Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തന്നെ വിവാഹം കഴിച്ചില്ലെങ്കിൽ അപകീർത്തിപ്പെടുത്തുമെന്ന് 25കാരിയായ പഴ്‌സണൽ സെക്രട്ടറിയുടെ ഭീഷണി; മധ്യപ്രദേശിലെ ആൾദൈവം ബയ്യു മഹാരാജ് ആത്മഹത്യ ചെയ്തത് തന്റെ ഭീഷണി മൂലമെന്ന് സമ്മതിച്ച് പാലക് പുരാണിക്ക്; മാനസിക സമ്മർദ്ദത്തിനുള്ള മരുന്ന് കൂട്ടാളിയ്‌ക്കൊപ്പം ചേർന്ന് ബയ്യുവിന് നൽകിയെന്നും പ്രതിയുടെ മൊഴി

തന്നെ വിവാഹം കഴിച്ചില്ലെങ്കിൽ അപകീർത്തിപ്പെടുത്തുമെന്ന് 25കാരിയായ പഴ്‌സണൽ സെക്രട്ടറിയുടെ ഭീഷണി; മധ്യപ്രദേശിലെ ആൾദൈവം ബയ്യു മഹാരാജ് ആത്മഹത്യ ചെയ്തത് തന്റെ ഭീഷണി മൂലമെന്ന് സമ്മതിച്ച് പാലക് പുരാണിക്ക്; മാനസിക സമ്മർദ്ദത്തിനുള്ള മരുന്ന് കൂട്ടാളിയ്‌ക്കൊപ്പം ചേർന്ന് ബയ്യുവിന് നൽകിയെന്നും പ്രതിയുടെ മൊഴി

മറുനാടൻ ഡെസ്‌ക്‌

ഇൻഡോർ: തന്നെ വിവാഹം കഴിച്ചില്ലെങ്കിൽ അപകീർത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് മധ്യപ്രദേശിലെ ആൾദൈവമായ ബയ്യു മഹാരാജ് ആത്മഹത്യ ചെയ്തതെന്ന് പൊലീസിനോട് തുറന്ന് പറഞ്ഞ് പഴ്‌സണൽ സെക്രട്ടറി പാലക്ക് പുരാണിക്. 25കാരിയായ പാലക്ക് ഏറെ നാളുകളായി തന്നെ വിവാഹം ചെയ്യണമെന്ന് ബയ്യുവിനോട് നിർബന്ധിച്ചിരുന്നുവെന്നും പൊലീസ് അറിയിച്ചു. അപകീർത്തിപരമായ കാര്യങ്ങൾ കെട്ടിച്ചമച്ച് പൊലീസിൽ അറിയിക്കുമെന്ന് പുരാണിക്ക് അറിയിച്ചതോടെ ബയ്യു ആകെ അസ്വസ്ഥനായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

തന്റെ വിവാഹാഭ്യർത്ഥനയും ഭീഷണിപ്പെടുത്തലുകളും സഹിക്കാൻ കഴിയാതെയാണ് ബയ്യു ആത്മഹത്യ ചെയ്തതെന്ന് യുവതി ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പുരാണിക്കിന്റെ നിരന്തര ഭീഷണികൾ മൂലം മാനസികമായി തളർന്ന ബയ്യുവിന് മാനസിക സമ്മർദങ്ങൾ നിയന്ത്രിക്കുന്നതിനുള്ള മരുന്ന് ആണെന്ന് തെറ്റ് ധരിപ്പിച്ച് യുവതി ഡോസ് കൂടിയ മരുന്നുകൾ നൽകുകയായിരുന്നു. യുവതിയും മറ്റ് രണ്ട് സഹായികളും ചേർന്നാണ് ബയ്യുവിന് മരുന്നുകൾ നൽകിയത്. ഇതിനുശേഷം ബയ്യു ആത്മഹത്യ ചെയ്യുകയായിരുന്നു.

കേസിൽ പാലക്കിനെ കൂടാതെ വിനായക് ദുധേഡ്, ശരദ് ദേശ്മുഖ് എന്നിവരേയും പൊലീസ് പിടികൂടിയിട്ടുണ്ട്. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയാണ് വിനായകിനേയും ശരദിനേയും പൊലീസ് അറസ്റ്റ് ചെയ്തത്. ബയ്യുവും പാലക്കും തമ്മിൽ നടത്തിയ സ്വകാര്യ ചാറ്റ് സന്ദേശങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. 2018 ജൂൺ 12നാണ് ബയ്യു മഹാരാജ് ഇൻഡോറിലുള്ള തന്റെ വസതിയിൽ സ്വയം വെടിവെച്ച് മരിച്ചത്. നിരവധി രാഷ്ട്രീയ പ്രവർത്തകരും വ്യവസായികളും ബയ്യുവിന് അനുയായികളായി ഉണ്ടായിരുന്നു.

മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി സുശീൽ കുമാർ ഷിൻഡെ, വിലാസ് റാവും ദേശ്മുഖ് ഉൾപ്പെടെ പ്രമുഖർ ബയ്യുവിന്റെ അനുയായികളായിരുന്നു. ഉദയ് സിങ് ദേശ്മുഖ് എന്നാണ് ബയ്യു മഹാരാജിന്റെ യഥാർത്ഥ പേര്. ഇദ്ദേഹം മുൻ മോഡലായിരുന്നു. വേഗതയേറിയ കാറുകൾ ഓടിക്കുന്നതിലായിരുന്നു ബയ്യുവിന് പ്രിയം. വിവാഹിതനായ ബയ്യുവിന് ഒരു മകളുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP