Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആദായ നികുതി റിട്ടേണിങ് സമയപരിധി നീട്ടി കേന്ദ്ര സർക്കാർ; ഒരുമാസക്കാലവധി നീട്ടി നൽകിയത് സ്ഥാപനങ്ങളുടെ നീണ്ട അഭ്യർത്ഥനകൾക്ക് ശേഷം; നികുതി റിട്ടേണിങ് വൈകിയാൽ പിഴയും

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി: 2017-18 സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ട സമയപരിധി കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് നീട്ടി. ജൂലൈ 31 എന്ന മുൻപത്തെ സമയപരിധി ഓഗസ്റ്റ് 31 വരെയാണ് നീട്ടിയത്. (ടാക്‌സ് ഓഡിറ്റ് ഉള്ളവർക്കും ഓഡിറ്റ് ഉള്ള സ്ഥാപനത്തിലെ ശമ്പളം പറ്റുന്ന പാർട്ണർമാർക്കും ഇത് സെപ്റ്റംബർ 30 ആണ്). നികുതി റിട്ടേൺ സമർപ്പിക്കാനുള്ള തീയതി നീട്ടണമെന്ന് വിവിധ കോണുകളിൽ നിന്ന് സമ്മർദ്ദം പരിഗണിച്ചാണിത്.

റിട്ടേൺ ഫോമിൽ വരുത്തിയ ഭേദഗതി അനുസരിച്ച്, റിട്ടേണിൽ ചരക്ക്, സേവന നികുതി (ജിഎസ്ടി) സംബന്ധിച്ച വിവരങ്ങൾ നൽകേണ്ടതുണ്ട്. വിദേശ ഇന്ത്യക്കാർക്ക് നികുതി റീഫണ്ട് ലഭിക്കാൻ അവർക്ക് ഇഷ്ടമുള്ള ഏതെങ്കിലും ഒരു വിദേശ ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങൾ രേഖപ്പെടുത്താം. സ്വന്തമായി വീടുള്ളവർ അതു സ്വന്തം താമസത്തിനാണോ വാടകയ്ക്കു കൊടുത്തിരിക്കുകയാണോ എന്നു രേഖപ്പെടുത്തണം.. വിപണിയിൽ ലിസ്റ്റ് ചെയ്യാത്ത ഓഹരികൾ വിറ്റിട്ടുണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങളും നൽകണം.

ഐടിആർ ഒന്നു മുതൽ നാലു വരെയുള്ള റിട്ടേൺ ഫോമുകളിൽ അനുയോജ്യമായത് തിരഞ്ഞെടുക്കണം. വരുമാന സ്രോതസ്സിനെ അടിസ്ഥാനമാക്കിയാണ് റിട്ടേൺ ഫോമുകൾ നിശ്ചയിച്ചിരിക്കുന്നത്. എല്ലാം ആദായ നികുതി വകുപ്പിന്റെ വെബ്‌സൈറ്റായ www.incometaxindiaefiling.gov.in ൽ സൗജന്യമായി ലഭിക്കും. ആദായ നികുതി റിട്ടേണുകൾ ഇലക്ട്രോണിക്കായി മാത്രമേ സമർപ്പിക്കാനാവൂ. എന്നാൽ സഹജ്, സുഗം ഫോമുകൾ ഉപയോഗിക്കുന്ന 80 വയസ്സിനു മേൽ പ്രായമുള്ള വ്യക്തികൾക്ക്, വ്യവസ്ഥകൾക്കു വിധേയമായി, പേപ്പർ റിട്ടേൺ സമർപ്പിക്കാനും അനുവാദമുണ്ട്.

ഇലക്ട്രോണിക് ഒപ്പ്

ഇഫയൽ ചെയ്യുന്ന റിട്ടേണുകൾ ഇലക്ട്രോണിക് ഒപ്പിട്ടല്ല സമർപ്പിക്കുന്നതെങ്കിൽ റിട്ടേൺ കൊടുത്ത് 120 ദിവസത്തിനുള്ളിൽ 'ഐടിആർവി'യിലുള്ള അക്‌നോളജ്‌മെന്റ് കയ്യൊപ്പിട്ട്‌പോസ്റ്റ് ബാഗ് നമ്പർ 1, ഇലക്ട്രോണിക് സിറ്റി ഓഫിസ്, ബെംഗളൂരു, കർണാടക 560500 എന്ന വിലാസത്തിൽ അയച്ചിരിക്കണം. അല്ലെങ്കിൽ റിട്ടേൺ അസാധുവാകും. ആധാർ ബന്ധിത ഇലക്ട്രോണിക് വെരിഫിക്കേഷൻ കോഡ് ഉപയോഗിച്ച് സമർപ്പിക്കുന്ന റിട്ടേണുകൾക്ക് ഐടിആർവി അയയ്‌ക്കേണ്ടതില്ല.

വൈകിയാൽ പിഴ

റിട്ടേൺ കൊടുക്കാൻ ബാധ്യസ്ഥരായവർ വൈകി സമർപ്പിച്ചാൽ വരുമാനമോ നികുതി ബാധ്യതയോ കണക്കിലെടുക്കാതെ പിഴ ചുമത്തും. ഓഗസ്റ്റ് 31 കഴിഞ്ഞ്, ഡിസംബർ 31 വരെ സമർപ്പിക്കുന്ന റിട്ടേണിന് 5000 രൂപയാണു പിഴ. ഡിസംബർ 31നു ശേഷം സമർപ്പിക്കുന്ന റിട്ടേണിന് 10,000 രൂപയാണ് പിഴ. അഞ്ചു ലക്ഷം രൂപയിൽ താഴെ മാത്രം വരുമാനമുള്ള ചെറുകിട നികുതിദായകർക്കുള്ള പിഴ പരമാവധി 1000 രൂപയായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP