Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജെസ്‌നയുടെതെന്ന് സംശയിച്ച മൃതദേഹം കാമുകന്റെ പ്രതികാരത്തിൽ ഉണ്ടായതെന്ന പൊലീസ്; കാഞ്ചീപുരത്ത് കത്തിക്കരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ കേസിൽ അറസ്റ്റിലായത് കാമുകൻ

ജെസ്‌നയുടെതെന്ന് സംശയിച്ച മൃതദേഹം കാമുകന്റെ പ്രതികാരത്തിൽ ഉണ്ടായതെന്ന പൊലീസ്; കാഞ്ചീപുരത്ത് കത്തിക്കരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ കേസിൽ അറസ്റ്റിലായത് കാമുകൻ

ചെന്നൈ;ജെസ്‌നയുടെതന്ന് സംശയിക്കുന്ന തരത്തിൽ കാഞ്ചീപുരത്ത് യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പിന്നീട് കേരള പൊലീസ് സംഘവും ജെസ്‌നയുടെ സഹോദരനും ഇത് സഹോദരിയുടെ അല്ലെന്നു സ്ഥിരീകരിച്ചിരുന്നു. ഒടുവിൽ സംഭവത്തിൽ യുവതിയുടെ മുൻ കാമുകൻ അറസ്റ്റിലായി. അണ്ണാനഗറിൽ താമസിക്കുന്ന പൊക്കിഷം എന്ന യുവതിയെ കൊന്ന് ചെങ്കപ്പെട്ടിന് സമീപം കൊണ്ടുപോയി തള്ളിയ സംഭവത്തിൽ എം.ജി.ആർ. നഗർ സ്വദേശി ബാലമുരുകനാണ്(26) അറസ്റ്റിലായത്.

രണ്ടു മാസം മുമ്പ് പത്തനംതിട്ട റാന്നിയിലെ ജെസ്നയെ കാണായായ സംഭവത്തിൽ കേരള പൊലീസ് ചെങ്കൽപ്പെട്ടിലെത്തി അന്വേഷണം നടത്തിയിരുന്നു. മൃതദേഹം ജെസ്നയുടേതല്ലെന്ന് ഉറപ്പുവരുത്തി കേരള പൊലീസ് സംഘം മടങ്ങിയതിനുശേഷം ചെന്നൈ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് പൊക്കിഷമാണെന്ന് തിരിച്ചറിഞ്ഞത്.

എം.ജി.ആർ. നഗറിലെ സ്വകാര്യഫാർമസി ജീവനക്കാരനായ ബാലമുരുകനുമായി എട്ട് വർഷം അടുപ്പത്തിലായിരുന്നു പൊക്കിഷമെന്ന് പൊലീസ് പറഞ്ഞു. എന്നാൽ അയാൾ മറ്റൊരു യുവതിയെ വിവാഹം ചെയ്തു. ഇതിനിടെ മെയ്‌ 26-ന് ബാലമുരുകൻ പൊക്കിഷത്തെ തന്റെ സുഹൃത്തിന്റെ സഹായത്തോടെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. പൊക്കിഷത്തെയും വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നെന്നും അറിയിച്ചു.

ഇതുകേട്ട് പൊട്ടിത്തെറിച്ച പൊക്കിഷം വാഗ്വാദത്തിലേർപ്പെട്ടു. ഇതിനിടയിൽ യുവതിയെ കുക്കർ ഉപയോഗിച്ച് തലയ്ക്കടിച്ചു. അടിയുടെ ആഘാതത്തിൽ മരിച്ച പൊക്കിഷത്തിന്റെ മൃതദേഹം കാരിബാഗിലാക്കി ചെങ്കൽപ്പെട്ടിൽ കൊണ്ടുപോയി കത്തിക്കുകയായിരുന്നു.

പൊലീസ് പൊക്കിഷത്തിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ബാലമുരുകനെ അറസ്റ്റ് ചെയ്തത്. അണ്ണാനഗറിലെ വീട്ടിൽനിന്ന് മെയ്‌ 26-ന് ബൈക്കിൽ പുറത്തേക്കുപോയ പൊക്കിഷം കോയമ്പേട് വഴി എം.ജി.ആർ. നഗറിലെ ബാലമുരുകന്റെ വീട്ടിലെത്തുകയായിരുന്നെന്ന് മൊബൈൽ സിഗ്നലുകൾ പരിശോധിച്ചപ്പോൾ കണ്ടെത്തി. തുടർന്നാണ് ബാലമുരുകനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP