവതി ടിക്കറ്റ് വിൽക്കുകയാണ്. കോടികളുമായി ചെന്നാൽ തെരഞ്ഞെടുപ്പിൽ ടിക്കറ്റ് നൽകുകയാണ് അവർ ചെയ്യന്നത്. മായാവതിയുടെ സ്വഭാവം ലൈംഗിക തൊഴിലാളികളുടെ നിലവാരത്തേക്കാൾ അധ:പതിച്ചിരിക്കുന്നു'വെന്നായിരുന്നു ബിജെപി നേതാവിന്റെ പ്രസ്താവന. ദയാശങ്കറിന്റെ പരാമർശത്തിന് മായാവതിയും രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചിരുന്നു. വിവാദപ്രസ്താവനയെ തുടർന്ന് ദയാശങ്കറിനെ പാർട്ടി പദവികളിൽ നിന്നും ആറ് വർഷത്തേക്ക് പുറത്താക്കുകയായിരുന്നു.

ദലിത് അവഹേളനം, സ്ത്രീകളെ അപമാനിക്കൽ, സാമുദായിക ധ്രുവീകരണം തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ച് ദയാശങ്കറിനെതിരെ നൽകിയ പരാതിയിൽ ഹസ്രത്ഗഞ്ച് പൊലീസ് കേസെടുത്തിരുന്നു. സിങ്ങിന്റെ ബാലിലയിലുള്ള വസതിയിലും ഖോരക്പൂർ, ലക്‌നോ, അസംഗഡ് തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം പൊലീസ് തെരച്ചിൽ നടത്തിയെങ്കിലും കണ്ടത്തത്തൊനായിരുന്നില്ല. അതിനിടെ, ഒളിവിൽ പോയ സിങ് ഝാർഖണ്ഡിലെ പ്രാദേശിക നേതാക്കൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ ശനിയാഴ്ച പുറത്തുവന്നിരുന്നു.

ദിയോഗറിലെ പ്രസിദ്ധ ശിവ ക്ഷേത്രത്തിൽ ബിജെപിയുടെ പ്രാദേശിക നേതാക്കൾക്കൊപ്പം സന്ദർശനം നടത്തുന്ന ചിത്രങ്ങളാണ് സാമൂഹിക മാദ്ധ്യമങ്ങൾ വഴി പുറത്തുവന്നത്. അപകീർത്തി കേസിൽ പൊലീസ് തെരയുന്ന എംപി, ബിജെപി ഭരിക്കുന്ന ഝാർഖണ്ഡിലൂടെ സ്വതന്ത്രനായി നടക്കുകയാണെന്ന് ആർ.ജെ.ഡി നേതാവ് റാബ്രി ദേവി പ്രതികരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP