Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇടിമിന്നലേറ്റ് മരിച്ചെന്നു കരുതി; 52കാരനെ ചിതയിലേക്ക് എടുത്തു; കത്തിക്കുന്നതിന് തെട്ടു മുൻപ് ശവമഞ്ചത്തിൽ നിന്നും എഴുന്നേറ്റ് മധ്യവയസ്‌കൻ; ഭുവനേശ്വർ സ്വദേശിയുടെ രക്ഷപ്പെടൽ തലനാരിഴയ്ക്ക്

ഇടിമിന്നലേറ്റ് മരിച്ചെന്നു കരുതി; 52കാരനെ ചിതയിലേക്ക് എടുത്തു; കത്തിക്കുന്നതിന് തെട്ടു മുൻപ് ശവമഞ്ചത്തിൽ നിന്നും എഴുന്നേറ്റ് മധ്യവയസ്‌കൻ; ഭുവനേശ്വർ സ്വദേശിയുടെ രക്ഷപ്പെടൽ തലനാരിഴയ്ക്ക്

മറുനാടൻ ഡെസ്‌ക്‌

ഭുവനേശ്വർ; മരിച്ചെന്നു കരുതി സംസ്‌കാരച്ചടങ്ങുകൾ നടക്കുന്നതിനിടെ മധ്യവയസ്‌കൻ ശവമഞ്ചത്തിൽനിന്ന് എഴുന്നേറ്റു. ഭുവനേശ്വർ ഒഡീഷയിൽ നിന്നാണ് ശവമഞ്ചത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്ന മധ്യവയസ്‌കന്റെ വാർത്ത പുറത്തുവന്നത്. ചിതയിലേക്ക് വയ്ക്കുന്നതിനു തൊട്ടുമുൻപാണ് 52കാരനായ സിമഞ്ചൽ മാലിക്ക് ശവമഞ്ചത്തിൽ നിന്നും എഴുന്നേറ്റത്. ഒഡിഷയിലാണു ലൗഖലയിലാണു സംഭവം.

കടുത്ത പനി ബാധിച്ചിരിക്കെയാണ് ആടിനെ മെയ്‌ക്കാൻ മാലിക് കാട്ടിൽ പോയത്. ഇതിനിടിയൊണ് ഇടിമിന്നലേറ്റു മരിച്ചെന്നു കരുതി ബന്ധുക്കളും ഗ്രാമവാസികളും ചിതയിലേക്കു എടുക്കുന്നത്. കത്തിക്കുന്നതിന് തൊട്ടുമുൻപാണ് മാലിക്കിന് ബോധം തിരിച്ചു കിട്ടുന്നതും രക്ഷപ്പെടുന്നതും. വനത്തിനുള്ളിൽ ആടുമെയ്‌ക്കാൻ പോയ മാലിക് അവിടെവച്ച് ബോധരഹിതനായി. തുടർന്ന് ഗ്രാമവാസികളും ബന്ധുക്കളും നടത്തിയ തിരച്ചിലിൽ കാട്ടിനുള്ളിൽ അബോധാവസ്ഥയിൽ കിടക്കുന്ന ഇയാളെ കണ്ടെത്തി.

മരിച്ചെന്നു കരുതി ശ്മശാനത്തിലേക്ക് എത്തിച്ച് ചിതയിലേക്ക് ഏടുക്കുന്നതിനു തൊട്ടു മുൻപ് ബോധം വന്ന മാലിക് ശവമഞ്ചത്തിൽ നിന്നും എഴുന്നേൽക്കുകയായിരുന്നു. ഇതു കണ്ട കുടുംബാംഗങ്ങളും ഗ്രാമവാസികളും ഭയന്നു പിന്നോട്ടുമാറി. വസ്ത്രങ്ങൾ അഴിച്ചു മാറ്റുന്നതിനിടെ ബോധം തിരിച്ചു കിട്ടിയെന്ന് മാലിക് പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP