Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അച്ഛനോടൊപ്പം കട്ടിലിൽ കിടന്നുറങ്ങിയ നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത സംഭവം; മധ്യപ്രദേശിൽ സ്‌കൂൾ അദ്ധ്യാപകന് വധശിക്ഷ: 12 വയസ്സിൽ താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവരെ വധശിക്ഷയ്ക്ക് വിധേയമാക്കണമെന്ന നിയമം ആദ്യം പാസാക്കിയ മധ്യപ്രദേശ് ആദ്യ വധശിക്ഷയ്ക്ക് ഇരയാക്കുന്നത് 23കാരനെ

അച്ഛനോടൊപ്പം കട്ടിലിൽ കിടന്നുറങ്ങിയ നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത സംഭവം; മധ്യപ്രദേശിൽ സ്‌കൂൾ അദ്ധ്യാപകന് വധശിക്ഷ: 12 വയസ്സിൽ താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവരെ വധശിക്ഷയ്ക്ക് വിധേയമാക്കണമെന്ന നിയമം ആദ്യം പാസാക്കിയ മധ്യപ്രദേശ് ആദ്യ വധശിക്ഷയ്ക്ക് ഇരയാക്കുന്നത് 23കാരനെ

സത്‌ന: നാലുവയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ സ്‌കൂൾ അദ്ധ്യാപകന് വധശിക്ഷ. മൂന്ന് മാസം മുമ്പ് നടന്ന സംഭവത്തിലാണ് സ്‌കൂൾ അദ്ധ്യാപകന് കോടതി ബുധനാഴ്ച വധശിക്ഷ വിധിച്ചത്. അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻ ജഡ്ജ് ദിനേശ് കുമാർ ശർമയാണ് ശിക്ഷ വിധിച്ചത്. മഹേന്ദ്ര സിങ് ഗോണ്ട് എന്ന 23കാരനാണ് നാലുവയസ്സുകാരിയെ പീഡിപ്പിച്ചത്. പോക്‌സോ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത ശേഷം 12 വയസിൽ താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്താൽ ഉള്ള ഐപിസി 376 എബി പ്രകാരം കോടതി വധശിക്ഷയ്ക്ക് വിധിക്കുക ആയിരുന്നു്.

ജൂലൈ ഒന്നിന് ബലാത്സംഗത്തിനിരയായ കുട്ടിയുടെ നില ഇന്നും അതീവ ഗുരുതരമായി തുടരുകയാണ്. ഡൽഹി ആസ്ഥാനമായുള്ള ഒരു ആശുപത്രിയിൽ കുട്ടി ചികിത്സയിലാണ്. പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതിന് ഏഴ് വർഷത്തെ ജയിൽ ശിക്ഷയ്ക്കും കോടതി വിധിച്ചിരുന്നു. വീഡിയോ കോൺഫറൻസിലൂടെ ആശുപത്രിയിൽ കഴിയുന്ന കുട്ടിയുടേയും വീട്ടുകാരുടെയും മൊഴിയെടുത്ത ശേഷമാണ് ജഡ്ജി വിധി പുറപ്പെടുവിച്ചത്. 21 സാക്ഷികളേയും വിസ്തരിച്ചു.

പ്രതിക്ക് കുട്ടിയുടെ കുടുംബവുമായി അടുപ്പം ഉണ്ടായിരുന്നു. ജൂലൈ ഒന്നിന് രാത്രി പെൺകുട്ടിയുടെ അച്ഛനെ കാണാനായി ഇയാൾ പെൺകുട്ടിയുടെ വീട്ടിൽ ചെന്നു. അച്ഛനോടൊപ്പം കട്ടിലിൽ കിടന്നുറങ്ങുന്ന കുട്ടിയെ ആണ് ഇയാൾ കണ്ടത്. കുട്ടിയുടെ അച്ഛനെ കണ്ട ശേഷം ഇയാൾ തിരികെ പോന്നു. എന്നാൽ രാത്രി വൈകിയതോടെ ഇയാൾ വീണ്ടും അവിടേക്ക് ചെല്ലുകയും കട്ടിലിൽ ഒറ്റയ്ക്ക് കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ എടുത്തുകൊണ്ടു പോകുകയും ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ക്രൂരമായി ബലാത്സംഗം ചെയ്യുകയുമായിരുന്നു.

അച്ഛൻ തിരികെ എത്തിയപ്പോൾ കുട്ടിയെ കാണാതായതോടെ തിരച്ചിൽ ആരംഭിച്ചു. പിന്നീട് കുട്ടിയെ കുറ്റിക്കാട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുക ആയിരുന്നു. കുട്ടിയുടെ മൊഴി പ്രകാരം ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. 12 വയസിൽ താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവരെ വധശിക്ഷയ്ക്ക് വിധിക്കണം എന്ന നിയമം ആദ്യം പാസാക്കിയത് മധ്യപ്രദേശ് ആയിരുന്നു. കഴിഞ്ഞ ഡിസംബറിൽ പാസാക്കിയ നിയമ പ്രകാരം ഇയാൾക്ക് കോടതി വധശിക്ഷയ്ക്ക് വിധിക്കുക ആയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP